Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ പരിവര്‍ത്തനത്തിന്റെ പാതയില്‍; മമത പരിഭ്രാന്തിയില്‍; നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ പുറത്താക്കുമെന്ന് ബിജെപി

കോണ്‍ഗ്രസും പിന്നെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷവും അതിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസും ഭരിച്ചു മുടിച്ച ബംഗാള്‍ വലിയ മാറ്റത്തിന്റെ പാതയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 11:36 am IST
in India

കൊല്‍ക്കത്ത: സ്വാതന്ത്ര്യസമരത്തിന്റെയും നവോത്ഥാനത്തിന്റെയും ഈറ്റില്ലം, രാജ്യത്തെ കരുത്തോടെ കാത്ത നേതാജി സുഭാഷ് ചന്ദ്രബോസും ബങ്കിംചന്ദ്ര ചാറ്റര്‍ജിയും അരവിന്ദ ഘോഷും സ്വാമി വിവേകാനന്ദനും അടക്കമുള്ളവര്‍ പിറന്നു വീണ പുണ്യദേശം. ശ്രീരാമകൃഷ്ണ പരമഹംസരുടെ ജന്മം കൊണ്ട് പവിത്രമായ വംഗദേശം. അതാണ് ബംഗാള്‍. കോണ്‍ഗ്രസും പിന്നെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷവും അതിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസും ഭരിച്ചു മുടിച്ച ബംഗാള്‍ വലിയ മാറ്റത്തിന്റെ പാതയിലാണ്. ദേശീയതയുടെ അതിശക്തമായ തിരിച്ചുവരവാണ് ഇപ്പോള്‍ ബംഗാളിലെ ചര്‍ച്ചാ വിഷയം. സ്വാതന്ത്ര്യ സമരത്തിലൂടെ ദേശീയതയെ പുണര്‍ന്ന ബംഗാള്‍ പിന്നീട് നിരീശ്വരവാദികളുടെയും ദേശീയതയുടെ കടുത്ത എതിരാളികളുടെയും പിടിയിലായിരുന്നു. 34 വര്‍ഷമാണ് ഇടതുപക്ഷം ബംഗാള്‍ ഭരിച്ചത്. 1977 മുതല്‍ 2000 നവംബര്‍ അഞ്ചുവരെ 23 വര്‍ഷത്തിലേറെ ഭരിച്ചത് ജ്യോതിബസു. പിന്നെ 2000 നവംബര്‍ ആറു മുതല്‍ 2011 മെയ് 13 വരെ ബുദ്ധദേവ് ഭട്ടാചാര്യ. അങ്ങനെ രണ്ടു സിപിഎം മുഖ്യമന്ത്രിമാരാണ് 34 വര്‍ഷം ഒരു സംസ്ഥാനം ഭരിച്ചത്. ‘മൂന്നര പതിറ്റാണ്ട് നീണ്ട ഇടതു ഭരണത്തോടെ പാവങ്ങള്‍ കൂടുതല്‍ പാവങ്ങളായി, ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും. വ്യവസായങ്ങള്‍ തകര്‍ന്നു. കാര്‍ഷിക വളര്‍ച്ച മുരടിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖല നശിച്ചു. അഴിമതിയും രാഷ്‌ട്രീയ അക്രമങ്ങളും കൊടികുത്തി വാണു. ‘ഇടതു ഭരണത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പട്ടിണിക്കാര്‍ ബംഗാളിലുണ്ടായി’. എക്കണോമിക് ടൈംസ് 2011ല്‍ റിപ്പോര്‍ട്ട് ചെയ്തതാണിത്.  

2007ലെ സാമ്പിള്‍ സര്‍വ്വേ പ്രകാരം 11 ശതമാനം കുടുംബങ്ങളാണ് പട്ടിണിയിലാണ്ടിരുന്നത്. വ്യവസായത്തിന്റെ പേരില്‍ ഇവരില്‍ നിന്ന് ആകെയുള്ള ഭൂമി കൂടി പിടിച്ചു പറിക്കാന്‍ തുടങ്ങിയതോടെയാണ് ജനങ്ങള്‍ പൊട്ടിത്തെറിച്ചത്. സിംഗൂരിലും നന്ദിഗ്രാമിലും പ്രക്ഷോഭം ആളിപ്പടര്‍ന്നത്. ആയിരങ്ങളെ ജയിലിടച്ചു, പാവങ്ങളെ തല്ലിച്ചതച്ചു, അന്‍പതോളം പേരെയാണ് മേദിനിപ്പൂരില്‍ മാ്രതം പോലീസ് കൊന്നൊടുക്കിയത്. ബംഗാളിലെ  ജനങ്ങള്‍ പരിപൂര്‍ണമായും ഇടത് വിരുദ്ധരായി മാറി.  ഈ ശൂന്യത മുതലെടുത്താണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. അഴിമതിക്കും ജനവഞ്ചനയ്‌ക്കും എതിരെ, നന്ദിഗ്രാമിലേത് അടക്കമുള്ള സമരങ്ങള്‍ക്ക് അനുകൂലമായി അവര്‍ ഇറങ്ങിയതോടെ ജനങ്ങള്‍ അവര്‍ക്കൊപ്പമായി. പകരം വയ്‌ക്കാന്‍ മറ്റൊരു കക്ഷിയും ഇല്ലാതെ വരികകൂടി ചെയ്തതോടെ മമത വന്‍ വിജയമാണ് 2011ലെ തെരഞ്ഞെടുപ്പില്‍ നേടിയത്. 2011മെയ് 20ന് മമത മുഖ്യമന്ത്രിയായി. എന്നാല്‍ അധികാരത്തിലെത്തിയതോടെ മമതയും വന്ന വഴി മറന്നു. അക്രമരാഷ്‌ട്രീയം തുടങ്ങി.  

ബംഗ്ലാദേശില്‍ നിന്നുള്ള ലക്ഷക്കണക്കിന് നുഴഞ്ഞു കയറ്റക്കാരെ ഉപയോഗിച്ചാണ് ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം ഭരണം നിലനിര്‍ത്തിയതും അക്രമരാഷ്‌ട്രീയം കളിച്ചതും എതിരാളികളെ ഒതുക്കിയതും. അവരായിരുന്നു സിപിഎമ്മിന്റെ വോട്ടു ബാങ്കും.  

അധികാരത്തില്‍ വന്നതോടെ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ പറഞ്ഞതെല്ലാം മമത സൗകര്യപൂര്‍വ്വം മറന്നു. അവരെ വോട്ട് ബാങ്കാക്കിയ മമത അവരെ ഉപയോഗിച്ച് രാഷ്ടീയ എതിരാളികളെ തല്ലിയൊതുക്കി. സിപിഎം ചെയ്തത് എല്ലാം അവരും ചെയ്തു. 2016ലെ തെരഞ്ഞെടുപ്പിലും അവര്‍ അധികാരത്തില്‍ വന്നുവെങ്കിലും പരിവര്‍ത്തനത്തിന്റെ കേളികൊട്ട് ഇതിനകം ഉയര്‍ന്നിരുന്നു. കേവലം പത്തു കൊല്ലം ജനങ്ങള്‍ മമതയെ തിരിച്ചറിഞ്ഞരിക്കുന്നു. ഇതിന്റെ തുടക്കമായിരുന്നു 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. മൊത്തമുള്ള 42 ലോക്സഭാ സീറ്റുകളില്‍ 18 സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകള്‍ നേടിയ തൃണമൂലിന് 22 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ലഭിച്ചത് വെറും രണ്ടു സീറ്റുകളും. ഇടതു പക്ഷത്തിന് ഒരു സീറ്റുപോലുമില്ല.

ഇന്ന് ഇടതുപക്ഷവും കോണ്‍ഗ്രസും ബംഗാളില്‍ ഒരു ശക്തിയേയല്ല. സിപിഎം അടക്കമുള്ള ഇടതുപക്ഷവും കോണ്‍ഗ്രസും കുറേക്കാലമായി സഖ്യമായിട്ടാണ് ബംഗാളില്‍ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും സഖ്യമുണ്ടായിട്ടും പച്ച തൊട്ടില്ല. ജനങ്ങള്‍ രണ്ടു പാര്‍ട്ടികളെയും പൂര്‍ണമായും തഴഞ്ഞു. തൃണമൂലിന് ബദലായി ബിജെപി ബംഗാളില്‍ വളര്‍ന്നു കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൈവരിച്ച ബിജെപി അതേ നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. തൃണമൂലില്‍ നിന്നും സിപിഎമ്മില്‍ നിന്നും വന്‍തോതിലാണ് എംഎല്‍എമാരും നേതാക്കളും അണികളും ഇന്ന് ബിജെപിയിലേക്ക് ഒഴുകിയെത്തുന്നത്. സിപിഎമ്മിന്റെ പല നേതാക്കളും ഇന്ന് ബിജെപിയിലുണ്ട്. മമതയുടെ വലംകൈയായിരുന്ന മുകുള്‍ റോയി ഇന്ന് ബിജെപിയിലാണ്. മമതയ്‌ക്കു വേണ്ടി നന്ദിഗ്രാമില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിച്ച, ആ സമരത്തിന്റെ യഥാര്‍ഥ നായകനായിരുന്ന സുവേന്ദു അധികാരിയും ഇന്ന് ബിജെപിയിലാണ്.  പൗരത്വ രജിസ്റ്റര്‍ തയാറാക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു. ഇതുവഴി യഥാര്‍ഥ പൗരന്മാരല്ലാത്ത, ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറിയവരെ കണ്ടെത്തി അവരെ പുറത്താക്കുമെന്നാണ് ബിജെപിയുടെ പ്രധാന വാഗ്ദാനം. ലക്ഷക്കണക്കിന് ബംഗ്ലാദേശികളാണ് ബംഗാളില്‍ അനധികൃതമായി കഴിയുന്നത്. ഇവര്‍ കാരണം ബംഗാളികള്‍ക്ക് തൊഴില്‍ പോലും ലഭിക്കാത്ത അവസ്ഥയാണ്.  

ബംഗാള്‍ നിയമസഭ

മൊത്തം അംഗസംഖ്യ -294

ഭരണമുന്നണി -211 സീറ്റുകള്‍ (തൃണമൂല്‍ കോണ്‍ഗ്രസ് 209, ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച 2)

പ്രതിപക്ഷം -46  

കോണ്‍ഗ്രസ്- 23

സിപിഎം -19

ഫോര്‍വേര്‍ഡ് ബ്ലോക്ക് 2

ആര്‍എസ്പി -2

മറ്റുള്ളവര്‍- ബിജെപി- 27

ഒഴിവുള്ള സീറ്റുകള്‍ -10

Tags: bjpelectionപശ്ചിമബംഗാള്‍മമത ബാനര്‍ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

News

ഝാർഖണ്ഡിൽ രാജ്യസഭയിലേക്ക് എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം; രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും പ്രഹരം

India

ജാർഖണ്ഡിലെ ഇന്ത്യാ മുന്നണിയുടെ ശക്തികേന്ദ്രം തകർത്ത് എൻ ഡി എ ; പരിമൾ നത്വാനിയ്‌ക്ക് വിജയം ; മഹാസഖ്യത്തിൽ ഭിന്നത

India

ജാർഖണ്ഡ് : രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം : കോൺഗ്രസിന് കനത്ത തിരിച്ചടി

Kerala

പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയം, ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയില്‍: ബി.ബി. ഗോപകുമാര്‍ എം.എല്‍.എ

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.