ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പു ചട്ടം നിലവില്‍ വന്നതിനു ശേഷം 144 പ്രഖ്യാപിക്കപ്പെട്ട ചേര്‍ത്തല അമ്പലപ്പുഴ താലൂക്കുകളില്‍ മത്സ്യതൊഴിലാളികളുടെ പേരില്‍ സിപിഎം സംഘടിപ്പിച്ച വാഹനജാഥയിലും പൊതു സമ്മേളനങ്ങളിലും പങ്കെടുത്തവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം ഉയരുന്നു. ജില്ലാ ഭരണകൂടവും ജില്ലാ പോലീസും ഇരട്ടനീതിയുടെ വ്യക്താക്കളായി മാറുകയാണെന്നാണ് ആക്ഷേപം. സിപിഎം നടത്തുന്ന ക്രിമനല്‍ നടപടികളേയും നിയമലംഘനങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന നിരവധി സംഭവങ്ങളാണ് ജില്ലയില്‍ സ്ഥിരമായി നടക്കുന്നത്.
കോവിഡിന്റെ പേര് പറഞ്ഞുകൊണ്ട് നിയമാനുസൃതം സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളയ്ക്കുമെതിരെ സമരം ചെയ്ത ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നൂറ് കണക്കിന് കള്ളക്കേസ് എടുത്തത് ജില്ലാ പോലീസും ജില്ലാ ഭരണകൂടത്തവും സിപിഎം നടത്തിയ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്.
നിയമസഭാ ഹ്വരഞ്ഞെടുപ്പു ചട്ടം നിലവില്‍ വന്നതിനു ശേഷവും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചു കൊണ്ടും 144 ലംഘിച്ചു പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചവരെ നിയമത്തിന് മുന്പില് കൊണ്ടു വരാത്തത് ജില്ലാ ഭരണകൂടവും പോലീസ് ഉദ്യോഗസ്ഥരും ഭരണപക്ഷ പാര്‍ട്ടിയുടെ കാവലാളായി തരംതാണതിനാലാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: