ഫറ്റോര്‍ഡ: ഐഎസ്എല്‍ ഏഴാം സീസണില്‍ മുംബൈ സിറ്റിക്ക് കിരീടം. ആവേശകരമായ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എടികെ മോഹന്‍ ബഗാനെ തോല്‍പ്പിച്ചു. ഇതാദ്യമായാണ് മുംബൈ സിറ്റി ഐഎസ്എല്‍ കിരീടം നേടുന്നത്. കളിയുടെ അവസാന നിമിഷങ്ങളില്‍ ബിപിന്‍ സിങ്ങാണ് വിജയഗോള്‍ നേടിയത്.
എടികെയാണ് ആദ്യം ഗോള്‍ നേടിയത്. പതിനെട്ടാം മിനിറ്റില്‍ ഡേവിഡ് വില്യംസിലൂടെ എടികെ മുന്നിലെത്തി. എന്നാല്‍ 28-ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയത്് എടികെയ്ക്ക് തിരിച്ചടിയായി. മത്സരം എക്സ്ട്ര ടൈമിലേക്ക് നീങ്ങവെയാണ് മുംബൈയുടെ വിജയഗോള്‍ പിറന്നത്. ഒഗ്ബച്ചേ നീട്ടിക്കൊടുത്ത പാസുമായി കുതിച്ച ബിപിന്‍ സിങ് ഒന്നാന്തരം ഷോട്ടിലൂടെ പന്ത് വലയിലാക്കി. ഫൈനലിലെ ഹീറോയായി ബിപിന്‍ സിങ് തെരഞ്ഞെടുക്കപ്പെട്ടു.
കലാശക്കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പതിനെട്ടാം മിനി്റ്റില്‍ എടികെ മോഹന്‍ ബഗാന് ലീഡ് നേടി. ഡേവിഡ് വില്യംസാണ് ഗോള്‍ അടിച്ചത്. മുംബൈ സിറ്റി പ്രതിരോധ താരം അഹമ്മദ് ജാഹുവിന്റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്്സിനകത്ത്് പന്ത് പാസ് ചെയ്യാന്‍ ശ്രമിച്ച ജാഹുവിന്റെ ശ്രമം പാളി. പന്ത് തട്ടിയെടുത്ത റോയ് കൃഷ്ണ വില്യംസിന് പാസ് ചെയ്തു. അവസരം മുതലാക്കി വില്യംസ് പന്ത്് മുംബൈയുടെ വലിയിലേക്ക് തിരിച്ചുവിട്ടു.
പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ മുംബൈ സിറ്റി സെല്‍ഫ് ഗോളില്‍ സമനില പിടിച്ചു. എടികെയുടെ പ്രതിരോധതാരം ടിറിയാണ് സ്വന്തം പോസ്റ്റിലേക്ക് പന്ത് കടത്തിവിട്ടത്.. ബിപിന്‍ സിങ്ങിന് നേരെ വന്ന പാസ്് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ടിറിയുടെ ഹെഡ്ഡര്‍ ലക്ഷ്യം തെറ്റി വലയില്‍ കയറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: