Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീരവ് മോദിയെ രക്ഷിക്കാനെത്തിയെ കട്ജുവിനെ കുറ്റപ്പെടുത്തി യുകെ കോടതിയിലെ ജസ്റ്റിസ് സാം ഗൂസ് … കട്ജുവിന് യുകെയില്‍ തിരിച്ചടി നേരിട്ടപ്പോള്‍…

കോടതിയില്‍ തെളിവുകള്‍ നിരത്തുന്നതിന് മുമ്പ് മാധ്യമങ്ങളെ കണ്ട കട്ജുവിന്റെ നടപടിയെയും യുകെ കോടതി വിമര്‍ശിച്ചു. ഇന്ത്യയിലെ ഉന്നത നീതിപീഠത്തെ പ്രതിനിധീകരിച്ച ഒരു വ്യക്തിയില്‍ നിന്നുള്ള അംഗീകരിക്കാനാവാത്ത പെരുമാറ്റമെന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2021, 05:44 pm IST
in India

ന്യൂദല്‍ഹി: 2004 മുതല്‍ 2014 വരെയുള്ള കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെ ഭരണകാലത്ത് ബാങ്കുകളില്‍ നിന്നും കോടികള്‍ തട്ടിയ രണ്ട് ബിസിനസ്സുകാരായിരുന്നു നീരവ് മോദിയും വിജയ് മല്ല്യയും. എന്നാല്‍ മന്ത്രിമാരും ഉദ്യോഗസ്ഥതലത്തിലെ ഉന്നതരും ഇതെല്ലാം അറിഞ്ഞിട്ടും മിണ്ടിയില്ല. നിര്‍ബാധം വിജയ് മല്ല്യയും നീരവ് മോദിയും ബാങ്കിലെ പണം കൊള്ളയടിച്ചുകൊണ്ടേയിരുന്നു.  ഭാരതസര്‍ക്കാര്‍ പിന്നീട് പാപ്പരായി പ്രഖ്യാപിച്ച ഈ രണ്ട് ബിസിനസ് കൊള്ളക്കാരെയും ഇന്ത്യയിലെത്തിക്കാന്‍ പോകുകയാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍.

ലണ്ടനിലെ കോടതി മുമ്പാകെ നീരവ് മോദി എന്ന ഡയമണ്ട് വ്യാപാരിയെ ഇന്ത്യയ്‌ക്ക് കൈമാറുന്നത് തടയുന്നതിന് വാദിക്കാനെത്തിയത് രണ്ട് പ്രമുഖ ജസ്റ്റിസുമാര്‍- ജസ്റ്റിസ് കട്ജുവും ജസ്റ്റിസ് അഭയ് തിപ്‌സെയും. എന്നാല്‍ രണ്ടുപേരും ഉയര്‍ത്തിയ എല്ലാ വാദമുഖങ്ങളും യുകെ കോടതി ജഡ്ജി തള്ളിക്കളഞ്ഞാണ് നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ വിധിച്ചത്.

2017ലെ ഫോര്‍ബ്‌സ് മാഗസിന്‍ നല്‍കിയ സമ്പന്നരുടെ ലിസ്റ്റില്‍ 57ാം സ്ഥാനമായിരുന്നു നീരവ് മോദിയ്‌ക്ക്. ഇദ്ദേഹത്തിന് ലോകത്തിലെ പ്രധാന വിപണികളില്‍ 16 ഡയമണ്ട് സ്റ്റോറുകളുണ്ടായിരുന്നു- മക്കാവ്, ലണ്ടന്‍, ഹോങ്കോംഗ്, ന്യൂയോര്‍ക്ക്, മുംബൈ, ദില്ലി…എന്നിങ്ങനെ. എല്ലാ തട്ടിപ്പുകള്‍ക്കും ശേഷം യുകെയില്‍ രാഷ്‌ട്രീയാഭയം തേടാന്‍ ശ്രമിച്ച നീരവിനെ രക്ഷിക്കാന്‍ വന്നത് മുന്‍ സുപ്രീംകോടതി ജസ്റ്റിസായ കട്ജുവും മുംബൈ ഹൈക്കോടതി ജസ്റ്റിസായ തിപ്‌സെയും. ഇരുവരും ഭാരതത്തിലെ നീതിന്യായസംവിധാനങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് നീരവിനെ രക്ഷിക്കാന്‍ ശ്രമിച്ചത്.

ഇന്ത്യയിലെത്തിയാല്‍ നീതിപൂര്‍വ്വകമായ വിചാരണ നീരവ് മോദിക്ക് ലഭിക്കാന്‍ സാധ്യത വിരളമാണെന്നായിരുന്നു ജസ്റ്റിസ് കട്ജുവിന്റെ വാദം. ഇന്ത്യയില്‍ മാധ്യമവിചാരണയ്‌ക്ക് വിധേയനായ വ്യക്തിയാണ് നീരവ് മോദിയെന്നും അതിനാല്‍ ഇത്തരം ഒരു ശത്രുതാന്തരീക്ഷത്തില്‍ നീരവ് മോദിയ്‌ക്ക് നീതി ലഭിക്കില്ലെന്നുമായിരുന്നു വാദം. മാത്രമല്ല ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ അങ്ങേയറ്റം രാഷ്‌ട്രീയവല്‍കൃതവും അഴിമതിനിറഞ്ഞതുമാണെന്ന് വരെ കട്ജു വാദിച്ചുനോക്കി. പക്ഷെ യുകെ കോടതി അത് ചെവിക്കൊണ്ടില്ല. യുകെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയിലെ ജില്ലാ ജഡ്ജി സാം ഗൂസ് കട്ജുവിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞു എന്ന് മാത്രമല്ല, താന്‍ കട്ജുവിന്റെ വിദഗ്ധാഭിപ്രായങ്ങള്‍ക്ക് തീരെ വിലകല്‍പിക്കുന്നില്ലെന്ന് വരെ പറഞ്ഞു. കാരണം ഈ വാദമുഖങ്ങള്‍ വസ്തുതാപരമോ വിശ്വസനീയമോ അല്ലെന്നായിരുന്നു ജഡ്ജിയുടെ വാദം.

‘2011ല്‍ വിരമിക്കുന്നതുവരെ സുപ്രീംകോടതി ജഡ്ജി ആയിരുന്നെങ്കിലും, അദ്ദേഹത്തിന്റെ തെളിവുകളും വസ്തുതാപരമോ വിശ്വസനീയമോ അല്ല. തന്റെ മുന്‍ സീനിയര്‍ ജുഡീഷ്യല്‍ സഹപ്രവര്‍ത്തകരോടുള്ള അവജ്ഞയാണ് ആ തെളിവുകളില്‍ അടങ്ങിയിട്ടുള്ളത്. വായാടിയായ ഒരു വിമര്‍ശകന്റെ മുദ്രയോടൊപ്പം വ്യക്തിതാല്‍പര്യങ്ങളുടെയും മുദ്രകളാണ് ഈ തെളിവുകളില്‍ ഉള്ളത്,’- യുകെ ജഡ്ജി സാം ഗൂസ് പറഞ്ഞു.

മാത്രമല്ല, കോടതിയില്‍ തെളിവുകള്‍ നിരത്തുന്നതിന് മുമ്പ് മാധ്യമങ്ങളെ കണ്ട കട്ജുവിന്റെ നടപടിയെയും യുകെ കോടതി വിമര്‍ശിച്ചു. ഇന്ത്യയിലെ ഉന്നത നീതിപീഠത്തെ പ്രതിനിധീകരിച്ച ഒരു വ്യക്തിയില്‍ നിന്നുള്ള അംഗീകരിക്കാനാവാത്ത പെരുമാറ്റമെന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. ‘നീരവ് മോദിയ്‌ക്ക് ലഭിച്ച മാധ്യമവിചാരണയെ വിമര്‍ശിക്കുകയും ഈ കേസില്‍ അതിന്റെ പ്രത്യാഘാതം നീരവ് മോദി അനുഭവിക്കേണ്ടി വരുമെന്നും വാദിച്ച കട്ജു യുകെ കോടതിയില്‍ എത്തുന്നതിന് മുമ്പ് മാധ്യമങ്ങളുടെ മുന്നില്‍ ആ തെളിവുകള്‍ നിരത്തുകയായിരുന്നു. അതുവഴി സ്വന്തം നിലയില്‍ ഒരു മാധ്യമക്കൊടുങ്കാറ്റ് അഴിച്ചുവിടുകയും ചെയ്തു. ഇന്ത്യയിലെ ഉന്നത നീതിപീഠത്തെ പ്രതിനിധീകരിച്ച ഒരു വ്യക്തിയില്‍ നിന്നുള്ള അംഗീകരിക്കാനാവാത്ത പെരുമാറ്റം,’ യുകെ കോടതിയുടെ വിമര്‍ശനത്തില്‍ പറയുന്നു.

നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായതിനെ കട്ജു വിമര്‍ശിച്ചിരുന്നു. ന്നൊല്‍ റിട്ടയര്‍മെന്റിന് ശേഷം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷപദവി വഹിച്ച വ്യക്തിയാണ് കട്ജു.

Tags: കേസ്modi governmentനീരവ് മോദികുറ്റവാളികളുടെ സ്വന്തം രാജ്യത്തേക്ക്കൈമാറല്‍ജസ്റ്റിസ് കട്ജു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.