Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അംബാനി കാര്‍ബോംബ് ഭീഷണി: മന്‍സുഖ് ഹിരെന്റെ ഒല ഡ്രൈവറെ ചോദ്യം ചെയ്തു; സച്ചിന്‍ വേസിനെ രക്ഷിക്കാന്‍ ശിവസേന സര്‍ക്കാര്‍

മന്‍സുഖ് ഹിരെന്റെ ഭാര്യ ആരോപിച്ചത് ഇതാണ്- സച്ചിന്‍ വേസിന്റെ ഉപദേശപ്രകാരമാണ് മന്‍സുഖ് ഹിരെന്‍ പൊലീസില്‍ പിടികൊടുത്തത്. അടുത്ത ദിവസം തന്നെ ജാമ്യത്തില്‍ ഇറക്കാം എന്ന് സച്ചിന്‍ വേസ് ഉറപ്പ് നല്‍കിയതിനാലാണ് മന്‍സുഖ് ഹിരെന്‍ പൊലീസിന് പിടികൊടുത്തത്. എന്തുകൊണ്ടാണ് ഐപിസി 201ാം വകുപ്പ് പ്രകാരം സച്ചിന്‍ വേസിനെ അറസ്റ്റ് ചെയ്തുകൂടാ?- ഫഡ്‌നാവിസ് നിയമസഭയില്‍ ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 04:59 pm IST
inIndia

മുംബൈ: മരണത്തിന് തൊട്ടു മുമ്പ് മന്‍സുഖ് ഹിരെനെ മുംബൈ സിഎസ്ടിയില്‍ കൊണ്ടുവിട്ട ഒല ഡ്രൈവറെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു. മുകേഷ് അംബാനിയുടെ ആഡംബരവസതിയായ ആന്‍റിലയ്‌ക്ക് 600 മീറ്റര്‍ അരികെ  സ്‌ഫോടകവസ്തുക്കള്‍ നിറച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ എസ് യുവി കാറിന്റെ ഉടമസ്ഥനാണ് മുന്‍സുഖ് ഹിരെന്‍. ഇദ്ദേഹം സംഭവത്തിന് ഏതാനും ദിവസത്തിന് ശേഷം അപ്രത്യക്ഷമാവുകയും പിന്നീട് മരിച്ച നിലയില്‍ മന്‍സുഖ് ഹിരെന്റെ ജഡം ഒരു കടലിടുക്കില്‍ കണ്ടെത്തുകയുമായിരുന്നു.

ടൈംസ് നൗ റിപ്പോര്‍ട്ടനുസരിച്ച് ഒല ഡ്രൈവര്‍ പറഞ്ഞത് മന്‍സുഖ് ആദ്യം വിക്രോളിയില്‍ നിന്നും ക്രോഫോര്‍ഡ് മാര്‍ക്കറ്റിലേക്ക് പോകാനാണ് കാബ് വിളിച്ചതെന്നാണ്. എന്നാല്‍ അവസാനനിമിഷം തീരുമാനം മാറ്റുകയും സൗത്ത് മുംബൈയിലെ ഒരു പ്രമുഖ ഹോട്ടലിലേക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. ആരെയാണ് ഹിരെന്‍ ഹോട്ടലില്‍ കണ്ടത് എന്നത് ചോദ്യമായി അവശേഷിക്കുന്നു. മുംബൈയിലും താനെയിലും കേസുമായി ബന്ധപ്പെട്ട് എന്‍ ഐഎ പലയിടത്തും റെയ്ഡ് നടത്തിക്കഴിഞ്ഞു.

ആന്‍റി ടെററിസ്റ്റ് സ്വാഡാണ് ഹിരെന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അതേ സമയം ബോംബ് ഭീഷണിയെക്കുറിച്ചാണ് എന്‍ ഐഎ അന്വേഷിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം മന്‍സുഖ് ഹിരെന്റെ ഭാര്യതന്നെ ഇത് ഒരു കൊലപാതകമാണെന്നും ശിവസേന നേതാവ് ധനഞ്ജയ് മുണ്ടെയുമായി അടുത്ത ബന്ധമുള്ള പഴയ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായിരുന്ന, ഇപ്പോള്‍ ക്രൈംബ്രാഞ്ചില്‍ ഉദ്യോഗസ്ഥനായ സച്ചിന്‍ വേസാണ് മന്‍സുഖ് ഹിരെന്റെ കൊലപാതകത്തിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തു. മാത്രമല്ല, മന്‍സുഖ് ഹിരെന്റെ  മൊബൈല്‍ ഏറ്റവുമൊടുവില്‍ കാണിച്ച ലൊക്കേഷന്‍ ശിവസേന നേതാവ് ധനഞ്ജയ് ഗൗഡയുടെ ഓഫീസിന് സമീപം എന്നായിരുന്നുവെന്നും പറയുന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് മഹാരാഷ്‌ട്രസര്‍ക്കാരും മന്‍സുഖ് ഹിരെന്റെ കൊലപാതകവും തമ്മിലുള്ള ബന്ധമാണ്.  

ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സച്ചിന്‍ വേസിനെതിരായ ആരോപണം കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉന്നയിച്ചതോടെ മന്‍സുഖ് ഹിരെന്റെ മരണം മാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയായിക്കഴിഞ്ഞു. ഇതോടെ ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ തിരക്കിട്ട് നീക്കം നടക്കുകയാണ്. പ്രശ്‌നം കൂടുതല്‍ ഗൗരവതരമായതോടെ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് തന്നെ സച്ചിന്‍ വേസിനെ ക്രൈംബ്രാഞ്ചില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചു. ‘മറ്റേതെങ്കിലും വകുപ്പിലേക്ക് സച്ചിന്‍ വേസിനെ മാറ്റുകയാണ്. ഇങ്ങിനെ ചെയ്യുന്നത് കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുന്നതിന് വേണ്ടിയാണ്,’ ഇതായിരുന്നു അനില്‍ ദേശ്മുഖിന്റെ നിയമസഭയിലെ പ്രഖ്യാപനം.  

ഇന്നോവാ കാറില്‍ രക്ഷപ്പെട്ട രണ്ട് പേരെക്കുറിച്ചാണ് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. പിപിഇ കിറ്റ് ധരിച്ച് അംബാനിയുടെ വീടിന് പുറത്ത് സിസിടിവി ദൃശ്യത്തില്‍ കാണപ്പെട്ട അഞ്ജാതനെയും തിരയുന്നുണ്ട്. എന്തായാലും അംബാനിയുടെ വീട്ടിലെ ബോംബ് ഭീഷണി ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വലിയ സമ്മര്‍ദ്ദത്തിലാഴ്‌ത്തിയിരിക്കുകയാണ്. കേസ് കൈകാര്യം ചെയ്യുന്നതിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്‌ട്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്. സച്ചിന്‍ വേസ് എന്ന പൊലീസ് ഓഫീസറാണ് മന്‍സുഖ് ഹിരെനെ കൊന്നതെന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ ആരോപണം ഏറ്റെടുത്ത് ഈ പൊലീസ് ഓഫീസറെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നിയമസഭയില്‍  ആവശ്യപ്പെട്ടിരിക്കുകയാണ് ഫഡ്‌നാവിസ്. ഫഡ്‌നാവിസിന്റെ ആരോപണത്തില്‍ നിയമസഭ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് സഭ നീട്ടിവെച്ചു.

തനിക്കെതിര അന്‍വയ് നായിക് ആത്മഹത്യാകേസിനെക്കുറിച്ച് ആരോപണമുന്നയിച്ച ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കി തിരിച്ചടിച്ചിരിക്കുകയാണ് ഫഡ്‌നാവിസ്. ഇതും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി.

ഫിബ്രവരി 25നാണ് ഒരു പച്ച എസ് യുവി മുകേഷ് അംബാനിയുടെ വീട്ടില്‍ നിന്നും വെറും 600 മീറ്റര്‍ മാത്രം അകലെ കണ്ടെത്തിയത്. അതില്‍ 20 ജെലാറ്റിന്‍ സ്റ്റിക്കുകളും കൈപ്പടയില്‍ എഴുതിയ ഒരു കത്തും ഉണ്ടായിരുന്നു. ഇത് വരാനിരിക്കുന്നതിന്റെ വെറും ഒരു ട്രെയ്‌ലര്‍ മാത്രമാണെന്നായിരുന്നു കത്തിലെ ഭീഷണി. മുഴുവന്‍ കുടുംബാംഗങ്ങളെയും വധിക്കാന്‍ കൂടുതല്‍ തയ്യാറെടുപ്പുകളോടെ തിരിച്ചെത്തുമെന്നും കത്തില്‍ ഭീഷണിയുണ്ട്.  ഈ പച്ച എസ് യുവി മന്‍സുഖ് ഹിരെന്‍റേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അഞ്ച് മണിക്കൂര്‍ ഒളിവിലായിരുന്ന മന്‍സുഖ് ഹിരെനെ പിന്നീട് മാര്‍ച്ച് 5ന് മരിച്ച നിലയില്‍ കണ്ടെത്തി. ഹിരെന്‍ മുംബൈ പൊലീസിന് നല്‍കിയ കത്തില്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷമായി ഉപയോഗിക്കാതിരുന്ന കാര്‍ കഴിഞ്ഞ ദിവസം വില്‍ക്കാന്‍ വേണ്ടിയാണ് പുറത്തെടുത്തതെന്നും പോകുന്നവഴിയില്‍ കാര്‍ ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് മുലുന്ദ് എയ്‌റോളി ലിങ്ക് റോഡില്‍ പാര്‍ക്ക് ചെയ്തു. പിറ്റേ ദിവസം വാഹനം അപ്രത്യക്ഷമായി.

ഈ കാര്‍ ഫിബ്രവരി 18ന് ആരോ മോഷ്ടിച്ചു. ഇതിലാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച് മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ കാര്‍ അക്രമികള്‍ കൊണ്ട് ഇട്ടത്. എന്നാല്‍ ശിവ്‌സേന നേതാവ് ധനഞ്ജയ് ഗൗഡയുടെ ഓഫീസ് പരിസരത്താണ് മന്‍സുഖ് ഹിരെന്റെ മൊബൈല്‍ ലൊക്കേഷന്‍ അവസാനം ഉണ്ടായിരുന്നതെന്നത് സംശയാസ്പദമാണെന്നും ഫഡ്‌നാവിസ് ആരോപിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വേസും ധനഞ്ജയ് ഗൗഡയും സുഹൃത്തുക്കളാണെന്നും 2017ലെ ബലംപ്രയോഗിച്ച് സ്വത്ത് തട്ടിയ കേസില്‍ ഇരുവരും കൂട്ടുപ്രതികളാണെന്നും ഫഡ്‌നാവിസ് പറയുന്നു.  

മന്‍സുഖ് ഹിരെന്റെ ഭാര്യ ആരോപിച്ചത് ഇതാണ്- സച്ചിന്‍ വേസിന്റെ ഉപദേശപ്രകാരമാണ് മന്‍സുഖ് ഹിരെന്‍ പൊലീസില്‍ പിടികൊടുത്തത്. അടുത്ത ദിവസം തന്നെ ജാമ്യത്തില്‍ ഇറക്കാം എന്ന് സച്ചിന്‍ വേസ് ഉറപ്പ് നല്‍കിയതിനാലാണ് മന്‍സുഖ് ഹിരെന്‍ പൊലീസിന് പിടികൊടുത്തത്. എന്തുകൊണ്ടാണ് ഐപിസി 201ാം വകുപ്പ് പ്രകാരം സച്ചിന്‍ വേസിനെ അറസ്റ്റ് ചെയ്തുകൂടാ?- ഫഡ്‌നാവിസ് നിയമസഭയില്‍ ചോദിച്ചു. ഇനി കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തില്ലെങ്കിലും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കാരണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാമെന്നും അങ്ങിനെ ചെയ്യുന്നില്ലെങ്കില്‍ സച്ചിന്‍ വേസിനെ ആരൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ഫഡ്‌നാവിസ് ആരോപിക്കുന്നു.

Tags: മഹാരാഷ്ട്രവാഹനംdriver
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.