മുംബൈ: മുന്‍ അലിഗഡ് മുസ്ലിം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഉസ്മാനി മുംബൈയില്‍ എല്‍ഗാര്‍ പരിഷദ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗം വിവാദമാവുന്നു.
പ്രസംഗത്തില്‍ ഉടനീളം ഹിന്ദുവിരുദ്ധപരാമര്‍ശമാണെന്നും ഇതിനെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ മഹാരാഷ്‌ട്ര മുഖമന്ത്രിയും ബിജെപി നേതാവുമായ ഫഡ്‌നാവിസ്. ജനവരി 30നാണ് ഷര്‍ജീല്‍ ഉസ്മാനി പ്രസംഗിച്ചത്. ഹൈന്ദവമതത്തെ അപമാനിക്കുന്നതാണ് പ്രസംഗമാണെന്നാണ് ഫഡ്‌നാവിസ് പറയുന്നത്.
ഷര്‍ജീല്‍ ഉസ്മാനിയോടൊപ്പം ഈ സമ്മേളത്തില്‍ എഴുത്തുകാരി അരുന്ധതീറോയി, മുന്‍ ഐപിഎസ് ഓഫീസര്‍ എസ്എം മുഷറിഫ്, മുന്‍ ബോംബെ ഹൈക്കോടതി ജഡ്ജ് ബിജി കോല്‍സെ പാട്ടീല്‍ എന്നിവരും പങ്കെടുത്തിരുന്നു. ‘ഷര്‍ജീല്‍ ഉസ്മാനി പൂനെയില്‍. അദ്ദേഹം എല്‍ഗാര്‍ കോണ്‍ഫറന്‍സില്‍ ജനവരി 30ന് നടത്തിയ പ്രസംഗത്തില്‍ ഹിന്ദുസമുദായത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തു. ഇതിന് പെട്ടെന്ന് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറേയോട് ആവശ്യപ്പെടുന്നു,’ ഫഡ്‌നാവിസ് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറയുന്നു.
















