Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്മയുടെ വാക്ക് പാലിക്കാന്‍ ശ്രീവല്ലഭ ദാസനായി

തിരുവല്ല മേപ്രാല്‍ ശ്രീവല്ലി (ശീരവള്ളി ഇല്ലം) ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെയും അദിതി അന്തര്‍ജ്ജനത്തിന്റെയും മകനായിട്ടാണ് കവിയുടെ ജനനം. ആദ്യമുണ്ടായ അഞ്ചു മക്കളും പ്രസവത്തില്‍ തന്നെ മരിച്ചതിനാല്‍ ആറാമനെയെങ്കിലും ജീവനോടെ തരണമെന്നും അല്ലെങ്കില്‍ കാരാഴ്മ മുടങ്ങുമെന്നും അമ്മ ഭഗവാനോട് ഉള്ളരുകി പ്രാര്‍ത്ഥിച്ചു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 26, 2021, 03:43 pm IST
in Kerala

തിരുവല്ല: കുട്ടനാടിന്റെ സ്‌നേഹവും നൈര്‍മല്യവും കവി വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് കൈമുതലായിരുന്നു. പച്ചമണ്ണില്‍ ചവിട്ടി കളിച്ച് വളര്‍ന്ന ബാല്യവും വീടിന് അടുത്തുള്ള ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ നിത്യദര്‍ശനവും കവിയെ പച്ചമനുഷ്യനാക്കി. കുട്ടിക്കാലത്തെ സാമ്പ്രദായിക രീതിയില്‍ മുത്തച്ഛനില്‍ നിന്ന് സംസ്‌കൃതവും വേദവും പഠിച്ചു. കൊച്ചുപെരിങ്ങര സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എസ്ബി കോളേജിലായിരുന്നു ഇന്റര്‍ മീഡിയറ്റ് പഠനം. പിന്നീട് പെരിങ്ങര സ്‌കൂളില്‍ അധ്യാപകനായി. ഇതിന് ശേഷം കോഴീക്കോട് ദേവഗിരി കോളേജില്‍ എംഎ പഠനം. അതിനു ശേഷം കോളേജ് അധ്യാപക വൃത്തിയിലേക്ക് തിരിഞ്ഞു.

ശ്രീവല്ലഭനോടുള്ള അടങ്ങാത്ത ഭക്തി കവിയില്‍ എപ്പോഴുമുണ്ടായിരുന്നു.അധ്യാപക വൃത്തിയില്‍ നിന്ന് വിരമിച്ച ശേഷം ശ്രീവല്ലഭ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി ഭഗവാനെ പൂജിക്കാന്‍ സന്നദ്ധനായപ്പോള്‍ സംസ്‌കാരിക കേരളം അതിശയപ്പെട്ടു.അമ്മയ്‌ക്ക് കൊടുത്ത വാക്ക് പാലിക്കാനായിരുന്നു കവിയുടെ മേല്‍ശാന്തി ജീവിതം.1994 മുതല്‍ 1997 വരെയായിരുന്നു കവി ശ്രീവല്ലഭനെ പൂജിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് വിരമിച്ച ശേഷമാണ് പൂജാവൃത്തി ഏറ്റെടുത്തത്. ശ്രീവല്ലഭ ക്ഷേത്രത്തിലെ കാരാഴ്മ അവകാശം ഇദ്ദേഹത്തിന്റെ കുടുംബക്കാരുടേതുമായിരുന്നു.

തിരുവല്ല മേപ്രാല്‍ ശ്രീവല്ലി (ശീരവള്ളി ഇല്ലം) ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെയും  അദിതി അന്തര്‍ജ്ജനത്തിന്റെയും മകനായിട്ടാണ് കവിയുടെ ജനനം. ആദ്യമുണ്ടായ അഞ്ചു മക്കളും പ്രസവത്തില്‍ തന്നെ മരിച്ചതിനാല്‍ ആറാമനെയെങ്കിലും ജീവനോടെ തരണമെന്നും അല്ലെങ്കില്‍ കാരാഴ്മ മുടങ്ങുമെന്നും അമ്മ ഭഗവാനോട് ഉള്ളരുകി പ്രാര്‍ത്ഥിച്ചു.അങ്ങനെ അമ്മയുടെ വാക്ക് പാലിക്കാനാണ് ജീവനോടെയുണ്ടായ ആദ്യ സന്താനമായ വിഷ്ണു നാരായണന്‍ നമ്പൂതിരി  ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ നിയോഗിക്കപ്പെട്ടത്. അതിനാല്‍ ക്ഷേത്രവുമായി അദ്ദേഹം ബാല്യം മുതല്‍ ഇഴുകി ചേര്‍ന്നിരുന്നു.

ശ്രീവല്ലഭനെ പൂജിക്കാന്‍ ലഭിച്ചത് സുകൃതമായിട്ടാണ് കവി കണ്ടത്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള ജലവന്തി എന്ന് പേരുള്ള മാളികയില്‍ താമസിച്ച് ദിവസവും അഞ്ചു നേരം പൂജ ചെയ്യേണ്ട ജോലികളാണ് കവി ഏറ്റെടുത്തത്. ഇതിനിടെ വിവാദവും കടന്നു വന്നു. പൂജാരിയുടെ ചുമതലയിലിരിക്കെ കവി ലണ്ടനിലേക്ക് യാത്ര നടത്തിയതാണ് വിവാദമായത്. മേല്‍ശാന്തിയായിരിക്കെ കടല്‍ കടന്ന് പോകാന്‍ പാടില്ലെന്നയായിരുന്നു വിശ്വാസം. പൂജ ചെയ്യുന്നതില്‍ നിന്ന് തന്ത്രി വിലക്കിയെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ അദ്ദേഹത്തെ മേല്‍ശാന്തിയായി തിരിച്ചെടുത്തു. 2014-ല്‍  രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചപ്പോള്‍ കുടുംബ സമേതമാണ് അദ്ദേഹം ശ്രീവല്ലഭന്റെ അനുഗ്രഹം തേടിയെത്തിയത്.

Tags: വിഷ്ണു നാരായണന്‍ നമ്പൂതിരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ അനുസ്മരിച്ചു

തപസ്യയുടെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ സ്മാരക പുരസ്‌കാരം തപസ്യ രക്ഷാധികാരി കവി പി. നാരായണക്കുറുപ്പും തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ചേര്‍ന്ന് സമര്‍പ്പിച്ചപ്പോള്‍
Article

മാളവത്തില്‍ മഴ ചാറിയൊതുങ്ങുന്നു

Article

വിഷ്ണുലോകത്തെ വാങ്മയങ്ങള്‍

കവിതകള്‍ മന്ത്രങ്ങളായി പെയ്ത പകലില്‍ മലയാളകവിതയ്ക്ക് കാളിദാസസ്പര്‍ശം പകര്‍ന്ന കവി പ്രൊഫ. വിഷ്ണു നാരായണ്‍ നമ്പൂതിരിക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട.
Kerala

വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് വിട

Kerala

ലാളിത്യത്തിന്റെ കവി: അഡ്വ:ആര്‍. രാജേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.