Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭാഗവതഹംസ സ്മൃതിയില്‍ മനംനിറഞ്ഞ് നാട്; ശങ്കരസ്മൃതി മണ്ഡപത്തിന് ശിലയിട്ടു

മള്ളിയൂര്‍ ഗണേശപുരസ്‌കാരം സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥിനും, മള്ളിയൂര്‍ ജീവിത ദര്‍ശനം ഗ്രന്ഥകര്‍ത്താവ് എന്‍. അജിതന്‍ നമ്പൂതിരിക്കും മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി സമര്‍പ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 12:29 pm IST
inKerala
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷത്തിന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നിലവിളക്ക് തെളിക്കുന്നു. പ്രൊഫ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, സ്വാമി അയ്യപ്പദാസ്, സ്വാമി സത്‌സ്വരൂപാനന്ദസരസ്വതി, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സുരേഷ് ആര്‍. പോറ്റി, എംഎല്‍എ മാരായ മോന്‍സ് ജോസഫ്, പി.സി. ജോര്‍ജ്ജ് തുടങ്ങിയവര്‍ സമീപം.

ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷത്തിന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നിലവിളക്ക് തെളിക്കുന്നു. പ്രൊഫ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, സ്വാമി അയ്യപ്പദാസ്, സ്വാമി സത്‌സ്വരൂപാനന്ദസരസ്വതി, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സുരേഷ് ആര്‍. പോറ്റി, എംഎല്‍എ മാരായ മോന്‍സ് ജോസഫ്, പി.സി. ജോര്‍ജ്ജ് തുടങ്ങിയവര്‍ സമീപം.

കോട്ടയം: മള്ളിയൂരിന്റെ മഹിമ കാലദേശാന്തരങ്ങള്‍ക്കപ്പുറം ഗംഗാപ്രവാഹം പോലെ പടര്‍ത്തിയ സൂര്യ തേജസ്സ് ശങ്കരന്‍നമ്പൂതിരിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ് ജന്മശതാബ്ദി ആഘോഷം. ആദ്ധ്യാത്മിക സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം കൂടിയായപ്പോള്‍ മള്ളിയൂരിന് മനം നിറഞ്ഞു.  ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷം മറ്റൊരു നാഴികക്കല്ലായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ആഘോഷം.

വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സംന്യാസിശ്രേഷ്ഠരും മറ്റുപ്രമുഖരും ഭക്തരും ചേര്‍ന്ന് നൂറു ദീപങ്ങള്‍ തെളിച്ചതോടെയാണ് ജന്മശതാബ്ദി സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ ശങ്കരസ്മൃതി മണ്ഡപത്തിന്റെ ശിലാന്യാസവും നിര്‍വ്വഹിച്ചു. ഭാഗവതത്തിലൂടെ എങ്ങനെ ഈശ്വരനിലെത്തിച്ചേരാമെന്നാണ് മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി കാണിച്ചു തന്നതെന്ന് അദ്ദേഹം അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. ഈശ്വരസാക്ഷാത്കാരത്തിലൂടെ മാത്രമെ ജന്മസാഫല്യം കൈവരിക്കാനാകൂവെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.  

മള്ളിയൂര്‍ ഗണേശപുരസ്‌കാരം സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥിനും, മള്ളിയൂര്‍ ജീവിത ദര്‍ശനം ഗ്രന്ഥകര്‍ത്താവ് എന്‍. അജിതന്‍ നമ്പൂതിരിക്കും മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി സമര്‍പ്പിച്ചു. മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി ഇരുവരെയും പൊന്നാട അണിയിച്ചു. ഗാനരചയിതാവ് പദ്മശ്രീ കൈതപ്രം ദാമോരന്‍ നമ്പൂതിരിയെ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി പൊന്നാട അണിയിച്ച് ആദരിച്ചു. ശങ്കരസ്മൃതി മണ്ഡപത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയ ആര്‍ക്കിടെക്റ്റ് ശോഭക് തോമസിനെ ആദരിച്ചു.  

എംഎല്‍എമാരായ മോന്‍സ് ജോസഫ്, പി.സി. ജോര്‍ജ്ജ്, അയ്യപ്പസേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, സ്വാമി സത്‌സ്വരൂപാനന്ദസരസ്വതി, ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു, പ്രൊഫ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ ശങ്കരസ്മൃതി പ്രഭാഷണം നടത്തി. ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമി തത്വതീര്‍ത്ഥ, സ്വാമി മംഗളാനന്ദ സരസ്വതി, സ്വാമി രാജാനന്ദ സരസ്വതി, യോഗി കൃഷ്ണാനന്ദഗിരി, സ്വാമി അംബികാനന്ദ സരസ്വതി, സ്വാമി പ്രണവാനന്ദഭാരതി, സ്വാമി വിനായകഗിരി, ബ്രഹ്മചാരി സുധീര്‍ ചൈതന്യ, മള്ളിയൂര്‍ ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി, പമ്പ ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍. പോറ്റി, ബിജെപി സംസ്ഥാന സമിതി അംഗം എന്‍. ഹരി, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, എന്‍. സോമശേഖരന്‍, സി.പി. മധുസൂദനന്‍, പള്ളിക്കല്‍ സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏലൂര്‍ ബിജുവിന്റെ സോപാന സംഗീതാര്‍ച്ചനയും പ്രശാന്ത് വര്‍മ്മയും സംഘവും മാനസജപലഹരിയും അവതരിപ്പിച്ചു.  

മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്‌കാരം ശ്രീ എമ്മിനും മള്ളിയൂര്‍ സുഭദ്ര അന്തര്‍ജ്ജനം പുരസ്‌കാരം മുന്‍ മിസ്സോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും പിന്നീട് സമ്മാനിക്കും.  

Tags: ക്ഷേത്രംമള്ളിയൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.