കൊല്‍ക്കത്ത: പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം. സുവേന്ദു അധികാരി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഫൂല്‍ബഗാനില്‍ വെച്ച് സുവേന്ദു അധികാരി, ഷങ്കുദേബ് പാണ്ഡെ, ഷിബാജി സിംഘ റോയ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഷിബാജി സിന്‍ഹ റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ മൂവര്‍ക്കും നേരെ ഇഷ്ടികകളും കല്ലുംകൊണ്ട് ആക്രമണം നടത്തിയതായും ഇതില്‍ പറയുന്നുണ്ട്.
അതേസമയം ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിലെത്തി. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ അദ്ദേഹം ആശുപത്രിയിലെത്തി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് സുവേന്ദു അധികാരി, ഷങ്കുദേബ് പാണ്ഡെ, ഷിബാജി സിന്‍ഹ റോയ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. ബംഗാളിലെ ക്രമസമാധാന നില തകര്‍ന്നെന്നും ബിജെപി അറിയിച്ചു.
അതിനിടെ തൃണമൂല്‍ ആക്രമണത്തെ കേന്ദ്രമന്ത്രി ഗജേന്ദ സിങ് ഷെഖാവത്ത് അപലപിച്ചു. തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് മമത ബാനര്‍ജിയെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മമത ബംഗാളിനെ നശിപ്പിച്ചെന്ന് ബിജെപി നേതാവ് അമിത് മാളവ്യയും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: