മുംബൈ : ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാനത്തെ വായ്‌പ്പാ നയം പ്രഖ്യാപിച്ച് ആര്‍ബിഐ. പലിശ നിരക്കില്‍ ഇത്തവണ ഒരു മാറ്റവും വരുത്തുന്നില്ലെന്ന് വായ്‌പ്പാ അവലോകന യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അറിയിച്ചു. സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതും വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായതും ഗുണകരമാണെന്നാണ് വിലയിരുത്തല്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ റിപ്പോ നിരക്കായ നാല് ശതമാനം തന്നെ തുടരും. റിവേഴ്‌സ് റിപ്പോ 3.35 ശതമാനവുമാണ്. നിലവിലെ സമ്പദ്ഘടനയുടെ വളര്‍ച്ച മികച്ച രീതിയില്‍ ആണെന്ന വിലയിരുത്തലിലാണ് പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.
2022 സാമ്പത്തിക വര്‍ഷത്തില്‍ 10.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തിയതും അനുകൂലഘടകമായാണ് ആര്‍ബിഐ വിലയിരുത്തുന്നത്. നിലവിലുള്ള നിരക്ക് തുടരുന്നതിനാണ് എംപിസി യോഗത്തില്‍ അംഗങ്ങളില്‍ മുഴുവന്‍ പേരും വോട്ടു ചെയ്തത്.
ബോണ്ട് വില്‍പ്പനയിലൂടെയാണ് ആര്‍ബിഐ വിപണിയില്‍ ഇടപെടല്‍ നടത്തിയത്. ഇതോടെ ബോണ്ടില്‍നിന്നുള്ള ആദായം കുതിച്ചുകയറുകയുംചെയ്തു. വിപണിയില്‍ പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: