Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

സ്ത്രീവേഷത്തിലെ ഭാവസൗന്ദര്യം

അന്തരിച്ച കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയാശാനെ കഥകളിയിലെ പ്രമുഖ സ്ത്രീവേഷക്കാരന്‍ മാര്‍ഗി വിജയകുമാര്‍ അനുസ്മരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 5, 2021, 05:14 am IST
inMain Article

മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ആശാനുമായുള്ള എന്റെ അടുപ്പത്തിന് ഏകദേശം നാല്‍പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഞാന്‍ കഥകളി പഠിക്കാന്‍ ഒരുങ്ങുന്നത് 1975 ലാണ്. ഈ കാലഘട്ടത്തിലെ ഒന്നാംനിര സ്ത്രീവേഷക്കാരുടെ പട്ടികയില്‍ ഗോവിന്ദന്‍കുട്ടി ആശാനുണ്ട്. അന്ന്, കുടമാളൂര്‍ കരുണാകരന്‍ നായരാശാന്‍, ചിറക്കര മാധവന്‍കുട്ടി, കോട്ടയ്‌ക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി എന്നിവരായിരുന്നു എന്റെ അറിവിലെ മുന്‍നിര സ്ത്രീവേഷക്കാര്‍. ഇതില്‍ കോട്ടയ്‌ക്കല്‍ ശിവരാമാശാന്റെ വേഷം കാണാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. അന്ന് എന്നെ വളരെ ആകര്‍ഷിച്ച വേഷസൗന്ദ്യരമായിരുന്നു ഗോവിന്ദന്‍കുട്ടി ആശാന്റേത്. 1980ല്‍ കലാമണ്ഡലം കൃഷ്ണന്‍ നായരാശാന്‍ മാര്‍ഗിയില്‍ അധ്യാപകനായി വന്നു. അദ്ദേഹത്തില്‍ നിന്നു ലഭിച്ച ശിക്ഷണം കൊണ്ട് എനിക്കും സ്ത്രീവേഷക്കാരുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞു. ഈ കാലത്തൊരിക്കല്‍ ഗോവിന്ദന്‍ കുട്ടി ആശാന്റെ കിര്‍മ്മീരവധത്തിലെ ലളിത കാണാനിടയായി. ആ വേഷസൗന്ദര്യവും, അവതരണവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ആകര്‍ഷണം പിന്നീട് വളരെ അടുപ്പത്തിലാക്കി.

ഞങ്ങള്‍ തമ്മില്‍ ഇരുപത് വയസ്സിന്റെ വ്യത്യാസമുണ്ട്. ഞാന്‍ ആശാനെന്ന് വിളിക്കുന്നെങ്കിലും, എന്നെ അദ്ദേഹം ഒരു സഹോദരനെ പോലെയാണ് കാണാറുള്ളത്. ഞങ്ങള്‍ ഒന്നിച്ച് ധാരാളം കൂട്ട് വേഷങ്ങളുണ്ടായിട്ടുണ്ട്. നളചരിതം നാലാംദിവസത്തിലെ അദ്ദേഹത്തിന്റെ ദമയന്തിയും, എന്റെ കേശിനിയും ഉഷ-ചിത്രലേഖ, സൈരന്ധ്രി -സുദേഷ്ണ ഇങ്ങനെയുള്ള സ്ത്രീവേഷങ്ങളുടെകൂടെയും കുചേലന്‍-കുചേല പത്‌നി, ഹംസം-ദമയന്തി, സുദേവന്‍-ദമയന്തി, ശുക്രന്‍-ദേവയാനി തുടങ്ങിയ പുരുഷ വേഷങ്ങളോടൊപ്പവും ധാരാളം അരങ്ങുകള്‍ ഉണ്ടായിട്ടുണ്ട്. നല്ലൊരു സ്ത്രീവേഷക്കാരനെന്ന പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും, തനിക്ക് ലഭിക്കുന്ന പുരുഷവേഷങ്ങളും ചെയ്യാന്‍ മടിച്ചിരുന്നില്ല അദ്ദേഹം.

കഥകളിത്തനിമ നഷ്ടപ്പെടാതെ, കഥാപാത്രബോധത്തോടെ നല്ല വൃത്തിയിലും വെടിപ്പിലും മുദ്രകാണിക്കുന്നതിലൂടെയും ചൊല്ലിയാടുന്നതിലൂടെയും അദ്ദേഹം അന്നത്തെ പല സ്ത്രീവേഷക്കാരെയും പിന്നിലാക്കിയിരുന്നു. സന്താനഗോപാലത്തിലെ ബ്രാഹ്മണനും നളചരിതത്തിലെ സുദേവനുമൊക്കെ അദ്ദേഹത്തിന്റെ പ്രത്യേകം എടുത്തുപറയേണ്ട വേഷങ്ങളാണ്. എണ്‍പത് വയസ് പിന്നിട്ട കാലഘട്ടത്തിലും ഇത്തരം വേഷങ്ങള്‍ക്ക് കൊടുത്ത ആര്‍ജ്ജവവും, ഊര്‍ജ്ജവും കഥകളിയോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണമാണ് സൂചിപ്പിക്കുന്നത്.

ഒരു കഥകളി കലാകാരനെന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹി കൂടിയാണ്. ആശാന്റെ വീടുമായി എനിക്ക് വലിയ അടുപ്പമായിരുന്നു. കുടമാളൂര്‍ ആശാന്റെ മകളും, ഗോവിന്ദന്‍കുട്ടി ആശാന്റെ പത്‌നിയുമായ അന്തരിച്ച കുട്ടിച്ചേച്ചി എനിക്ക് സഹോദരീ തുല്യയായിരുന്നു. ആശാന്റെ മക്കളായ ഉണ്ണിയും മുരളീകൃഷ്ണനും എനിക്ക് സഹോദരതുല്യരാണ്.

കഴിഞ്ഞ മാസം ഒരു കളിസ്ഥലത്തുനിന്നാണ് രോഗം അദ്ദേഹത്തെ ബാധിക്കുന്നത്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വളരെ സന്തോഷവാനായിട്ടായിരുന്നു സംസാരിച്ചത്. ഇത്ര പെട്ടെന്ന് അദ്ദേഹം യാത്രപറയുമെന്ന് പ്രതീക്ഷിച്ചില്ല. കലാകാരന്‍ എന്ന നിലയ്‌ക്കും വ്യക്തിയെന്ന നിലയ്‌ക്കും ഉന്നത സ്ഥാനത്ത് നില്‍ക്കുന്ന ഗോവിന്ദന്‍ കുട്ടി ആശാന്റെ വേര്‍പാട് കഥകളി ലോകത്തെ ദുഃഖത്തിലാഴ്‌ത്തുന്നു. ആശാന്റെ ആത്മാവിന് നിത്യശാന്തി നേരുകയെന്നതേ ഈ കോവിഡ് കാലത്ത് നമുക്ക് കരണീയമായിട്ടുള്ളൂ. പോകാനോ, കാണാനോ കഴിയില്ലല്ലോ.

Tags: Kathakali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ അവതരിപ്പിച്ച നളചരിതം കഥകളി
Varadyam

നളചരിതം അന്നും ഇന്നും എന്നും

1. ശ്രീനന്ദ. ഇ നങ്ങ്യാര്‍കൂത്ത് എച്ച്എസ് (മട്ടന്നൂര്‍ എച്ച്എസ്എസ്, കണ്ണൂര്‍), 2. സാംരംഗി എസ്. ശേഖര്‍
Kerala

കലോത്സവം: കത്തിക്കയറി സാംരഗിയുടെ കത്തിവേഷം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.