Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ചെസ്സെഴുത്തിന്റെ കാരണവര്‍

അറുപത്തിനാലു വര്‍ഷം മുന്‍പ് പിവിഎന്‍ ചെസ്സിലേക്ക് വലതുകാല്‍ വച്ച് പ്രവേശിച്ചു. കറുപ്പും വെളുപ്പും നിറഞ്ഞ 64 കളത്തില്‍ തിമര്‍ത്താടി. ഇന്നിതാ 84-ാം പിറന്നാള്‍

പാലേലി മോഹന്‍byപാലേലി മോഹന്‍
Feb 27, 2021, 07:23 pm IST
inVaradyam
നാരായണന്‍ നമ്പുതിരിപ്പാട് (ഇടത്)

നാരായണന്‍ നമ്പുതിരിപ്പാട് (ഇടത്)

ലോക പ്രശസ്തമായ വിനോദമാണ് ചെസ്. ധിഷണാശക്തിയും ഓര്‍മയും വികസിക്കുന്ന മറ്റൊരു കലയും ഇല്ല എന്നതാണ് ശരി. മലയാളക്കരയില്‍ ഇതിനു സമാനമായ കളിയുണ്ടായിരുന്നു ചതുരംഗം. അത് ഏതാണ്ട് അന്യം നിന്നപോലെയായി. ഒരിക്കല്‍ ഒരു രാജാവ് ചതുരംഗം കളിയില്‍ തോല്‍ക്കുന്ന മട്ടു വന്നപ്പോള്‍ രാജ്ഞി കുട്ടിയെ ഉറക്കാനെന്ന മട്ടില്‍ താരാട്ടുപാട്ടിലൂടെ ആളെ ഉന്താന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ കളിയില്‍ വിജയം നേടി.  

അറുപത്തിനാലു വര്‍ഷം മുന്‍പ് ചെസ്സിലേക്ക് വലതുകാല്‍ വച്ച് പ്രവേശിച്ചു. കറുപ്പും വെളുപ്പും നിറഞ്ഞ 64 കളത്തില്‍ തിമര്‍ത്താടി. ഇന്നിതാ 84-ാം പിറന്നാള്‍. ചോറ്റാനിക്കരയ്‌ക്കടുത്ത കാഞ്ഞിരമറ്റത്തെ പുതുവാ മനയിലെ പിവിഎന്‍ എന്നറിയപ്പെടുന്ന നാരായണന്‍ നമ്പുതിരിപ്പാട്. വിവിധ പുസ്തകങ്ങളിലൂടെയും, ആഴ്ചപ്പതിപ്പിലൂടെയും എഴുതി തീര്‍ത്ത ലേഖനങ്ങളിലൂടെയും ആസ്വാദകര്‍ക്ക് ആരാധനാമൂര്‍ത്തിയായി.  

കോളേജില്‍ പഠനം അമ്മ വീടായ അവണ പറമ്പ് മനയില്‍ താമസിച്ച് തൃശൂര്‍ കേരള വര്‍മയിലായിരുന്നു. അമ്മാമന്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് വടക്കില്ലം ഗോദന്‍ നമ്പൂതിരിപ്പാട് എന്നിവരില്‍ നിന്നും ചതുരംഗം ശീലിച്ചു. ചതുരംഗം ചെസ്സിന്റെ മലയാള ഭാഷയാണ്. അതില്‍ ആന, മന്ത്രി എന്നിവയ്‌ക്ക് ചെസ്സിലെ പോലെ ഓടാന്‍ സാധിക്കില്ല. കാഞ്ഞിരമറ്റം സ്‌കൂളിലെ സഹപ്രവര്‍ത്തകരില്‍ നിന്നുമാണ് 1960 മുതല്‍ ചെസ്സുകളി ശീലിച്ചത്. ഒരു പത്തു വര്‍ഷം വരെ സാധാരണക്കാരുടെ വഴിയില്‍ ചെസ്സില്‍ തുടര്‍ന്നു. അടുത്ത ഒരു ബന്ധുവഴി അമേരിക്കയില്‍ നിന്നും ചെസ്സിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ വരുത്തി. അത് നിധി കിട്ടിയ അനുഭൂതി ഉളവാക്കി. അതോടെ പിന്നിട്ട പത്തു സംവത്സരം വെറും പാഴായതിലുള്ള സങ്കടം ഇന്നും തീര്‍ന്നിട്ടില്ല. കാരണം നല്ല ചോരത്തിളപ്പുള്ള കാലത്ത് ആ പുസ്തകങ്ങള്‍ കണ്ടെങ്കില്‍ പി.വി.എന്‍ മറ്റൊരു തലത്തില്‍ എത്തിയേനെ എന്ന് അദ്ദേഹം പറഞ്ഞു. ബിഎഡ്ഡ് മൂത്തകുന്നത്ത്. അവിടെ വച്ച് ചെസ്സിലും കവിതയിലും സമ്മാനം കിട്ടി. സുകുമാര്‍ അഴീക്കോടില്‍ നിന്നുമായിരുന്നു സമ്മാനം. പിന്നീട് അധ്യാപകര്‍ക്കിടയിലെ മത്സരത്തില്‍ ഒന്നാം സമ്മാനം സംസ്ഥാന തലത്തില്‍ കിട്ടി. മത്സരത്തില്‍ നിന്നും അതോടെ പിന്മാറി. നാലാം വയസില്‍ അമ്മ മരിച്ചു. അച്ഛന്‍ സംസ്‌കൃത പണ്ഡിതനായ വാസുദേവന്‍ നമ്പൂതിരിപ്പാട്. സ്‌കൂള്‍ അധ്യാപനായിരുന്നു. അതിനിടെ മലയാളം എംഎയും നേടി. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തു. ആദ്യം സ്വകാര്യ സ്‌കൂളിലായിരുന്നു. അക്ഷരശ്ലോകം, കവിതാ രചന, കഥകളി കാണല്‍ ഇതെല്ലാം വലിയ വിനോദത്തില്‍ ഉള്‍പ്പെട്ടതായിരുന്നു.  

ക്ഷേത്രം, വായനശാല എന്നീ രംഗത്തെ ഉത്സാഹ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട് നാട്ടുകാര്‍ക്ക് പിവിഎന്‍ അടുത്ത സുഹൃത്താണ്. നാട്ടുകാര്‍ക്കും ചെസ് അധ്യാപകനാണ്. ദേശീയ മത്സരം മുതല്‍ സകല മത്സരങ്ങളും കാണുവാന്‍ പോയിരുന്നു. 1989 ല്‍ ചെസ്സിന്റെ ലോകം എന്ന ആദ്യ പുസ്തകം. പിന്നീട് 98 ല്‍ എംടി അവതാരിക എഴുതിത്തന്ന ചെസ്സെന്ന ബുദ്ധി വിനോദം, അഞ്ചു വര്‍ഷം മുന്‍പ് പുറത്തിറക്കിയ ചെസ്സിനൊരു പാഠപുസ്തകം എം. ലീലാവതിയാണിതിന് അവതാരിക എഴുതിയത്. മത്സരാര്‍ത്ഥികള്‍ക്ക് എന്നും നല്ല പ്രോത്സാഹിയായിരുന്നു. ചെസ്സ് ബുദ്ധിയെ വികസിപ്പിക്കുന്ന ഒരു കളിയാണ്. ചീട്ടുകളി ജയിക്കാന്‍ ഭാഗ്യം വേണമെന്നു മാത്രം. അതാകട്ടെ വെറും സമയം കൊല്ലാനൊരു കളി. ഇതാണ് പിവിഎന്റെ അഭിപ്രായം. ഭാര്യ ശാന്ത രണ്ട് വര്‍ഷം മുന്‍പ് മരിച്ചു. ഗീത, പ്രീത, മോഹനന്‍ എന്നീ മൂന്നു മക്കളേയും ചെസ്സ് പഠിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Kerala

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

India

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

അംഗന്‍വാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര വേണ്ട

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

സ്ത്രീകളെക്കൊണ്ട് മസാജ്, 1,500 രൂപ കൈക്കൂലി: പൊലീസുകാരനെ സസ്‌പെന്‍ഡു ചെയ്തു

ഇനി മാനസികാരോഗ്യ കേന്ദ്രങ്ങളില്ല, ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.