Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കല്ലേക്കുളങ്ങരയിലെ കൈപ്പത്തി പ്രതിഷ്ഠ

''ദേവിയുടെ കരങ്ങള്‍ കണ്ടപാടെ 'അതാ കണ്ടു' എന്ന് അറിയാതെ പറഞ്ഞു. ഇതോടെ കൈകള്‍ മാത്രം ദര്‍ശനം നല്‍കി ദേവി അപ്രത്യക്ഷയായി. ദിവ്യകരങ്ങള്‍ ശിലാപാണികളായി മാറി. ''

സിജ പി.എസ്byസിജ പി.എസ്
Jan 30, 2021, 06:05 pm IST
inSamskriti

കേരളത്തിന്റെ നന്മയ്‌ക്കായി പരശുരാമന്‍ സ്ഥാപിച്ച കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രം അറിയപ്പെടുന്നത് ഭാരതത്തില്‍ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം എന്ന നിലയിലാണ്. ഐശ്വര്യദായിനിയായ ഹേമാംബികയെ പ്രഭാതത്തില്‍ സരസ്വതിയായും, മധ്യാഹ്നത്തില്‍ ലക്ഷ്മിയായും (വിഷ്ണുമായ), പ്രദോഷത്തില്‍ ദുര്‍ഗയായും ആരാധിക്കുന്നു.

കൊല്ലൂരില്‍ മൂകാംബികയെയും വടകര ലോകനാര്‍കാവില്‍ ലോകാംബികയെയും, കന്യാകുമാരിയില്‍ ബാലാംബികയെയും അകത്തേത്തറയില്‍ ഹേമാംബികയെയുമാണ് പരശുരാമന്‍ പ്രതിഷ്ഠിച്ചത്. ജലത്തില്‍ പ്രത്യക്ഷപ്പെട്ട അംബികയായതിനാല്‍ ഹേമാംബിക എന്നും അറിയപ്പെടുന്നു.

കരിങ്കല്ലിലുള്ള രണ്ടു ശിലാഹസ്തങ്ങളാണ് ഇവിടുത്തെ പ്രതിഷ്ഠ. പാലക്കാട്ടെ കരിമലയിലായിരുന്നു ദേവിയെ പരശുരാമന്‍ കുടിയിരുത്തിയതെന്നാണ് ഐതിഹ്യം. പിന്നീട് ശങ്കരാചാര്യര്‍ ദേവിയുടെ സ്ഥാനം മുതിരംകുന്നിലേക്കു മാറ്റി. അകത്തേത്തറയില്‍ താമസിച്ചിരുന്ന കുറൂര്‍ മനയിലെ നമ്പൂതിരി, ദേവിയെ ഉപാസിച്ചുവന്നിരുന്നു. പ്രായമേറിയപ്പോള്‍ അദ്ദേഹത്തിന് മുതിരംകുന്നിലേക്ക് പോകാന്‍ പ്രയാസം നേരിട്ടു. അവസാന പൂജ കഴിഞ്ഞെത്തിയ അദ്ദേഹത്തിന്റെ സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ടു. പൂജചെയ്യാന്‍ കുറൂര്‍ മനയുടെ അടുത്തുള്ള കുളത്തില്‍ പ്രത്യക്ഷയാകുമെന്നും പൂര്‍ണരൂപം ദര്‍ശിച്ചശേഷമേ സംസാരിക്കാവൂ എന്നും അരുളി ചെയ്തു. എന്നാല്‍ കുളത്തില്‍ നിന്ന് ആദ്യം ഉയര്‍ന്നുവന്ന ദേവിയുടെ കരങ്ങള്‍ കണ്ടപാടെ ‘അതാ കണ്ടു’ എന്ന് അദ്ദേഹം അറിയാതെ പറഞ്ഞു. ഇതോടെ കൈകള്‍ മാത്രം ദര്‍ശനം നല്‍കി ദേവി അപ്രത്യക്ഷയായി. ദിവ്യകരങ്ങള്‍ ശിലാപാണികളായി മാറി.  

സുഹൃത്തായ ചേന്നാസ് നമ്പൂതിരിപ്പാടിന്റെ സഹായത്തോടെ പാലക്കാട് രാജാവിന്റെ നിര്‍ദ്ദേശപ്രകാരം കുളം ഭാഗികമായി നികത്തി ക്ഷേത്രം നിര്‍മിച്ചു. ഹേമാംബികാദേവി പിന്നീട് പാലക്കാട് രാജാവിന്റെ കുലദേവതയായി. കഥയുടെ ഭാഗമായ കല്ല,് കുളം, കര എന്നിവ ചേര്‍ന്ന് സ്ഥലത്തിന് കല്ലായിക്കുളങ്ങര എന്നും പേരു വന്നു. പിന്നീടത് കല്ലേക്കുളങ്ങരയായി മാറി.

സ്വയംവരപുഷ്പാഞ്ജലി, ദ്വാദശാക്ഷരീ പുഷ്പാഞ്ജലി, സന്താനഗോപാലം എന്നിവയാണ് പ്രധാന വഴിപാടുകള്‍. സന്താനഭാഗ്യമില്ലാത്തവര്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കും. കുട്ടി ജനിച്ച് ആറാംമാസത്തില്‍ ക്ഷേത്രത്തില്‍ കൊണ്ടുവന്ന് അടിമകിടത്തി തൊട്ടില്‍ സമര്‍പ്പിക്കും.

പ്രഭാതത്തില്‍ സരസ്വതീ ദേവിയായതിനാല്‍ പണപ്പായസവും മധ്യാഹ്നത്തില്‍ ലക്ഷ്മിയായതിനാല്‍ പാല്‍പ്പായസവും സന്ധ്യക്ക് ദുര്‍ഗയായതിനാല്‍ കടുംപായസവുമാണ് വഴിപാട്.

ഹേമാംബികയുടെ പ്രതിഷ്ഠാദിനം മേടത്തിലെ പൂരത്തിലാണ്. കൊടിയേറ്റ് ഉത്സവം ഇവിടെ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. നവരാത്രി, ഓണം, മണ്ഡലം കളംപാട്ട്, ശിവരാത്രി, മീനത്തിലെ ലക്ഷാര്‍ച്ചന, കര്‍ക്കടകത്തിലെ ഈശ്വരസേവ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.  

മണ്ഡലകാലത്ത് ക്ഷേത്രത്തില്‍ നടക്കുന്ന പൊന്നകമ്പടിയെന്ന ചടങ്ങ് ഏറെ ശ്രദ്ധേയമാണ്. ഭഗവതിയുടെ തിരുവാഭരണ ദര്‍ശനത്തിന്റെ ഓര്‍മപുതുക്കലാണിത്. തിരുവാഭരണത്തിന് പകരം സ്വര്‍ണത്താലിയാണ് എഴുന്നള്ളിക്കുക. രാജാവിന്റെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്ന ഭണ്ഡാരി കുത്തുവിളക്കുമായി തിരുവാഭരണത്തിന് വഴികാട്ടും. തിരുവാഭരണം എഴുന്നള്ളിക്കുമ്പോള്‍ കൊള്ളക്കാര്‍ ഭക്തരെ ആക്രമിച്ചെന്നും ഭഗവതിയെ വിളിച്ചുകരഞ്ഞ അവര്‍ക്ക് മുന്നില്‍ ദേവി പ്രത്യക്ഷപ്പെട്ട് കൊള്ളക്കാരുടെ തല വെട്ടി നാട്ടിയെന്നാണ് വിശ്വാസം. രാജാവിന്റെ സമാധിസ്ഥലം മുതല്‍ ക്ഷേത്രപരിസരം വരെയാണ് എഴുന്നള്ളിപ്പ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

India

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

Kerala

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

Kerala

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

Gulf

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.