Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഇസ്ലാമിക തീവ്രവാദിയും സ്ത്രീവിരുദ്ധനുമായ അബ്ബാസ് സിദ്ദിഖിയുടെ കാല്‍ക്കല്‍വീഴുമ്പോള്‍…

തൃണമൂല്‍ എംപി നുസ്രത്ത് ജഹാനെ മരത്തില്‍ കെട്ടിയിട്ട് അടിക്കണമെന്ന് പ്രഖ്യാപിച്ച മതപണ്ഡിതനാണ് അബ്ബാസ് സിദ്ദിഖി. ശരീരം കാട്ടി പണം സമ്പാദിക്കുന്നവള്‍ എന്നായിരുന്നു നസ്രത്ത് ജഹാനെതിരെ അബ്ബാസ് സിദ്ദിഖി ഉയര്‍ത്തിയ മറ്റൊരു ആരോപണം.2020ലെ ദല്‍ഹി കലാപത്തിന് ശേഷം അള്ളായോട് പ്രാര്‍ത്ഥിച്ചത്രെ കോടിക്കണക്കിന് പേരെ കൊന്നൊടുക്കാന്‍ ശക്തമായ ഒരു വൈറസിനെ അയക്കാന്‍. അതാണ് കൊറോണയെന്നാണ് സിദ്ദിഖിയുടെ കൊച്ചുബുദ്ധിയില്‍ ഉദിച്ച കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2021, 06:47 pm IST
in India

പാര്‍ട്ടിയുടെ പേര് ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് (ഐഎസ്എഫ്). ഈ പാര്‍ട്ടിയുടെ നായകനോ, ഹുഗ്ലിയിലെ ഫര്‍ഫുറ ശെറീഫ് എന്ന പ്രമുഖ തീര്‍ത്ഥാനടകേന്ദ്രത്തില്‍ നിന്നുള്ള മതപണ്ഡിതന്‍ അബ്ബാസ് സിദ്ദിഖി. സാധാരണ മതപണ്ഡിതനല്ല സിദ്ദിഖി- ഇസ്ലാമിക മൗലികവാദവും സ്ത്രീവിരുദ്ധതയും തലയ്‌ക്കടിച്ച ഒരു മതപണ്ഡിതന്‍. എങ്ങിനെയാണ് മതേതരത്വത്തെക്കുറിച്ച് പ്രസംഗിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ഈ ഇസ്ലാമിക മതഭ്രാന്തന്റെ പാര്‍ട്ടിയുമായി ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയത്?

തൃണമൂല്‍ എംപി നുസ്രത്ത് ജഹാനെ മരത്തില്‍ കെട്ടിയിട്ട് അടിക്കണമെന്ന് പ്രഖ്യാപിച്ച മതപണ്ഡിതനാണ് അബ്ബാസ് സിദ്ദിഖി. ശരീരം കാട്ടി പണം സമ്പാദിക്കുന്നവള്‍ എന്നായിരുന്നു നസ്രത്ത് ജഹാനെതിരെ അബ്ബാസ് സിദ്ദിഖി ഉയര്‍ത്തിയ മറ്റൊരു ആരോപണം.2020ലെ ദല്‍ഹി കലാപത്തിന് ശേഷം അള്ളായോട് പ്രാര്‍ത്ഥിച്ചത്രെ കോടിക്കണക്കിന് പേരെ കൊന്നൊടുക്കാന്‍ ശക്തമായ ഒരു വൈറസിനെ അയക്കാന്‍. അതാണ് കൊറോണയെന്നാണ് സിദ്ദിഖിയുടെ കൊച്ചുബുദ്ധിയില്‍ ഉദിച്ച കണ്ടെത്തല്‍.  

ഇസ്ലാമിക തീവ്രവാദി സ്‌കൂള്‍ അധ്യാപകന്റെ കഴുത്ത് മുറിച്ചപ്പോള്‍ പ്രവാചകനെ അപമാനിച്ചവര്‍ അസുരവിത്തുകളാണെന്നും അങ്ങിനെയുള്ളവര്‍ക്ക് ശരിയായ ശിക്ഷ കിട്ടണമെന്നും അബ്ബാസ് സിദ്ദിഖി വിധിച്ചു. മാത്രമല്ല, മതതീവ്രവാദികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ഫ്രാന്‍സിനെതിരെ അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തു.  

കാഫിര്‍ എന്ന വാക്ക് ഇടയ്‌ക്കിടെ അബ്ബാസ് സിദ്ദിഖിയുടെ നാവില്‍ നിന്നും അടര്‍ന്ന് വീഴും. നാസ്തികന്‍ അല്ലെങ്കില്‍ ദൈവവിശ്വാസമില്ലാത്തവന്‍ എന്ന അര്‍ത്ഥത്തിലാണ് കാഫിര്‍ എന്ന പദം ഉപയോഗിക്കുന്നത്. എന്നാല്‍ വന്ദേ മാതരം ഉരിയാടിയാല്‍ മുസ്ലിങ്ങള്‍ കാഫിറുകളായി മാറുമെന്നതാണ് അബ്ബാസ് സിദ്ദിഖിയുടെ ഉപദേശം. കൊല്‍ക്കത്തിയിലെ മേയര്‍ ഫിര്‍ഹാദ് ഹക്കിമിനെ കാഫിര്‍ എന്ന് വിളിക്കാനാണ് അബ്ബാസ് സിദ്ദിഖി ഇഷ്ടപ്പെടുന്നത്. കാരണം മുസ്ലിമായിട്ടും അദ്ദേഹം ഹിന്ദു പൂജകളില്‍ പങ്കെടുത്തു എന്നതാണ് ഹക്കിമിന് ചാര്‍ത്തികൊടുത്തിരിക്കുന്ന കുറ്റം. കൊല്‍ക്കത്തയിലെ സമൂഹ ദുര്‍ഗാപൂജകള്‍ സംഘടിപ്പിക്കുന്നവരില്‍ പ്രധാനിയാണ് ഹക്കിം.

ഇങ്ങിനെ ഉദാഹരണങ്ങള്‍ നിരത്തിയാല്‍ അബ്ബാസ് സിദ്ദിഖിയെ ഏത് ഗണത്തിലാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് ഇപ്പോള്‍ വായനക്കാര്‍ക്ക് തന്നെ മനസ്സിലായിക്കാണും. ഈ അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫുമായാണ് കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലേ‍ര്‍പ്പെടുന്നത്.  

തൃണമൂല്‍ നേതാവ് സുബ്രത മുഖര്‍ജി പറയുന്നത് അബ്ബാസ് സിദ്ദിഖിയുമായുള്ള സഖ്യത്തോടെ ഇടതുപക്ഷവും കോണ്‍ഗ്രസും മതേതര പാര്‍ട്ടികള്‍ അല്ലാതായി എന്നാണ്. ഈ അപകടകരമായ സഖ്യത്തിലൂടെ മുസ്ലിം മതമൗലികവാദ രാഷ്‌ട്രീയത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ഇടതുപക്ഷവും കോണ്‍ഗ്രസും.  

1946ല്‍ ഇന്ത്യാവിഭജനക്കാലത്ത് മുസ്ലിങ്ങളോടൊപ്പം നിന്ന ഇടതുപക്ഷം പഴയ ചരിത്രം ആവര്‍ത്തിക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.  പഴയ സിപിഎം മുഖ്യമന്ത്രി ജ്യോതിബസു മുസ്ലിംലീഗ് നേതാവ് ഹസ്സന്‍ ഷാഹിദ് സുഹ്രവാര്‍ദിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ഉദാഹരണമായി ബിജെപി  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. 1946ല്‍ കൊല്‍ക്കത്ത വര്‍ഗ്ഗീയകലാപത്തിന് കാരണക്കാരനായിരുന്നു ഹസ്സന്‍ ഷാഹിദ് സുഹ്രവാര്‍ദി.

കഴിഞ്ഞ ദിവസം ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഐഎസ്എഫും നടത്തിയ ബ്രിഗേഡ് റാലിയില്‍ കോണ്‍ഗ്രസും ഇടതുമുന്നണിയും നിസ്സഹായരായി ഒരു വര്‍ഗ്ഗീയ-മതമൗലികവാദ ശക്തിക്ക് മുന്നില്‍ കീഴടങ്ങുന്നതാണ് കണ്ടതെന്നും ഇത് ബംഗാളിനെ സര്‍വ്വനാശത്തിന്റെ വക്കിലേക്ക് കൊണ്ടുപോകുമെന്നും ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ താക്കീത് നല്‍കുന്നു.  

ഈ ഒരു നീക്കത്തോടെ ബംഗാളില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള അവസാന സാധ്യതകൂടി സിപിഎം കുരുതികൊടുക്കകയാണെന്ന് രാഷ്‌ട്രീയ വിദഗ്ധര്‍ പറയുന്നു. അതേ സമയം കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവും ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ ആദിര്‍ രഞ്ജന്‍ ചൗധരി പറയുന്നത് സിദ്ദിഖി മതേതരവാദിയാണെന്നാണ്. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ഇതിനെ വിമര്‍ശിക്കുന്നു. കോണ്‍ഗ്രസിന്റെ ആത്മാവിനെ രൂപവല്‍ക്കരിച്ച ഗാന്ധിജിയും നെഹ്രുവും കൊണ്ടു വന്ന മതേതരസങ്കല്‍പങ്ങള്‍ക്ക് എതിരാണ് ഈ സഖ്യമെന്നാണ് ആനന്ദ് ശര്‍മ്മ അടിവരയിട്ട് പറയുന്നത്.  

‘വര്‍ഗ്ഗീയതുമായുള്ള സമരം ചെയ്യുംപോള്‍ കോണ്‍ഗ്രസിന് ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ല. എല്ലാത്തരം വര്‍ഗ്ഗീയതയോടും ഒരു പോലെ പോരാടേണ്ടതുണ്ട്,’ ആനന്ദ് ശര്‍മ്മ മറ്റൊരു ട്വീറ്റില്‍ ഉപദേശിക്കുന്നു.  എന്നാല്‍ ആദിര്‍ രഞ്ജന്‍ ചൗധരിയുടെ ഈ തീരുമാനത്തിനെ പ്രിയങ്കയും പിന്തുണച്ചു.  സിദ്ദിഖിയുടെ പാര്‍ട്ടിയ്‌ക്ക് 30 സീറ്റുകളില്‍ ഇടതുമുന്നണിയില്‍ നിന്നും ഏഴിടത്ത് കോണ്‍ഗ്രസില്‍ നിന്നും പിന്തുണലഭിക്കും. ബംഗാളിലെ ആകെയുള്ള 294 സീറ്റുകളില്‍ 13 ശതമാനം വരും ഇത്.

Tags: അബ്ബാസ് സിദ്ദിഖിഐഎസ്എഫ്congresscpimsitaram yechuryബംഗാള്‍ തെരഞ്ഞെടുപ്പ്അധീര്‍ രഞ്ജന്‍ ചൗധരിആനന്ദ് ശര്‍മബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.