കോഴിക്കോട്: ഓണ്‍ലൈനില്‍ ഗണപതിഹോമം പഠിപ്പിക്കാന്‍ കോഴിക്കോട് ആസ്ഥാനമായ ശ്രേഷ്ഠാചാരസഭ. വിഷയത്തോടുള്ള താല്പര്യം മാത്രമാണ് പ്രവേശനത്തിനുള്ള യോഗ്യത.
30 വര്‍ഷമായി നേരിട്ട് മാത്രം ക്ഷേത്രാചാരങ്ങള്‍ പഠിപ്പിച്ചുവരുന്ന സംഘടനയാണ് ശ്രേഷ്ഠാചാരസഭ. ഇതാദ്യമായാണ് ഓണ്‍ലൈനായി ഗണപതിഹോമം പഠിപ്പിക്കുന്നത്. പണ്ട് ബ്രാഹ്മസമുദായം മാത്രം പഠിച്ചിരുന്നതാണ് ഗണപതിഹോമം. പിന്നീട് ഇത്തരം വിദ്യകള്‍ കൂടുതല്‍ ജനകീയമായി. എങ്കിലും ഗുരുമുഖത്ത് നിന്നും നേരിട്ട് പഠിക്കേണ്ടതാണ് ഇത്തരം വിദ്യകള്‍ എന്ന് ചിന്തിക്കുന്നവരും ധാരാളമുണ്ട്.
കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പേജിലാണ് ശ്രേഷ്ഠാചാരസഭ ഗണപതിഹോമം പഠിപ്പിക്കുന്ന വിവരം പങ്കുവെച്ചത്. ഏകദേശം 400ല്‍ പരം പേര് ഉടനെ കോഴ്സിന് രജിസ്റ്റര്‍ ചെയ്തു. 100 രൂപയാണ് രജിസ്ട്രേഷന് ഫീസ്. പഠിക്കാന്‍ നിര്‍ദ്ദിഷ്ടമായ ഫീസ് നിര്‍ദേശിക്കുന്നില്ല. കഴിവനുസരിച്ച് ഗുരുവിന് ദക്ഷിണനല്കാം. നാല് ഞായറാഴ്ചകളിലായാണ് ക്ലാസ്. ദിവസവും വൈകീട്ട് 7 മുതല്‍ 8 വരെയാണ് ക്ലാസ്.
എല്ലാ വിഘ്നങ്ങള്‍ക്കും പരിഹാരം നല്കുന്ന പൂജയാണ് ഗണപതിഹോമം. വീട്ടിലെ വിഘ്നങ്ങള്‍ക്ക് ഓരോരുത്തരെയും ഗണപതിഹോമം ചെയ്യാന്‍ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ക്ഷേത്രാചാര സംരക്ഷണ സമിതിയുടെ വടക്കന്‍കേരളത്തിലെ പ്രചാരകനായ എം.ടി. വിശ്വനാഥനാണ് ശ്രേഷാചാരസഭയുടെ സ്ഥാപകന്‍. സാധാരണക്കാരില്‍ ആത്മീയ തപശക്തി വളര്‍ത്തലാണ് ലക്ഷ്യം.
ഒരു മാസമാണ് കോഴ്സിന്റെ കാലാവധി. ഒരു മണിക്കൂരാണ് കോഴ്സ്. പിന്നെ 20 മിനിറ്റ് ചോദ്യങ്ങള്‍. കോഴ്സ് കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തമായി വീട്ടില്‍ ഒരു ഗണപതി ഹോമം നടത്തി കാണിച്ചുകൊടുക്കണം. അതോടെ വിദ്യാര്‍ത്ഥി കോഴ്സ് പാസായതായി കണക്കാക്കും. പിന്നീട് അവര്‍ക്ക് ഗണപതി ഹോമം ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: