തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷന് സിനിമയിലെ ഇടത്-ജിഹാദി കൂട്ടുകെട്ടായ മട്ടാഞ്ചേരി മാഫിയയ്ക്കു തീറെഴുതി ചലച്ചിത്ര അക്കാദമി. ബി.ഉണ്ണികൃഷ്ണന്, ആഷിഖ് അബു, അമല്‍ നീരദ്, റിമ കല്ലിങ്കല്‍ എന്നിവരടങ്ങിയ സംഘമാണ് മേളയുടെ കൊച്ചി എഡിഷന്റെ സംഘാടകര്‍. അതിഥികളെ ക്ഷണിക്കുന്നതടക്കം കാര്യങ്ങള്‍ ഇവര്‍ക്ക് അക്കാദമി വിട്ടുനല്‍കിയിരിക്കുകയാണ്. തികച്ചും സിപിഎം രാഷ്ട്രീയമായി മേളയെ മട്ടാഞ്ചേരി മാഫിയ മാറ്റിക്കഴിഞ്ഞു. സിപിഎം പ്രവര്‍ത്തകരുടെ വലിയ സംഘമാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം മുടക്കി നടത്തുന്ന മേളയെ നിയന്ത്രിക്കുന്നത്. അക്കാദമി ചെയര്മാന് കമലാണ് ഇത്തരത്തില്‍ മേളയെ സിനിമയിലെ ഒരു മാഫിയയ്ക്കു നടത്തിപ്പിനായി നല്‍കിയത്. ഏറ്റവും അധികം സിനിമ താരങ്ങള്‍ വസിക്കുന്ന ഇടം കൂടിയാണ് കൊച്ചി. അതിനാല്‍ അതിഥികളെ ക്ഷണിക്കുന്നതിലടക്കം വലിയ കൂടിയാലോചനങ്ങള്‍ ആവശ്യമാണ്. എന്നാല്‍, തികച്ചും രാഷ്ട്രീയം നോക്കിയുള്ള നടത്തിപ്പായി മാറുകയാണ് കൊച്ചി മേള. നടന് സലിംകുമാര്‍ ഇതിനെതിരേ രംഗത്തുവന്നതും ഇതു മൂലമാണ്. ദേശീയ അവാര്‍ഡ് ജേതാക്കളാണ് മേളയുടെ തിരിതെളിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതുമാറ്റി മട്ടാഞ്ചേരി മാഫിയ അംഗങ്ങളായ ആഷിഖ് അബുവും അമല്‍ നീരദുമാണ് തിരി തെളിക്കുന്നത്. കോണ്‍ഗ്രസ് അനുഭാവം പുലര്‍ത്തുന്ന നടന് കൂടിയാണ് സലിംകുമാര്‍.
ഐഎഫ്എഫ്കെയുടെ കൊച്ചി എഡിഷന് ഉദ്ഘാടന ചടങ്ങില്‍ നിന്നും നടന് സലിം കുമാറിനെ ഒഴിവാക്കിയത് ഇതിനകം വിവാദയമായിട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാക്കളായിരുന്നു മേളയ്ക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്. പകരം സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും ചേര്‍ന്നാണ് മേളയ്ക്ക് തിരി തെളിയിക്കുന്നത് അപമാനകരമെന്ന് താരം പ്രതികരിച്ചു.
ഐഎഫ്എഫ്കെയുടെ രണ്ടാം ഘട്ടമാണ് കൊച്ചിയില്‍ തുടങ്ങിയത്. പ്രായക്കൂടുതലായത് കൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്നാണ് സംഘാടക സമിതിയെ സമീപിച്ചപ്പോള്‍ അറിയിച്ചതെന്ന് സലിം കുമാര്‍ പറഞ്ഞു. ആഷിഖ് അബു, അമല്‍ നീരദ് എന്നിവരുമായി തനിക്ക് രണ്ടോ മൂന്നോ വയസ് വ്യത്യാസമെ ഉള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.
പരാതിയില്ലെന്നും എന്നാല്‍ ഇതൊരു അപമാനമായിപ്പോയെന്നും സലിം കുമാര്‍ പറഞ്ഞു. സംഘാടകരുടെ പ്രതികരണം വളരെ രസകരമായ മറുപടിയായി തോന്നി. കലാകാരന്മാരെ എന്തുവേണമെങ്കിലും ചെയ്യാമെന്ന് അവര്‍ നേരത്തെ തെളിയിച്ചതാണ് അതാണല്ലോ പുരസ്കാരം മേശപ്പുറത്ത് വച്ചു നല്‍കിയതെന്നും സലിം കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: