Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്ത്രീകൾ സ്വയരക്ഷയ്‌ക്ക് സജ്ജരാകണമെന്ന് ഡോ. ജേക്കബ്ബ് തോമസ്, ചെക്ക് പോസ്റ്റുകളില്‍ ‘സ്ത്രീകള്‍ സൂക്ഷിക്കുക’ എന്ന ബോർഡ് വയ്‌ക്കേണ്ട കാലം അതിക്രമിച്ചു

സ്ത്രീ ശാക്തീകരണത്തിന് പദ്ധതികളേറെയുണ്ട്. പക്ഷെ സ്വയം പ്രതിരോധത്തിനായി സ്ത്രീകള്‍ക്ക് ആയോധനകലകളെ ആശ്രയിക്കേണ്ടി വരുന്നു. പല പദ്ധതികളും ഫലപ്രദമല്ല എന്നുള്ളതിന് തെളിവാണിത് -അദേഹം അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2021, 10:27 am IST
inKerala

ഇരിങ്ങാലക്കുട: സ്ത്രീകൾ സ്വയരക്ഷയ്‌ക്ക് സജ്ജരാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുൻ ഡിജിപി ഡോ.ജേക്കബ്ബ് തോമസ്. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ വനിതാ കൂട്ടായ്‌മ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീ ശാക്തീകരണത്തിന് പദ്ധതികളേറെയുണ്ട്. പക്ഷെ സ്വയം പ്രതിരോധത്തിനായി സ്ത്രീകള്‍ക്ക് ആയോധനകലകളെ ആശ്രയിക്കേണ്ടി വരുന്നു. പല പദ്ധതികളും ഫലപ്രദമല്ല എന്നുള്ളതിന് തെളിവാണിത് -അദേഹം അഭിപ്രായപ്പെട്ടു.

വാളയാര്‍, തലപ്പാടി, കളിയിക്കാവിള തുടങ്ങിയ ചെക്ക് പോസ്റ്റുകളില്‍ കേരളത്തിലേക്കുള്ള പ്രവേശനകവാടത്തിനരികെ ‘സ്ത്രീകള്‍ സൂക്ഷിക്കുക’ എന്ന ബോർഡ് എഴുതി വെക്കേണ്ട കാലം  അതിക്രമിച്ചിരിക്കുന്നു. വനിതാ മതിലും സ്ത്രീസുരക്ഷയുടെ മറ്റ് പല തലങ്ങളും കഴിഞ്ഞെങ്കിലും ഇന്നും സ്ത്രീ അരക്ഷിതയാണെന്ന സ്ഥിതി മാറണം. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാത്രമല്ല, വീടുകളലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന വാര്‍ത്ത ഓരോ ദിവസവും കൂടിവരികയാണ്. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം  സ്ത്രീക്ക് പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ അവളെ സംരക്ഷിക്കാന്‍ എഴുതിവെക്കപ്പെട്ട നിയമങ്ങളുണ്ടെന്നും  ഡോ. ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.  

‘നമ്മുടെ കൊച്ചു കേരളത്തെ തന്നെ പ്രകമ്പനം കൊള്ളിച്ചതും സ്ത്രീസുരക്ഷ ഹനിക്കുന്നതുമായ ഒട്ടേറെ വാര്‍ത്തകള്‍ക്കൊപ്പം, അതിഥിയായി കേരളത്തിലെത്തിയ ഒരു യൂറോപ്യന്‍ വനിതയുടെ  മൃതദേഹം ഒന്നര മാസത്തിനു ശേഷം കണ്ടെത്തിയെന്നുള്ള സങ്കടകരമായ വാര്‍ത്തയും നാം അറിഞ്ഞതാണ്. വീടുകയറി ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം പോലെ തന്നെ ഭയപ്പെടുത്തുന്ന ഒന്നാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പോലീസിന് യാതൊരു തുമ്പും കിട്ടാത്ത തിരോധാനങ്ങളുടെ കഥകള്‍. ഇന്നും അവരൊക്കെ നമ്മോടൊപ്പമുണ്ടോ അതോ ഇല്ലയോ എന്നുപോലും തിരിച്ചറിയാനായിട്ടില്ല.’

വിവിധ സര്‍ക്കാര്‍ സംഘടനകളോ കമ്മീഷനുകളോ വകുപ്പുകളോ ഇന്ന് അവശ്യഘട്ടത്തില്‍ സുരക്ഷ നല്‍കുമെന്ന വിശ്വാസം പൊതുജനങ്ങള്‍ക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകളുടെയിടയില്‍ നഷ്ടപ്പെട്ടുവെന്ന് വേണം കരുതാന്‍. ഇവിടെയാണ് സ്വയം പ്രതിരോധത്തിന്റെ ആവശ്യകത. കളരി, തായ്‌കോണ്ടോ, കരാട്ടെ പോലുള്ള ആയോധനകലകള്‍ ഒരു പരിധി വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും തങ്ങളുടെ സുരക്ഷയ്‌ക്ക് അറിഞ്ഞിരിക്കേണ്ടതാണ്. ശത്രുവിനെ കീഴ്‌പ്പെടുത്തുന്നതിലല്ല,  ആത്മധൈര്യം സൃഷ്ടിച്ചെടുക്കുന്നതിന് ഇത്തരം കാര്യങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീ സുരക്ഷയ്‌ക്കായി ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ തലത്തിലും അല്ലാതെയുമുണ്ടെങ്കിലും അവ ചുവപ്പുനാടയില്‍ കുരുങ്ങുന്ന അവസ്ഥയാണ് പലപ്പോഴും. ഇതില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്ക് സ്വയം എങ്ങനെ പ്രതിരോധം സൃഷ്ടിക്കാം എന്നതിനെപ്പറ്റി യോഗം ചർച്ച ചെയ്തു. അമ്പിളി ജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭയിലെ കൗണ്‍സിലര്‍മാരും മറ്റു പഞ്ചായത്തുകളിലെ വനിതകളും സജീവമായി പങ്കെടുത്തു. സിന്ധു സതീഷ് സ്വാഗതമാശംസിച്ചു.

രണ്ടു വര്‍ഷമായി ഇരിങ്ങാലക്കുടയിലെ പൊതുശ്മശാനത്തില്‍ ശവസംസ്‌കാരചടങ്ങുകള്‍ നടത്തുന്ന സബീന റഹ്മാന്‍ ചടങ്ങിൽ ആദരിക്കപ്പെട്ടു. കോവിഡ് കാലത്ത് എഴുപതോളം ശവസംസ്‌കാരം നടത്തിയെങ്കിലും ഇതുവരെ തന്റെ ശരീരത്തിലും മനസ്സിലും കോവിഡ് ബാധിച്ചില്ലെന്ന് സബീന സദസ്സിനോട് പറഞ്ഞപ്പോഴത് ഒഴുക്കിനെതിരെ നീന്തുന്ന പെണ്‍കരുത്തായി മാറി.

ചടങ്ങിനോടനുബന്ധിച്ച് തായ്‌കോണ്ടോ അസോസിയേഷന്‍ എറണാകുളം ജനറല്‍ സെക്രട്ടറിയും അന്താരാഷ്‌ട്ര തായ്‌കോണ്ടോ പ്ലെയറുമായ മാസ്റ്റര്‍ എല്‍ദോസ്. പി. അബിയുടെ നേതൃത്വത്തില്‍ നടന്ന തായ്‌കോണ്ടോ സെഷനില്‍ വിവിധ പ്രായത്തിലുള്ള അന്‍പതോളം സ്ത്രീകള്‍ പരിശീലനം നടത്തി. തേർഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ജേതാവും അഞ്ച് വര്‍ഷം തുടര്‍ച്ചയായി തായ്‌കോണ്ടോ യൂണിവേഴ്‌സിറ്റി മെഡലിസ്റ്റ് സ്ഥാനം നിലനിര്‍ത്തിയ വ്യക്തിയുമാണ് എല്‍ദോസ്. പി. അബി. അദ്ദേഹത്തോടൊപ്പം പരിശീലനം നല്‍കുന്നതിനായി ദേശീയ തായ്‌കോണ്ടോ മെഡലിസ്റ്റുകളും ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ജേതാക്കളുമായ കീര്‍ത്തന എന്‍. കെ, ആര്‍ഷ വി. എം എന്നിവരുമുണ്ടായിരുന്നു. 

കവിത ബിജു ആശംസയര്‍പ്പിച്ച ചടങ്ങില്‍ സുബിത ജയകൃഷ്ണന്‍ നന്ദി പ്രകാശിപ്പിച്ചു.

Tags: womenjacob thomasSecurityവനിത ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

മുദാക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം വാളക്കാട് പെട്രോള്‍ പമ്പില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഫോണ്‍ ചെയ്തുകൊണ്ട്
വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കുന്ന ജീവനക്കാരന്‍
Thiruvananthapuram

പെട്രോളിയം ലൈസന്‍സ് നിയമം ലംഘിക്കുന്നു; ദുരന്തത്തിന് വഴിയൊരുക്കി ജീവനക്കാരുടെ ഗുരുതര വീഴ്ച

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

പുതിയ വാര്‍ത്തകള്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.