Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അംബാനിയുടെ വീട്ടിലെ ബോംബ് ഭീഷണി: മരിച്ച വാഹന ഉടമ ഹിരെനെ പൊലീസ് പീഡിപ്പിച്ചതായി കത്ത് കത്തില്‍ ; ഹിരെന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍

വീട്ടില്‍ നിന്നും അപ്രത്യക്ഷമാകുന്നതിന് മുമ്പ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് അയച്ച കത്തില്‍ പൊലീസുകാര്‍ മാനസികമായി പീഡിപ്പിച്ചതായി പറയുന്നുണ്ട്. പത്രപ്രവര്‍ത്തകരും സമ്മര്‍ദ്ദം ചെലുത്തിയതായി അറിയുന്നു. അതേ സമയം മന്‍സുഖ് ഹിരെന്റെ കുടുംബം ആത്മഹത്യ എന്ന വാദത്തെ തള്ളിക്കളയുന്നു. ഈ കത്ത് ഹിരെന്‍ എഴുതിയതല്ലെന്നും അവര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2021, 09:59 pm IST
in India

മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്‍റിലയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച്, ഉപേക്ഷിച്ചനിലയില്‍ കണ്ട വാഹനത്തിന്റെ ഉടമയായ മന്‍സുഖ് ഹിരെന്റെ മരണത്തിന് പിന്നില്‍ മഹാരാഷ്‌ട്ര പൊലീസിന്റെ മാനസികപീഡനമെന്ന് ആരോപണം.

വീട്ടില്‍ നിന്നും അപ്രത്യക്ഷമാകുന്നതിന് മുമ്പ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് അയച്ച കത്തില്‍ പൊലീസുകാര്‍ മാനസികമായി പീഡിപ്പിച്ചതായി പറയുന്നുണ്ട്. പത്രപ്രവര്‍ത്തകരും സമ്മര്‍ദ്ദം ചെലുത്തിയതായി അറിയുന്നു. ആഭ്യന്തര മന്ത്രി, മുംബൈയിലെയും താനെയിലെയും പൊലീസ് കമ്മീഷണര്‍മാര്‍ എന്നിവര്‍ക്കും മന്‍സുഖ് ഹിരെന്‍ കത്തയച്ചിരുന്നതായി പറയുന്നു.

മുകേഷ് അംബാനിയുടെ വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച്, ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ  എസ് യുവിയുടെ ഉടമ മന്‍സുഖ് ഹിരെനാണെന്ന് തൊട്ടടുത്ത ദിവസം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസിന്റെയും പത്രപ്രവര്‍ത്തകരുടെയും വക ചോദ്യം ചെയ്യലുകള്‍ ഉണ്ടായത്. എന്നാല്‍ വ്യാഴാഴ്ച മുതല്‍ കാണാതായ മന്‍സുഖ് ഹിരെന്റെ ജഡം പിറ്റേ ദിവസം മുംബൈയിലെ ഒരു കടലിടുക്കില്‍ നിന്നും കണ്ടെത്തി.

ഹിരെന്‍ ഈ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള ഒരു കണ്ണിയായിരുന്നു. വ്യാഴാഴ്ച കാണാതാവുന്നതിന് രണ്ട് ദിവസം മുന്‍പ് മാര്‍ച്ച് രണ്ടിന് എഴുതിയ കത്തില്‍ അദ്ദേഹത്തെ ഒരു കുറ്റവാളിയെപ്പോലെയാണ് പൊലീസ് കരുതുന്നതെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ഒരു ഇര മാത്രമാണ് താനെന്നും ഹിരെന്‍ എഴുതിയിട്ടുണ്ട്. സമാധാനം കാംക്ഷിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും ഇതിന് മുന്‍പുള്ള തന്റെ ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യവുമായി തനിക്ക് യാതൊരു ബന്ധവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

കാറിന് സാങ്കേതിത്തകരാര്‍ ഉണ്ടായതിനെതുടര്‍ന്ന് നഹൂര്‍ ഫ്‌ളൈഓവറിനടുത്ത് ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയ്‌ക്കരികില്‍ താന്‍ ഫിബ്രവരി 17ന് കാര്‍ പാര്‍ക്ക് ചെയ്തതായി ഹിരെന്‍ കത്തില്‍ വിശദീകരിക്കുന്നു. പിറ്റേ ദിവസം കാര്‍ എടുക്കാന്‍ പോയപ്പോള്‍ അവിടെ കണ്ടില്ല. പിന്നീട് കാര്‍ കാണാതായതിനെക്കുറിച്ച് പരാതി നല്‍കാന്‍ വിക്രോളി പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം സന്ദര്‍ശിച്ചുവെന്നും ഹിരെന്‍ പറയുന്നു.

എന്നാല്‍ ആന്‍റിലയില്‍ സ്‌ഫോടകവസ്തുക്കളുമായി തന്റെ വാഹനം കണ്ടെത്തിയത് മുതലാണ് പീഡനം തുടങ്ങുന്നത്. ഫിബ്രവരി 25ന് രാത്രി 11 മണിക്ക് രണ്ട് മൂന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍പ്പെട്ട പൊലീസുകാര്‍ വീട്ടില്‍ വന്നതായി പറയുന്നു. തന്റെ സ്‌കോര്‍പിയോ കാര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച രീതിയില്‍ മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ കണ്ടതായി അവര്‍ പറഞ്ഞു. പിന്നീട് ഈ പൊലീസുദ്യോഗസ്ഥര്‍ ഹിരെനെ ചോദ്യം ചെയ്തു. അതുകഴിഞ്ഞയുടന്‍ ഘാട്‌കോപര്‍ പൊലീസ് സ്റ്റേഷനിലെ നാലഞ്ച് പൊലീസുകാര്‍ വീട്ടില്‍ എത്തി. ചോദ്യം ചെയ്ത് മടങ്ങി. ഫിബ്രവരി 26ന് പൂലര്‍ച്ചെ രണ്ട് മണിക്ക് വിക്രോളി പൊലീസ്റ്റ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാര്‍ അദ്ദേഹത്തെ കൊണ്ട് പോയി. ആറ് മണിവരെ തടവില്‍ വെച്ചു.

‘തുടര്‍ച്ചയായി ഈ കേസുമായി ബന്ധപ്പെട്ട് ഞാന്‍ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടേയിരുന്നു. എന്‍ ഐഎ, ഭംറെ പൊലീസ് ജോയിന്‍റ് കമ്മീഷണര്‍ എന്നിവരും ചോദ്യം ചെയ്തു. വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തതോടെ എന്റെ മാനസിക നില തെറ്റി. വിവിധ മാധ്യമങ്ങളില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരും വിളി തുടങ്ങി. ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞത് ഞാനാണ് കേസില്‍ സംശയിക്കപ്പെടുന്ന ആള്‍ എന്നാണ്,’ ഹിരെന്റെ കത്ത് തുടരുന്നു.

‘പ്രതികളെപ്പറ്റി യാതൊരു വിവരവുമില്ലാത്തതിനാല്‍ ഞാന്‍ പീഡിപ്പിക്കപ്പെട്ടു. പ്രതികള്‍ എന്റെ വാഹനം മോഷ്ടിക്കുക മാത്രമല്ല, ദുരുപയോഗം ചെയ്യുകയും പിന്നീട് അത് മേല്‍ പറഞ്ഞ സ്ഥലത്ത്  ഉപേക്ഷിക്കുകയും ചെയ്തു. ഞാന്‍ എന്റെ കാര്‍ എങ്ങിനെയാണ് മോഷ്ടിക്കപ്പെട്ടതെന്ന് വിശദീകരണം നല്‍കിയെങ്കിലും കേസില്‍ ഇരയാക്കപ്പെട്ടു. എന്നാല്‍ പൊലീസുകാരും പത്രപ്രവര്‍ത്തകരും അനാവശ്യമായി പീഡിപ്പിച്ചു,’ അദ്ദേഹം കത്തില്‍ പറയുന്നു.

അതേ സമയം മന്‍സുഖ് ഹിരെന്റെ കുടുംബം ആത്മഹത്യ എന്ന വാദത്തെ തള്ളിക്കളയുന്നു. ഈ കത്ത് ഹിരെന്‍ എഴുതിയതല്ലെന്നും അവര്‍ പറയുന്നു. അദ്ദേഹത്തിന് യാതൊരു വിധ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും  ഒന്നാന്തരം നീന്തല്‍ക്കാരനാണെന്നും അവര്‍ പറയുന്നു. ഹിരെന്റെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് അവര്‍ ആരോപിക്കുന്നത്. എന്തായാലും കേസ് നാള്‍ക്ക് നാള്‍ സങ്കീര്‍ണ്ണമാവുകയാണ്. ഒരു ഇസ്ലാമിക തീവ്രവാദി സംഘടന കുറ്റം ഏറ്റെടുത്തെങ്കിലും ഇതുവരെയും ആരെയും പിടികൂടാനാവാതെ ഇരുട്ടില്‍തപ്പുകയാണ് മഹാരാഷ്‌ട്ര പൊലീസ്. 

Tags: മഹാരാഷ്ട്രവധ ഭീഷണിമുംബൈ പൊലീസ്മുകേഷ് അംബാനിആന്‍റില
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

India

യൂണിഫോം ധരിക്കാനാകില്ല; തട്ടം മാത്രം പോര, ബുര്‍ഖ ധരിച്ച് കാമ്പസിലെത്താന്‍ അവകാശം വേണമെന്ന് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍; മഹാരാഷ്‌ട്രയിലും വിവാദം

Ernakulam

നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; യുവതി പിടിയിൽ, മുംബൈ വിമാനം പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി

പുതിയ വാര്‍ത്തകള്‍

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.