ആലപ്പുഴ: ഈ വര്‍ഷത്തെ കയര്‍ കേരള ഈ മാസം 16 മുതല്‍ 21 വരെ വെര്‍ച്വലായി നടക്കും. 16ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കയര്‍ കേരളയുടെ ഭാഗമായുള്ള സാംസ്കാരിക പരിപാടികള്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആസ്വദിക്കാനായി തദ്ദേശസ്ഥാപന പരിധിയിയില്‍ ഓണ്‍ലൈന്‍ പ്രദര്ശനസൗകര്യമൊരുക്കും.ഒരു സ്ഥലത്ത് ഒരു സ്റ്റുഡിയോ സെറ്റ് ചെയ്ത് അതിനുള്ളിലായിരിക്കും കലാപരിപാടികള്‍ പ്രദര്‍ശിപ്പിക്കുക. കയര്‍ ഭൂവസ്ത്ര വിതാനത്തിനുള്ള കരാറുകള്‍ തദ്ദേശസ്ഥാപനങ്ങളുമായി ഒപ്പ് വെക്കല്‍ ആരംഭിച്ചു.
ഇതിനകം 70 കോടിയോളം രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. 125 കോടിയുടെ ഓര്‍ഡറാണ് ഈ വിഭാഗത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കഴിഞ്ഞ കയര്‍മേളയില്‍ 399 കോടിയുടെ വിദേശ ഓര്‍ഡറുകള്‍ ലഭിച്ചത് മാര്‍ച്ചോടെ പൂര്‍ണമായും കൊടുത്ത് തീര്‍ക്കാനാകുമെന്ന് കയര്കോര്പറേഷന് ചെയര്മാന് ടി കെ ദേവകുമാര്‍ അറിയിച്ചു.
കയര്‍കേരളയുടെ ഭാഗമായി പള്ളിപ്പുറത്തെ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററില്‍ 15 ഏക്കര്‍ സ്ഥലത്ത് പുതിയൊരു കയര്‍ പാര്‍ക്ക് ആരംഭിക്കും. സമ്പൂര്‍ണ യന്ത്രവത്കരണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ചെറുവാരണം കയര്‍ സഹകരണ സംഘത്തെ സംസ്ഥാനത്തെ ആദ്യ യന്ത്രവത്കൃത സൊസൈറ്റിയാക്കും. ഉദ്ഘാടനം 14ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. യന്ത്രവത്കരണത്തിലൂടെ കയര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്പാദനം 50,000 ടണ്‍ ആയി വര്‍ധിപ്പിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ തന്നെ നല്‍കും.ചകിരി ഉല്പാദനം വര്‍ധിപ്പിക്കാന്‍ മാര്‍ച്ചോടെ ആയിരം യന്ത്രവത്കൃത റാട്ടുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.യന്ത്രവത്കരണത്തിന് തുടക്കം കുറിച്ചതോടെ സഹകരണ മേഖലയില്‍ ചകിരി ഉല്‍പ്പാദനം നാലിരട്ടിയായി വര്‍ധിച്ചു.ഇപ്പോള്‍ 28,000 ടണ്‍ ചകിരിയാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. നേരത്തെ 29 രൂപയായിരുന്നത് ഇപ്പോള്‍ 22 രൂപയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: