Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാസത്തെ വിജ്ഞാനത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുകയാണ് വേണ്ടത്; അന്വേഷിക്കാനുള്ള ത്വരയാണ് നമ്മെ മനുഷ്യനാക്കിത്തീര്‍ക്കുന്നത്: സ്വാമി ചിദാനന്ദപുരി

ഹിന്ദുമത ചിന്തകനും എഴുത്തുകാരനും വര്‍ഷങ്ങളായി കാനഡയിലെ വാന്‍കൂവറില്‍ താമസിക്കുന്ന ആളുമായ ഡോ സുകുമാര്‍, കാനഡയിലെത്തിയ സ്വാമി ചിദാനന്ദപുരിയുമായി നടത്തിയ അഭിമുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2021, 12:55 pm IST
in Samskriti

സുകുമാര്‍: നമ്മുടെ സംസ്‌കാരം പടിഞ്ഞാറന്‍ ദേശങ്ങളിലേയ്‌ക്ക് വ്യാപരിച്ചതിന്റെ നാന്ദി കുറിക്കാന്‍ ഭാഗ്യം ചെയ്ത ഒരു നഗരമാണ് വാന്‍കൂവര്‍. 1893ല്‍ സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയിലേയ്‌ക്ക് പോവുന്നതിനായി ഭാരതത്തില്‍ നിന്നും പുറപ്പെട്ടിട്ട് ആദ്യം കപ്പലിറങ്ങിയത് വാന്‍കൂവറില്‍ ആണ്. അതിനുശേഷം ഇന്നോളം നമ്മുടെ സംസ്‌കാരവുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ അനുസ്യൂതം നടന്നു വരുന്നു. 

സ്വാമി ചിദാനന്ദപുരി: സ്വാമി വിവേകാനന്ദന്‍ വിദേശത്ത് ആദ്യമായി വന്നിറങ്ങിയ സ്ഥലത്തിരുന്ന് നമ്മുടെ സംസ്‌കാരത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ അവസരം കിട്ടിയതില്‍ വലിയ സന്തോഷം.

സുകുമാര്‍: ഗുരുവിന്റെ മൗനമാണ് ശിഷ്യനെ അറിവിലേക്ക് നയിക്കുന്നതെന്ന് ദക്ഷിണാമൂര്‍ത്തി സ്‌തോത്രത്തിലും മറ്റും പറയുന്നുണ്ടല്ലോ. അതിനെപ്പറ്റി ഒരേകദേശ ധാരണയുണ്ടെങ്കിലും അതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലായിട്ടില്ല

സ്വാമി ചിദാനന്ദപുരി: നാം ഗുരുപരമ്പരയില്‍ ആദ്യമായി ദക്ഷിണാമൂര്‍ത്തിയെയാണ് കണക്കാക്കുന്നത്. ദക്ഷിണാമൂര്‍ത്തി തന്റെ ശിഷ്യരെ, മുനിമാരും ഗൃഹസ്ഥന്‍മാരും അടങ്ങുന്നവരെ, മൗനത്തിന്റെ ഭാഷയിലാണ് ഉപദേശിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ആദിമഗുരുവിന്റെ ഭാഷ മൗനമാണ്. ഇവിടെ നാം മനസ്സിലാക്കേണ്ടത്, മൗനത്തിലൂടെ ഉപദേശം ഉള്‍ക്കൊള്ളാന്‍ ആവുന്ന ശിഷ്യനു മാത്രമേ ആ ഭാഷ വഴങ്ങുകയുള്ളു എന്നതാണ്. മൗനത്തിന്റെ ഉപദേശം എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അപ്പോള്‍പ്പിന്നെ മൗനത്തിന്റെ അടുത്ത പ്രകടിതഭാവമായിട്ട് ഓങ്കാരം വേണ്ടിവരും. ഓങ്കാരത്തില്‍ നിന്നും വികസിതമായി മഹാവാക്യങ്ങള്‍ വേണ്ടിവരും. മഹാവാക്യങ്ങളില്‍ നിന്നു വീണ്ടും വികസിതമായി വേദാന്തപഠനം വേണ്ടിവരും. തുടര്‍ന്ന് വ്യാഖ്യാനങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാം ആവശ്യമായി വരും. അവിടെനിന്ന് ഇന്നത്തെ വര്‍ത്തമാന കാലദേശങ്ങള്‍ക്കനുസൃതമായ ദൃഷ്ടാന്തങ്ങളും വിശദീകരണങ്ങളും ഉപദേശങ്ങളും വേണ്ടിവരും. മൂലഭാവത്തില്‍ ഉള്ള ഉപദേശശൈലി മൗനമാണ് എന്നതില്‍ സംശയമില്ല. ‘മൗനം ചൈവാസ്മി ഗുഹ്യാനാം’ എന്നാണല്ലോ. അതായത് രഹസ്യങ്ങളില്‍ വച്ച് ഞാന്‍ മൗനമാകുന്നു എന്ന് ഭഗവാന്‍ ഗീതയില്‍ പറയുന്നുണ്ട്. പക്ഷേ ആ മൗനം മനസ്സിലാകുന്നവര്‍ക്ക് മാത്രമേ അത് തെളിഞ്ഞു കിട്ടുകയുള്ളു. അതുകൊണ്ട് സാമാന്യ സമൂഹത്തോട്, എന്തിന്, ഉത്തമാധികാരികളായ ശിഷ്യന്മാരോട് പോലും മൗനഭാഷയിലല്ല ഒരു ഗുരു പറയുന്നത്, അഥവാ പറയേണ്ടത്. മറിച്ച് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭാഷയില്‍, ആ രീതിയിലാണ്. എന്നാല്‍ അടിസ്ഥാനപരമായി അന്വേഷകനും അന്വേഷ്യവും എന്ന ഭേദം ഇല്ലാതാവുന്ന തലത്തില്‍, അവിടെ ഗുരുവിന്റെ സ്വരൂപം മൗനമാണ്. അവിടെ പറയുന്നവനും പറയപ്പെടേണ്ടതും വിഭിന്നങ്ങളല്ല. കേള്‍ക്കുന്നവനും കേള്‍ക്കപ്പെടേണ്ടതും വിഭിന്നങ്ങളല്ല. അങ്ങിനെയുള്ള അഭേദതലത്തില്‍ സ്വരൂപം തീര്‍ച്ചയായും മൗനമാണ്. പക്ഷേ ആ മൗനത്തെ മനസ്സിലാക്കാന്‍ കഴിയുന്ന ശിഷ്യന്‍ മാത്രമേ അതിനെ ഉള്‍ക്കൊള്ളൂ. അല്ലെങ്കില്‍ മൗനത്തെ അറിവില്ലായ്‌മയായി വായിച്ചേക്കാം. ഒരുപക്ഷെ കേള്‍ക്കുന്ന, അല്ലെങ്കില്‍ കാണുന്നയാളുടെ മനോധര്‍മ്മമനുസരിച്ച് എന്തു വ്യാഖ്യാനങ്ങളില്‍ വേണമെങ്കിലും അവര്‍ക്ക് എത്തിച്ചേരാം. അതുകൊണ്ട് ദക്ഷിണാമൂര്‍ത്തിയുടെ വിഷയത്തില്‍ അവിടെ ശിഷ്യന്‍മാര്‍ ആരായിരുന്നു എന്നു കൂടി നാം ചിന്തിക്കണം. അവിടെ ശിഷ്യന്‍മാര്‍ ഋഷിമാരായിരുന്നു; ജിജ്ഞാസുക്കളായ ദേവതകള്‍ ആയിരുന്നു. അപ്പോള്‍ അങ്ങിനെയുള്ള ഋഷിമാര്‍ക്കും ദേവതമാര്‍ക്കുമാണ് മൗനത്തിലൂടെ ഗുരു ഉപദേശം നല്കിയത്.

സുകുമാര്‍: അപ്പോള്‍ അവര്‍ തികഞ്ഞ അധികാരികള്‍ ആയിരുന്നു എന്നര്‍ത്ഥം. ഒരു സാധാരണ സാധകന് എങ്ങിനെയാണ് ഈ തലത്തിലുള്ള അധികാരിയാവാന്‍ സാധിക്കുക? സ്വാമിജി അതിലേക്കുള്ള പടിപടിയായ മാര്‍ഗ്ഗത്തെപ്പറ്റി സൂചിപ്പിക്കുകയുണ്ടായി. എങ്കിലും അതെങ്ങിനെയാണ് പ്രായോഗികമാക്കുക? എന്താണ് അതിനായുള്ള സാധനകള്‍?

സ്വാമി ചിദാനന്ദപുരി: ഈ ലോകം നമ്മുടെ മുന്നില്‍ തുറന്നു വച്ചിട്ടുള്ള വലിയൊരു പുസ്തകമാണ്. ജീവിതാനുഭവങ്ങള്‍, നമ്മുടെ മുന്നില്‍ കാണപ്പെടുന്ന ഈ പ്രപഞ്ചം, അതേ; അറ്റമില്ലാത്ത പ്രപഞ്ചം; എണ്ണമറ്റ പ്രതിഭാസങ്ങള്‍; ഇതൊക്കെ നമ്മെ ചിന്തിപ്പിക്കുന്നു. എന്താണിത്? ഏതൊരു കാര്യത്തിനും കാരണമുണ്ടാവണം എന്ന ന്യായേന എന്താണിവയ്‌ക്ക് കാരണം? അതിനുമുപരി ഈ വൈവിദ്ധ്യത നിലനില്ക്കുമ്പോള്‍ത്തന്നെ ഇവയെല്ലാം ഒരു നിയമത്തിന് അനുസൃതമായി നിലകൊള്ളുന്നു അല്ലെങ്കില്‍ മുന്നോട്ടു നീങ്ങുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. അപ്പോള്‍ കാര്യകാരണബന്ധം, നിയമ്യനിയാമക ബന്ധം ഇതൊക്കെ ഉള്‍ക്കൊള്ളുന്ന മനുഷ്യനെ സംബന്ധിച്ച് എപ്പോഴും കാണപ്പെടുന്നതിനപ്പുറത്തേക്കുള്ള സത്യമെന്തെന്ന് അറിയാനുള്ള ത്വര അവനില്‍ സഹജമാണ്. വാസ്തവത്തില്‍ എല്ലാ ശാസ്ത്രങ്ങളും തുടങ്ങുന്നത് അവിടെയാണ്. അവയെ മൗലീക ശാസ്ത്രങ്ങളെന്നും ആദ്ധ്യാത്മിക ശാസ്ത്രങ്ങളെന്നും തരം തിരിക്കേണ്ട ആവശ്യമില്ല. എല്ലാം ശാസ്ത്രങ്ങള്‍ തന്നെ. ടെക്‌നോളജി അല്ല ശുദ്ധ ശാസ്ത്രം. സത്യത്തെ തേടിയുള്ള മനുഷ്യന്റെ അന്വേഷണം, മനുഷ്യസഹജമാണ്. അത് ഓരോരുത്തരുടെയും ബൗദ്ധിക നിലവാരത്തിനനുസരിച്ച് അവരില്‍ എത്തിപ്പെടുകയാണ്. അതവിടെത്തന്നെ നില്ക്കും. ഒരുവന്‍ തന്റെയീ ജന്മത്തില്‍ പ്രാഥമികമായ തലത്തിനുമപ്പുറത്തേക്ക് പോയില്ല എന്നു വരാം. മിക്കവാറുംപേര്‍ ശാസ്ത്രശാഖകളില്‍ ഏതെങ്കിലുമൊന്നില്‍ അന്വേഷണം അവസാനിപ്പിക്കുന്നു. എന്നാല്‍ ശുദ്ധശാസ്ത്രത്തിന്റെ ഓരോ മേഖലയിലും അതിന്റെ ഉന്നതശ്രേണികളിലേക്ക് ഓരോന്നും കടന്നുകടന്ന് അതിനുമപ്പുറം എന്ത്, എങ്ങിനെ? എന്ന് തിരഞ്ഞു ചെല്ലുമ്പോള്‍ അന്വേഷ്യം, അന്വേഷണം എന്നീ വേര്‍തിരിവുകള്‍ ഇല്ലാത്ത ഒരു തലത്തിലേക്ക് നാം എത്തിപ്പെടാം. അവിടെയാണ് നേരത്തേ പറഞ്ഞ മൗനത്തിന്റെ സാംഗത്യം. അനേക ലക്ഷം പേരില്‍ ഒരാള്‍ക്കേ ആ ഒരു മൗനത്തിന്റെ തലത്തില്‍ എത്തിച്ചേരാന്‍ കഴിയൂ. അതിലേക്ക് നയിക്കുന്നതിനായിട്ടാണ് ഋഷീശ്വരന്‍മാര്‍ എല്ലാ ശാസ്ത്രങ്ങളേയും നമുക്ക് തന്നിട്ടുള്ളത്. എല്ലാ ശാസ്ത്രങ്ങളേയും എന്ന് അടിവരയിട്ട് പറയട്ടേ. ആദ്ധ്യാത്മശാസ്ത്രങ്ങള്‍ മാത്രമല്ല, ഭൗതീകശാസ്ത്രങ്ങളും ഇതില്‍പ്പെടുന്നു. അവയില്‍ ഒരേകാന്വയത്വം ഉണ്ട്. ഉദാഹരണത്തിന് കാമശാസ്ത്രം എടുക്കാം. കാമശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള, ഇന്നത്തെ മനുഷ്യന് സങ്കല്പിക്കാന്‍ പോലും കഴിയാത്ത ഭോഗവിശേഷങ്ങളില്‍ ഏര്‍പ്പെട്ടാലും അതില്‍ ഇത്രേ കാര്യമുള്ളൂ എന്നുള്ള അറിവിലേക്ക് നമ്മെ എത്തിക്കാന്‍ ആഴമേറിയ പഠനത്തിനു കഴിയും. അര്‍ത്ഥശാസ്ത്രം കൈകാര്യം ചെയ്യുന്ന എല്ലാ സാങ്കേതികതയും എക്കണോമിക്‌സ് ആയാലും, കോമേര്‍സ് ആയാലും, സ്റ്റാറ്റിസ്റ്റിക്‌സ് ആകട്ടെ, ആ വഴികളിലൂടെ എത്ര കടന്നുപോയാലും അവയില്‍ ഇത്രയേ കാര്യമുള്ളൂ എന്നുള്ള അറിവില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയും. അതുപോലെ ആയുര്‍വേദം അതിലെ ചര്യകള്‍ മുഴുവന്‍ പാലിച്ചാലും ഇത്രയൊക്കെ മാത്രമേ ഉള്ളൂ എന്ന നൈമിഷികതയുടെ അല്ലെങ്കില്‍ അനിത്യതയുടെ ബോധനമാണ് അന്വേഷിയില്‍ ഉണ്ടാവുന്നത്. അതുകൊണ്ടാണ് സകല ശാസ്ത്രങ്ങളിലും ഒരു സത്യത്തിലേക്കുള്ള അന്വേഷണത്തിന്റേതായ ഏകാന്വയത്തമുണ്ടു് എന്നു പറയുന്നത്. ഏതു തലമാണെങ്കിലും ‘അതി’നപ്പുറം എന്ത്? എന്ന ജിജ്ഞാസ പൊതുവായുള്ളതാണ്. ആ ജിജ്ഞാസ കെടാതെ സൂക്ഷിച്ചാല്‍ ഭൗതികശാസ്ത്ര പഠനത്തിലൂടെ തന്നെ നമുക്ക് കൂടുതല്‍ കൂടുതല്‍ സൂക്ഷ്മതലത്തിലേക്ക് എത്താനും പരമമായ ഈ മൗനത്തിലേക്ക് എത്തിച്ചേരാനും സാധിക്കും. ആ രീതിയില്‍ സകല ശാസ്ത്രങ്ങളും നമുക്ക് വിനിയോഗിക്കാം.

സുകുമാര്‍: നാരായണ ഗുരുസ്വാമികള്‍ ‘ആരായുകില്‍ തിരകള്‍ നീരായിടുന്നു …. ‘ എന്നു പറയുമ്പോള്‍ നമുക്ക് ആരായാനുള്ള മനസ്സുണ്ടാവുക എന്നതാണല്ലോ പ്രധാനമായി പറയുന്നത്?.

സ്വാമി ചിദാനന്ദപുരി: അതെ. ആരായുക, ചോദിക്കുക, അന്വേഷിക്കുക എന്നതാണ് പ്രധാനം. അന്വേഷിക്കാനുള്ള ത്വരയാണ് നമ്മെ മനുഷ്യനാക്കിത്തീര്‍ക്കുന്നത്. മനുഷ്യന്‍ എന്നു പറയുമ്പോള്‍ ‘മനു അവബോധനേ’ എന്ന ധാതുവില്‍ നിന്നാണ് മനുഷ്യശബ്ദം വരുന്നത്. അതായത് അറിയാനുള്ള ശേഷി. മനുഷ്യന് അറിയാനുള്ള ശേഷി എന്നുണ്ടായോ, അന്നുമുതല്‍ ഈ പ്രപഞ്ചം അവന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നമാണ്. ആ ചോദ്യത്തിനുത്തരം കണ്ടെത്തുമ്പോഴാണ് ശാസ്ത്രശാഖകള്‍ വികസിക്കുന്നത്. ക്രമീകമായി മുന്നോട്ട് പോയി നേരത്തേ സൂചിപ്പിച്ച അന്വേഷണവും അന്വേഷ്യവും രണ്ടല്ലാതെയാവുന്ന തലത്തിലേക്ക് എത്തിച്ചേരലാണ് ലക്ഷ്യം.

സുകുമാര്‍: സ്വാമിജി പറയുന്നത് ആധുനിക ശാസ്ത്രം പഠിച്ച ഒരാളെന്ന നിലയ്‌ക്ക് logically sound ആണ്. അങ്ങിനെ വരുമ്പോള്‍ വിശ്വാസം അല്ലെങ്കില്‍ faith ആവശുമുണ്ടോ? അതോ ഈദൃശപഠനങ്ങളിലൂടെ നാം faith ലേക്ക് എത്തിച്ചേരുകയാണോ ചെയ്യുന്നത്?

സ്വാമി ചിദാനന്ദപുരി: മനുഷ്യന്റെ വിശ്വാസമെന്നു പറയുമ്പോള്‍ അതിന് അനേകം തലങ്ങളുണ്ട്. മനുഷ്യനെന്ന പ്രതിഭാസത്തെ ആത്യന്തികമായ ആത്മാവ് എന്ന തലത്തില്‍ മാത്രം കണ്ടാല്‍ പോര. നമുക്ക് ശരീരമുണ്ട്. ഇന്ദ്രിയങ്ങളുണ്ട്, മനസ്സുണ്ട്, ബുദ്ധിയുണ്ട്. അങ്ങിനെ വ്യത്യസ്ഥ ഉപാധികളോടുകൂടി ജീവിക്കുന്ന മനുഷ്യന്റെ വ്യത്യസ്ഥങ്ങളായ തലങ്ങള്‍ നാം പരിഗണിക്കണം. സാമൂഹിക ബന്ധങ്ങള്‍. ചുറ്റുപാടുകള്‍ എന്നിവയെയും കണക്കിലെടുക്കുമ്പോള്‍ വിശ്വാസം എന്നതും പ്രാധാന്യമുള്ള കാര്യമാണ്: അതിന് പ്രത്യേകമായ ഒരു സ്ഥാനവുമുണ്ട്. കാരണം നമ്മുടെ ദൈനംദിന വ്യവഹാരങ്ങള്‍ എല്ലാംതന്നെ വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. പക്ഷേ വ്യവഹാരങ്ങള്‍ വിശ്വാസത്തിന്റെ മുകളില്‍ പടുത്തുയര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞാല്‍ നാം വിശ്വാസത്തില്‍ത്തന്നെ ഇരുന്നാല്‍ മതി എന്നല്ല വിവക്ഷ

സുകുമാര്‍: വിശ്വാസം എന്നു പറയുമ്പോള്‍ അതില്‍ സഹജമായും സംശയം ഉണ്ടാവുമല്ലോ. സംശയം ഉള്ള കാര്യങ്ങള്‍ ആണല്ലോ നമ്മെ വിശ്വസിപ്പിക്കേണ്ടതായി വരുന്നത്? അറിവുള്ള കാര്യങ്ങള്‍ വിശ്വസിക്കേണ്ടതായി ഇല്ലല്ലോ?

സ്വാമി ചിദാനന്ദപുരി: അതെ, അതു കൊണ്ടാണ് വിശ്വാസത്തെ വിജ്ഞാനത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുകയാണ് വേണ്ടത് എന്ന് പറയുന്നത്. അനേക ലക്ഷം പേരെ എടുത്താല്‍ അതില്‍ ഒരു ശതമാനമായിരിക്കും വിശ്വാസത്തിന്റെ തലത്തില്‍ നിന്നും വിജ്ഞാനത്തിന്റെ തലത്തിലേക്ക് ഉയരുന്നത്. എന്നാല്‍ സാമാന്യമായി പറഞ്ഞാല്‍ ഒരു മനുഷ്യന്റെ ജീവിതത്തിന് താങ്ങായി നില്ക്കുന്നത് വിശ്വാസം തന്നെയാണ്. ഒരുപടികൂടി കടന്നു പറഞ്ഞാല്‍ അന്ധവിശ്വാസം തന്നെയാണത്. അന്ധമായ വിശ്വാസം. ലോകവ്യവഹാരം നിലനില്‍ക്കുന്നത് തന്നെ അന്ധമായ വിശ്വാസത്തിന്റെ പുറത്താണ്. ചിലപ്പോള്‍ ഇപ്പറഞ്ഞതിന്റെ സാംഗത്യം എത്ര ആഴമേറിയതാണെന്ന് എളുപ്പം മനസ്സിലാവില്ല. പക്ഷേ ഒന്നു ചിന്തിച്ചാല്‍ നമുക്കറിയാന്‍ കഴിയും. നോക്കൂ; ലോകവ്യവഹാരങ്ങളില്‍, ഉദാഹരണത്തിന് നാം ഒരു ബസ്സില്‍, ട്രെയിനില്‍, ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍ അതിന്റെ ഡ്രൈവറുടെ അല്ലെങ്കില്‍ പൈലറ്റിന്റെ ക്വാളിഫിക്കേഷന്‍ വെരിഫൈ ചെയ്തിട്ടല്ല അതില്‍ കയറുന്നത്. സെര്‍ട്ടിഫൈഡ് പൈലറ്റാണോ എന്ന് നോക്കാതെ തന്നെ നാം നമ്മുടെ ജീവന്‍ അവിടെ വിശ്വസിച്ച് കൊണ്ടുവയ്‌ക്കുകയാണ്. നാം ഒരു സിസ്റ്റത്തില്‍ വിശ്വസിക്കുന്നതു കൊണ്ടാണത്.

സുകുമാര്‍: പക്ഷേ ആ വിശ്വാസം ഒരറിവിന്റെ തലത്തിലേയ്‌ക്ക് ഉയര്‍ന്നതുകൊണ്ടല്ലേ നാം ആ വ്യവഹാരം ചെയ്യുന്നത്?

സ്വാമി ചിദാനന്ദപുരി: അങ്ങിനെയാവണം. അറിവിന്റെ തലത്തിലേക്ക് ഉയരണം. അതാണ് വേണ്ടത്. പക്ഷേ ഇവിടെയത് വെറും അന്ധവിശ്വാസം മാത്രമാണ്. ഡ്രൈവര്‍ക്ക്, പൈലറ്റിന്, സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് നാം അന്ധമായി വിശ്വസിക്കുകയാണ്. ലക്ഷക്കണക്കിന് ടണ്‍ ഭാരമുള്ള ബഹുനില കെട്ടിടത്തിനുള്ളില്‍ നാം ധൈര്യമായി ഇരിക്കുന്നതും ഇതേ അന്ധവിശ്വാസത്തിനാലാണ്. എന്‍ജിനിയറിംഗ് തത്വങ്ങള്‍ അനുസരിച്ച് ലോഡ് ഡിസ്ട്രിബ്യൂഷന്‍ ഉറപ്പുവരുത്താന്‍ ആവശ്യമായ പില്ലറുകള്‍ കെട്ടിടത്തിന് ഉണ്ടാവും എന്നങ്ങ് വിശ്വസിക്കുകയാണ്. നമ്മള്‍ അതൊന്നും പരിശോധിക്കുന്നില്ല. അപ്പോള്‍ ലോകവ്യവഹാരങ്ങള്‍ ഒക്കെത്തന്നെ വിശ്വാസത്തിന്റെ പുറത്താണ് നടക്കുന്നത് എന്നര്‍ത്ഥം. നമ്മളാരും അച്ഛനെ അച്ഛാ എന്നു വിളിച്ചത് ഡി.എന്‍.എ ടെസ്റ്റ് ചെയ്തിട്ടല്ല. ലോകം വിശ്വാസത്തിനു പുറത്താണ് നടക്കുന്നത്. എന്നാല്‍ അതിനും അപ്പുറത്തേക്ക്, ലോകത്തിന്റെ നിലനില്പിന്റെ കാരണങ്ങളിലേക്ക് നമ്മുടെ അന്യേഷണം ആഴത്തില്‍ ഇറങ്ങി ചെല്ലുമ്പോള്‍ വിശ്വാസം കൊണ്ട് കാര്യമില്ല. ലോകത്തിന്റെ കെട്ടുപാടുകളെക്കുറിച്ച് പഠിക്കുമ്പോള്‍ വിശ്വാസത്തില്‍ കുരുങ്ങി ഒതുങ്ങി നിന്നതുകൊണ്ട് കാര്യമില്ല. അവിടെ നിന്ന് മുന്നോട്ട് പോയി നോക്കിയാലേ അന്വേഷണത്വരയുണ്ടാവൂ. അപ്പോള്‍ വിശ്വാസം വെറും ഒരു തലം മാത്രമേ ആകുന്നുള്ളു എന്നറിയാനാവും. വിശ്വാസത്തിന്റെ പരിമിതിയെപ്പറ്റി ബോധവാനാകുമ്പോള്‍ എന്ത്? എങ്ങിനെ? എന്ന ജിജ്ഞാസകള്‍ ഉണ്ടാവും. അത് ക്രമീകമായി നമ്മെ അറിവിലേയ്‌ക്ക് നയിക്കും. നമ്മിലെ ജ്ഞാനവിജ്ഞാന സ്രോതസ്സുകള്‍ തുറക്കപ്പെടും.

സുകുമാര്‍: സ്വാമിജിയുടെ ഉത്തരം ഭഗവദ് ഗീതയുടെ ചിന്താ പരിസരത്തേക്ക് നമ്മെ കൊണ്ടു പോവുന്നുണ്ട്. വേദാന്തത്തിന്റെ, ഉയര്‍ന്ന ചിന്തകളുടെ തലത്തില്‍ നോക്കുമ്പോള്‍ ഭഗവാന്‍ തന്നെ പറയുന്നുണ്ട് നിത്യ നൈമിഷികങ്ങള്‍ മാത്രമായ നന്മകളും തിന്മകളും അനുഭവങ്ങളും എല്ലാം പെട്ടെന്നുണ്ടായി മറയുന്നവയാണ്. അതില്‍ നിനക്ക് ദുഖിക്കാന്‍ അവകാശമില്ല – ഇത് ഗീതയില്‍ വ്യക്തമായി നമ്മെ മനസ്സിലാക്കിത്തരുന്നുണ്ട്. ഗീത പഠിക്കുമ്പോള്‍ ബൗദ്ധികമായി നമുക്ക് ഇതെല്ലാം മനസ്സിലാവുകയും ചെയ്യും. പക്ഷേ അത് അനുഭവത്തില്‍ വരാനാണ് ബുദ്ധിമുട്ട്. കാരണം ഞാന്‍ അനുഭവിക്കുന്ന ദു:ഖങ്ങള്‍ ആ ഉയര്‍ന്ന തലത്തില്‍ അല്ലല്ലോ. താഴ്ന്ന ഒരു തലത്തില്‍ നേരിടുന്ന പ്രശ്‌നം ആ തലത്തില്‍ത്തന്നെ വേണ്ടേ പരിഹരിക്കാന്‍? ഈ ലൗകീക തലത്തില്‍ നേരിടുന്ന ദുഃഖത്തിന് എങ്ങിനെയാണ് ശാന്തിയുണ്ടാവുക?

സ്വാമി ചിദാനന്ദപുരി: ദുഖിക്കുന്ന ഒരാളുടെ അടുക്കലിരുന്ന് നാമും ദുഖിച്ചാല്‍ അത് അയാളില്‍ ദു:ഖശമനം ഉണ്ടാക്കുകയില്ല. അപകടത്തില്‍ പെട്ട ഒരാളെ രക്ഷിക്കാന്‍ ദു:ഖിച്ചതുകൊണ്ടായില്ല. സുഖമോ ദുഖമോ ആകട്ടെ, അങ്ങിനെയുള്ള വൈകാരിക തലത്തില്‍ നിലകൊള്ളുന്ന ഒരാളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആതേ വികാരതലത്തില്‍ വ്യവഹരിക്കുന്ന ഒരാള്‍ക്ക് കഴിയില്ല. ഉപദേശകന്‍ ഒരുയര്‍ന്ന തലത്തില്‍ ഇരുന്നേ മതിയാവൂ. ഭഗവാന്‍ പരമാര്‍ത്ഥികമായ തലത്തില്‍ ഇരുന്നു കൊണ്ടാണ് ആപേക്ഷികമായ തലത്തില്‍ ദുഖിക്കുന്ന മനുഷ്യനെ ഉപദേശിക്കുന്നത്. അര്‍ജുനന്‍ എന്ന വ്യക്തിക്ക് ആ സമയത്ത് പാരമാര്‍ത്ഥികമായ സത്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നുള്ളതല്ല വിഷയം . അതിലേക്ക് അര്‍ജുനനെ ഉയര്‍ത്തുകയാണ് ഗുരുവായ ഭഗവാന്റെ ലക്ഷ്യം. അതുകൊണ്ടാണ് ഉപദേശങ്ങള്‍ കൊടുത്ത ശേഷം അവസാനം ഭഗവാന്‍ അര്‍ജുനനോട് ചോദിക്കുന്നത്.

‘കശ്ചിദേദച്ഛൃതം പാര്‍ത്ഥ ത്വയൈകാഗ്രേണ ചേതസാ

കശ്ചിദജ്ഞാന സമ്മോഹ: പ്രനഷ്ടസ്‌തേ ധനഞ്ജയാ’ (ഭഗവദ് ഗീത 18.72)

‘വിശദമായി ഞാന്‍ നിനക്ക് പറഞ്ഞു തന്ന കാര്യങ്ങളെല്ലാം നീ എകാഗ്രമനസ്സോടെ കേട്ടുവോ? അര്‍ജുനാ, നിനക്ക് അവയെല്ലാം മനസ്സിലായോ? അതോ അജ്ഞാനസമ്മോഹത്തില്‍പ്പെട്ട് അവ നിന്നില്‍ നഷ്ടമായോ?’ എന്നാണ് ഭഗവാന്‍ ചോദിച്ചത്. അര്‍ജുനനില്‍ അറിവ് തെളിഞ്ഞോ എന്നറിയാനാണ് ആ ചോദ്യം. ദ്വന്ദ്വത്തില്‍ അടിപ്പെട്ടിരിക്കുന്ന ഒരാളെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് നമ്മളും ആ ദ്വന്ദ്വത്തില്‍ത്തന്നെ നിന്നിട്ടല്ല. അതിനുപരിയായി നിന്നിട്ടാണ് അത് സാധിക്കേണ്ടത്. പുഴയില്‍നിന്ന് ‘രക്ഷിക്കണേ…’ എന്ന് കൈ നീട്ടി വിളിക്കുന്ന ഒരാളെ രക്ഷിക്കേണ്ടത് കരയില്‍ നിന്ന് കൈ നീട്ടിക്കൊടുത്താണ്. അതുപോലെ വേദാന്തബോധത്തിന്റെ സുദൃഢമായ അടിത്തറയില്‍ നിന്നുകൊണ്ടാണ് ദ്വന്ദ്വപ്രപഞ്ചത്തെ അപഗ്രഥിക്കാന്‍ ശ്രമിക്കുന്നതും അതില്‍ ആണ്ടുമുങ്ങി നില്ക്കുന്നവനെ കരകയറ്റാന്‍ നോക്കുന്നതും. ഗീതയിലുടനീളം ഭഗവാന്റെ സമീപനം ഇങ്ങിനെയാണ്. എന്നാല്‍ ഗീതോപദേശത്തിനു മുന്‍പ് അര്‍ജുനനെ പാകപ്പെടുത്താന്‍ ചെയ്യുന്ന ഉപദേശങ്ങളില്‍ അര്‍ജുനനെപ്പോലെയോ അര്‍ജുനനെക്കാള്‍ താഴേയ്‌ക്കോ ഭവാന്‍ ഇറങ്ങി ചെല്ലുന്നുമുണ്ട്. രണ്ടാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് ഭഗവാന്‍ ഒരു കൂട്ടുകാരനോടെന്ന പോലെ, ‘യുദ്ധത്തില്‍ നിന്നും പിന്‍മാറുന്നതു കൊണ്ട് ഒരു യോദ്ധാവിനുണ്ടാകുന്ന പേരുദോഷം മരണത്തേക്കാള്‍ കഷ്ടമല്ലേ?’ എന്നൊക്കെ അര്‍ജുനനോട് ചോദിക്കുന്നുമുണ്ട്.

സുകുമാര്‍ : ആ ഒരു ഭാഗമാണ് എന്നെ ആശയക്കുഴപ്പത്തിലാക്കിയത്. തന്റെ കടമ ചെയ്യാതെ പിന്തിരിഞ്ഞാല്‍ പേരുദോഷമുണ്ടാവും എന്നു ഭഗവാന്‍ പറയുന്നു; എന്നാല്‍ ‘പേരുദോഷ’ത്തിന്റെ ഒരു ഭൗതികതലത്തിലല്ലല്ലോ ഗീതയിലെ ഉപദേശങ്ങള്‍?.

സ്വാമി ചിദാനന്ദപുരി: ശിഷ്യന്റെ അത്രയും താഴേയ്‌ക്ക് ഇറങ്ങി വരുന്ന ഗുരുവിന്റെ മഹിമയാണ് നാമവിടെ കാണേണ്ടത്. അതുകഴിഞ്ഞ് ശിഷ്യനെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോയി, ക്രമീകമായി, ദ്വന്ദ്വങ്ങള്‍ക്ക് അതീതമായ ഉയര്‍ന്ന തലത്തിലേക്ക് എത്തിച്ചാണ് ഭഗവാന്‍ പരമമായ ഉപദേശം നല്‍കുന്നത്. അതാണ് ഭഗവദ്ഗീതയുടെ ഉപദേശ ശൈലി.

സുകുമാര്‍: പ്രണാമം സ്വാമിജി. സ്വാമിജിയുടെ പ്രഭാഷണം കേള്‍ക്കുന്നവരില്‍ ഏറെപ്പേര്‍ ഗൃഹസ്ഥരാണ്. അത് ഇന്‍ഡ്യയിലായാലും മറ്റ് നാടുകളില്‍ ആയാലും അങ്ങിനെയാണല്ലോ. ഗൃഹസ്ഥരായ നമ്മള്‍ നിത്യവും അവശ്യം ചെയ്യേണ്ട കാര്യങ്ങള്‍ ഉണ്ടെന്ന് സ്വാമിജി പ്രഭാഷണങ്ങളില്‍ പറയാറുണ്ട്. സ്വാദ്ധ്യായം, അതിഥി സേവ, ഗുരുസേവ, പ്രകൃതിസംരക്ഷണം, എല്ലാം വളരെ നല്ല കാര്യങ്ങളാണ്. ഭാരതത്തിലെ കുടുംബങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളില്‍ നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും മറ്റും ഉള്ളവര്‍ക്ക് ഇവ നിത്യവും അനുഷ്ഠിക്കുക എന്നത് എത്രമാത്രം പ്രായോഗികമാണ്?

സ്വാമി ചിദാനന്ദപുരി: സനാതന ധര്‍മ്മസന്ദേശങ്ങളുടെ പ്രത്യേകത, അത് എല്ലാ കാലഘട്ടങ്ങളിലും എല്ലാ ദേശങ്ങളിലും ഒരുപോലെ ആചരിക്കാന്‍ കഴിയുന്നതാണ് എന്നതാണ്. ഏതെങ്കിലും വിശ്വാസത്തിന്റെയോ, കാലഘട്ടത്തിന്റെയോ, ദേശത്തിന്റെയോ പരിമിതികളില്‍ നിന്നു കൊണ്ടുള്ള ആചരണങ്ങളല്ല ഋഷിമാര്‍ നമുക്ക് പറഞ്ഞുതന്നിട്ടുള്ളത്. അവയുടെ മഹത്വം മനസ്സിലാക്കി ആചരിക്കണം എന്നൊരു തീരുമാനം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവണം എന്ന് മാത്രം. ഗൃഹസ്ഥാശ്രമ ജീവിതം വളരെ മഹത്വപൂര്‍ണ്ണമായിട്ടാണ് ഋഷീശ്വരന്‍മാര്‍ കണ്ടിട്ടുള്ളത്. അതുകൊണ്ട് ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന വിവാഹകര്‍മ്മത്തെ വളരെ ഭവ്യമായ യജ്ഞമായാണ് നാം കാണുന്നത്. അത് രണ്ടുപേര്‍ക്ക് ഒന്നിച്ചു ജീവിക്കാനുള്ള കോണ്‍ട്രാക്റ്റ് അല്ല. അതൊരു യജ്ഞമാണ്. അത് ക്രമികമായ ഒരു യജ്ഞപദ്ധതിയുടെ ഭാഗമാണ്. വിവാഹാനന്തരമുള്ള ഗൃഹസ്ഥാശ്രമപ്രവേശ സംസ്‌കാരം അതു ഷോഡശ സംസ്‌ക്കാരങ്ങളിലൊന്നാണ്. അതായത് യജ്ഞഭാവനയോടെ രണ്ടുപേര്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. അങ്ങിനെ ഗൃഹസ്ഥാശ്രമി, ജീവിതയജ്ഞം തുടരുകയാണ്. അത് സന്താനോല്‍പാദനമായാലും, സ്വത്ത് സമ്പാദിക്കലായാലും, കുടുംബത്തെ ശക്തമായി നിലനിര്‍ത്തുന്നതായാലും തരക്കേടില്ല; എല്ലാം ഒരു യജ്ഞവീക്ഷണത്തോടെയാണ് ചെയ്യുക. അതുപോലെയാണ് നിത്യനൈമിത്തിക കര്‍മ്മങ്ങളും. ഉദാഹരണത്തിന് പഞ്ചമഹായജ്ഞങ്ങള്‍. വൈദികമായി നാലുതരം കര്‍മ്മങ്ങളാണ് ചെയ്യേണ്ടത്. നിത്യം, നൈമിത്തികം, കാമ്യം, പ്രായശ്ചിത്തം എന്നിവ. അതില്‍ നിത്യനൈമിത്തിക കര്‍മങ്ങള്‍ എല്ലാവരും നിശ്ചയമായും മുടക്കം വരാതെ ചെയ്യേണ്ടതാണ്. അത് എവിടെയും ചെയ്യാം. അമേരിക്കയിലും കാനഡയിലും ആസ്‌ത്രേലിയയിലും, അഫിക്കയിലും ഒക്കെ അതിനു മാറ്റം വരുത്തേണ്ടതില്ല. ആചരിക്കണമെന്ന ബോധം വേണം എന്നേയുള്ളു. ഉദാഹരണത്തിന്, സ്വന്തം മാതാപിതാക്കളെ സ്‌നേഹാദരങ്ങളോടെ ശുശ്രൂഷിക്കുക. മുത്തച്ഛനും അമ്മൂമ്മയുമുണ്ടെങ്കില്‍ അവരെ ശുരൂഷിക്കുക. മരിച്ചവര്‍ക്കായി ശ്രാദ്ധ കര്‍മ്മങ്ങള്‍ ചെയ്യുക. എന്നിവയെല്ലാം എവിടെ നിന്നും ചെയ്യാം. വിപുലമായ ചടങ്ങുകളോടെ ശ്രാദ്ധം ചെയ്യാനവസരമില്ലെങ്കില്‍പ്പോലും മനസ്സുകൊണ്ട് അവരെ സ്മരിക്കാം. ശ്രദ്ധാപൂര്‍വ്വം മനസ്സില്‍ സ്മരിച്ചാല്‍ അത് ശ്രാദ്ധമായി. ഏത് രാജ്യത്താണെങ്കിലും ഇതെല്ലാം ചെയ്യാം. അത് ‘പിതൃയജ്ഞ’മായി. അതു പോലെ ദിവസവും അല്പസമയമെങ്കിലും നമ്മുടെ ധര്‍മ്മശാസ്ത്രങ്ങള്‍ പഠിക്കണം. അത് ‘സ്വാദ്ധ്യായ’മായി. അങ്ങിനെ പഠിച്ച് ഉള്‍ക്കൊണ്ട ആശയങ്ങള്‍ അടുത്ത തലമുറയ്‌ക്ക് പകര്‍ന്നു കൊടുക്കണം. ഇതൊക്കെ എവിടെയിരുന്നും ആര്‍ക്കും ചെയ്യാം. ചിലപ്പോള്‍ ആളുകള്‍ പറയും ‘സ്വാമീ ഈ നാട്ടില്‍ ഇതൊന്നും ചെയ്യാന്‍ ഈ നാട്ടില്‍ കുട്ടികളെ കിട്ടില്ല’ എന്നൊക്കെ. അതിനോട് എനിക്ക് യോജിപ്പില്ല. കാരണം നാമെങ്ങിനെ ജീവിക്കുന്നു എന്നതനുസരിച്ചാണ് വരും തലമുറ പെരുമാറുന്നത്. ഒരു കുഞ്ഞ് പുറത്തു വരുന്നതിന്നു മുന്‍പ് എന്റെ വയറ്റിലാണല്ലോ കഴിഞ്ഞത്? ആ സമയത്ത് എനിക്ക് അവളില്‍ / അവനില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതെന്റെ പരാജയമാണ്. കുഞ്ഞിന്റെ പരാജയമല്ല അത്. ജനിച്ചു കഴിഞ്ഞ് ഒരു നാലു വര്‍ഷം അടിസ്ഥാനപരമായ അവബോധത്തിന്റെ കാലഘട്ടമാണ്. അപ്പോഴും കുഞ്ഞ് നമ്മുടെ കൂടെത്തന്നെയാണല്ലോ. അതു കഴിഞ്ഞ് കുഞ്ഞ് സ്‌കൂളില്‍ ചേര്‍ന്നാലും ഏതാണ്ട് പകുതിസമയം നമ്മുടെ കൂടെത്തന്നെയാണ്. മാതൃകാപരമായ ആചാരങ്ങള്‍ സ്വയം ചെയ്ത് കാണിക്കണം. ഒരിക്കലും അവരെ ഉപദേശിക്കരുത് ഉപദേശിക്കുന്നതിലൂടെ ഒരാളെയും നന്നാക്കാനാവില്ല. അത് വിപരീതഫലം ഉണ്ടാക്കാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് സ്വന്തം ജീവിതത്തിലാചരിച്ചു കാണിക്കുന്ന ഒരു കുടുംബവ്യവസ്ഥ ലോകത്തില്‍ എവിടെയാണെങ്കിലും നമുക്കുണ്ടാക്കാം. അങ്ങനെ ചെയ്യുന്നവര്‍ ധാരാളമുണ്ട്. അമേരിക്കയില്‍ സംസ്‌കൃതഭാരതി അന്‍പതിനായിരം വീടുകളില്‍ സംസ്‌കൃത പഠനം നടത്തുന്നു. ആ ഗൃഹങ്ങളില്‍ സംസ്‌കൃതം സംസാരിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് അറിഞ്ഞത്. വീട്ടില്‍ സംസ്‌കൃതം പറഞ്ഞിട്ട് പുറത്ത് ഒന്നാന്തരം ഇംഗ്ലീഷ് പറയുന്നു. അത്രയ്‌ക്കൊന്നും ആയില്ലെങ്കിലും സന്ധ്യാസമയത്ത് വിളക്ക് വച്ച് നാമം ജപിക്കുന്ന ഒരു ശീലം വീട്ടിലുണ്ടെങ്കില്‍ മക്കളോട് ജപിക്കാന്‍ പറയുകയല്ല., അച്ഛനും അമ്മയും നാമം ജപിക്കുന്നുണ്ടെങ്കില്‍ കുട്ടികളും അത് ചെയ്യും. ഒരു മഹാത്മാവിനെ കാണുമ്പോള്‍ അച്ഛനും അമ്മയും വന്ദിക്കുന്നുവെങ്കില്‍ മക്കള്‍ക്ക് അവരുടെ മനസ്സിലെങ്കിലും മഹാത്മാക്കളെ വണങ്ങണമെന്ന ഒരു ചിന്തയുണ്ടാവും. പലപ്പോഴും ചില ധാരണകളുടെ പുറത്ത് അവരത് ഇപ്പോള്‍ പുറത്ത് കാണിച്ചില്ല എന്നിരിക്കും. പക്ഷേ അവരുടെയുള്ളില്‍ ഒരു സത്സംസ്‌കാരം ഉണര്‍ന്നു വരും. സ്വയമാചരിച്ച് കാണിക്കുന്നതിലൂടെ നമുക്ക് പുതുതലമുറയെ സ്വാധീനിക്കാന്‍ കഴിയും. അതുപോലെ ‘ദൈവയജ്ഞം’. അതായത് ദിവസവും അഗ്‌നിഹോത്രം ചെയ്യുക. വിശദമായി അഗ്‌നിഹോത്രം ചെയ്യാന്‍ സാദ്ധ്യതയില്ലെങ്കില്‍ ‘ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കണേ’ എന്ന പ്രാര്‍ത്ഥനയോടെ രാവിലെയും വൈകിട്ടും വിളക്കു കൊളുത്തി വയ്‌ക്കാം. അത് കുട്ടികള്‍ കാണ്‍കെ ചെയ്യാം. എല്ലാവരും ഒത്തൊരുമിച്ച് നാമം ജപിക്കാം. അതുപോലെ അടുത്ത ക്ഷേത്രങ്ങളില്‍ ദര്‍ശനം ചെയ്യാം. ലോകത്ത് എല്ലാ രാജ്യങ്ങളിലും ക്ഷേത്രങ്ങളുണ്ട്. അതിലെല്ലാമുപരി സമൂഹത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കായി എന്തെങ്കിലും സേവ ചെയ്യാം. അവനവന്‍ സമ്പാദിക്കുന്ന സ്വത്തിന്റെയൊരു പങ്ക് സമൂഹത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കായി മാറ്റി വയ്‌ക്കാം. ലോകത്ത് എത്ര രാജ്യങ്ങളിലാണ് പോഷകാഹാരക്കുറവുകൊണ്ട് കുട്ടികള്‍ അകാലത്തില്‍ മരിക്കുന്നത് , എവിടെയൊക്കെയാണ് അഭയാര്‍ത്ഥികള്‍ വന്നടിയുന്നത്? ഇവിടെ കനേഡിയന്‍ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ ഒരു നാലു കുടുംബങ്ങള്‍ ചേര്‍ന്നു വിചാരിച്ചാല്‍ ഒരു റെഫ്യൂജി കുടുംബത്തെ ദത്തെടുക്കാം, സ്‌പോണ്‍സര്‍ ചെയ്യാം. അവരെങ്കിലും ആവശ്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് കുടുംബങ്ങള്‍ മതം മാറുന്നത് ഒഴിവാക്കാം. ഇങ്ങിനെയുള്ള സേവനങ്ങള്‍ ചെയ്യുമ്പോള്‍ അത് ‘ദൈവയജ്ഞ’മാണ്. ഈ സമൂഹത്തില്‍ മനുഷ്യര്‍ക്കായി താന്‍ താമസിക്കുന്ന ദേശകാലത്തിനനുസരിച്ച് സേവനം ചെയ്യാം. അത് ‘മനുഷ്യയജ്ഞ’മാണ്. അതു പോലെ മറ്റ് ജീവജാലങ്ങള്‍ക്ക് ജന്തുമൃഗാദികള്‍ക്ക്, സസ്യജാലങ്ങള്‍ക്ക്, എല്ലാം നമുക്കാവുന്ന രീതിയില്‍ സേവനങ്ങള്‍ ചെയ്യാം. അത് ‘ഭൂതയജ്ഞ’മാണ്. ഈ യജ്ഞങ്ങള്‍ ഏതു രാജ്യത്താണെങ്കിലും ആര്‍ക്കും ചെയ്യാം. അതിന് ദേശത്തിന്റെ വിശേഷമൊന്നുമില്ല. അതിനു നമുക്ക് മനസ്സുണ്ടോ എന്നതാണ് ചോദ്യം

സുകുമാര്‍: ഗൃഹസ്ഥന്‍മാരുടെ സാമൂഹ്യസേവനം മുതലായ നിത്യയജ്ഞങ്ങളെപ്പറ്റി പറഞ്ഞുവല്ലോ?. സ്വാമിജി സ്വന്തം നിലയ്‌ക്ക് ആത്മീയ കാര്യങ്ങളിലുള്ള മാര്‍ഗ്ഗദര്‍ശനം സമൂഹത്തിന് നല്കുന്നുണ്ട്. മാത്രമല്ല സാമൂഹികമായ മറ്റ് കാര്യങ്ങളിലും സ്വാമിജിയുടെ അഭിപ്രായം ഒരു ജനത മുഴുവന്‍ കാതോര്‍ത്തിരിക്കുന്നുമുണ്ട്. അപ്പോള്‍ സ്വാമിജിയുടെ ആശ്രമം നടത്തുന്ന പരിപാടികളില്‍ ഞങ്ങളെപ്പോലുള്ള ഗൃഹസ്ഥന്‍മാര്‍ക്ക് സഹകരിക്കാന്‍ പറ്റുന്ന മേഖലകള്‍ എന്തൊക്കെയാണ്? പല തരം രീിേൃശയൗശേീി െഉണ്ടല്ലോ. എങ്ങിനെയൊക്കെയാണ് ഞങ്ങള്‍ക്ക് അതില്‍ പങ്കെടുക്കാന്‍ കഴിയുക? അത്തരം പങ്കുചേരല്‍ ഞങ്ങളുടെതന്നെ അഭ്യുന്നതിക്കാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ഞാനിത് ചോദിക്കുന്നത്.

സ്വാമി ചിദാനന്ദപുരി: തീര്‍ച്ചയായും. ആശ്രമത്തെ സംബന്ധിച്ചു പറഞ്ഞാല്‍ തീര്‍ത്തും വ്യത്യസ്ഥങ്ങളായ പല പ്രവര്‍ത്തനങ്ങളും ഉണ്ട്. കുളത്തൂര്‍ അദ്വൈത ആശ്രമം എന്നു പറയുമ്പോള്‍ അവിടെയുള്ള ഒരു ആശ്രമം മാത്രമല്ലാ, അനുബന്ധമായി മറ്റ് പല സ്ഥാപനങ്ങളും ഉണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലുള്ള ആശ്രമങ്ങള്‍, കൂടാതെ ഗുജറാത്തിലെ ആശ്രമവും ഉണ്ട്. ഗുജറാത്ത് അഹമ്മദ്ബാദില്‍ ഗോശാലയാണ് ഉള്ളത്. അവിടെ ദേശീയ ഇനത്തില്‍പ്പെട്ട പശുക്കളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കേരളത്തെ സംബന്ധിച്ച് പറയുമ്പോള്‍ ഏറ്റവും പ്രധാനമായി നാം കാണുന്നത് ശാസ്ത്രപ്രചരണം തന്നെയാണ്. അറിവിന്റെ പ്രസരണം. വേദാന്തജ്ഞാനവും ധാര്‍മിക ബോധജ്ഞാനവും പഠിപ്പിക്കുക. കാരണം സമൂഹത്തില്‍ ശൈഥില്യം ഉണ്ടാവുന്നതിനെ ആവുംവിധം തടഞ്ഞുകൊണ്ട് ശരിയായ അറിവിനെ പ്രചരിപ്പിക്കുന്നതാണ് ഏറ്റവും വലിയ സേവനം എന്ന് നാം കരുതുന്നു. അതുകൊണ്ട് ആശ്രമത്തിന്റെ എല്ലാ ശാഖകളിലും ഒന്നാമത്തെ പ്രാധാന്യം കൊടുത്തിരിക്കുന്നത് വേദാന്തപഠനത്തിനു തന്നെയാണ്. എന്നാല്‍ നാട്ടില്‍ നടത്തുന്നത് ധര്‍മ്മാചരണ പ്രബോധനമാണ്. നാട്ടിലെ പ്രസംഗത്തില്‍ ശുദ്ധവേദാന്തമല്ല, പഠിപ്പിക്കുന്നത്. ധര്‍മ്മതലത്തിലുള്ള കാര്യങ്ങളാണ് പൊതുവേദികളില്‍ ചര്‍ച്ച ചെയ്യുക. അതേസമയം തന്നെ മറ്റ് സേവനപ്രവര്‍ത്തനങ്ങളും ആശ്രമം നടത്തുന്നുണ്ട്. ശ്രീശങ്കരാ വൃദ്ധസേവാകേന്ദ്രം. ആരും നോക്കാനാകാതെ വീട്ടില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നമ്മുടെ മുത്തച്ഛന്‍മാര്‍ക്ക് വേണ്ടിയാണ് കുളത്തൂര് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അതുപോലെ കോഴിക്കോട് മാത്തറയില്‍ ഒരു സൗജന്യ ക്‌ളിനിക്ക് നടത്തുന്നുണ്ട്. അവിടെ ധാരാളം ഡോക്ടര്‍മാര്‍ സ്വമനസ്സാ വന്ന് പാവപ്പെട്ടവര്‍ക്കായി സൗജന്യചികിത്സ നല്കുകയാണ് ചെയ്യുന്നത്. മരുന്നും സൗജന്യമായി നല്കുന്നു. പിന്നെ വലിയൊരു പ്രോജക്റ്റ്, പ്ലാനിംഗ് സ്‌റ്റേജില്‍ ഉള്ളത് പാലിയേറ്റീവ് സേവാ കേന്ദ്രമാണ്. സാന്ത്വനം എന്ന പേരിലാണ് അത് ഉണ്ടാവുക. കോഴിക്കോട് അതിനായുള്ള വലിയൊരു സ്ഥലം ഒരു കുടുംബക്കാര്‍ സംഭാവനയായി സമര്‍പ്പിച്ചിട്ടുണ്ട്. കാന്‍സര്‍ മുതലായ രോഗങ്ങള്‍ വന്നിട്ടും, ജോലി സ്ഥലങ്ങളില്‍ വച്ച് അപകടങ്ങള്‍ പറ്റിയിട്ടും, വീണു നട്ടെല്ല് പൊട്ടിയും, മറ്റും മരണത്തെ മുഖാമുഖം കാണുന്നവര്‍ക്ക് അവസാന കാലത്ത് സാന്ത്വനം നല്കുക എന്നതാണ് ഉദ്ദേശം. ഇനിയവര്‍ ജീവിതത്തിലേക്ക് തിരിച്ചു വരില്ല. അങ്ങിനെ വീട്ടില്‍ നിന്നു തന്നെ ഒരുപേക്ഷാഭാവത്തില്‍ കഴിയേണ്ടിവരുന്ന എത്രയോ പേരാണുള്ളത്? അവര്‍ക്ക് ശാന്തമായിട്ട് ഒന്ന് മരിക്കുവാനുള്ള സ്ഥലമാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. അവര്‍ക്ക് ജീവിതത്തിലേക്ക് തിരികെ വരാന്‍ പറ്റില്ലെങ്കിലും ശാന്തമായ ഒരവസാനം കിട്ടുക പ്രധാനമാണ്. മതഭേദം പറയുകയല്ല, എല്ലാ മതങ്ങളിലും നന്മയും തിന്‍മയും ഉണ്ട്. പക്ഷേ കേരളത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ഹൈന്ദവ സാഹചര്യത്തില്‍ ഇങ്ങിനെയുള്ള പാലിയേറ്റീവ് കെയര്‍ സമാധാനമായി മരിക്കാനുള്ള സംവിധാനം കേരളത്തില്‍ ഇല്ല. അതു കൊണ്ട് തന്നെ ഇത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. വലിയ ഒരു പ്രോജക്ടാണ്. അന്‍പതു പേര്‍ക്കെങ്കിലും താമസിക്കാന്‍ സൗകര്യമുള്ള ഒരു ഫെസസിലിറ്റിയാണ് ഉദ്ദേശിക്കുന്നത്.

സുകുമാര്‍: സ്വാമിജി, ഈയടുത്തയിടയ്‌ക്ക് ഇവിടെ നോര്‍ത്ത് വാന്‍കൂവറില്‍ ഇതുപോലുള്ള ഒരു സെന്ററില്‍ ഞങ്ങള്‍ പോയിരുന്നു. എന്റെ പഴയൊരു ബോസ് അവസാനകാലത്ത് അവിടെ അഡ്മിറ്റ് ആയിരുന്നു. അവിടെ അവരുടെ ദിവസം ഒരു പതിനാറ് സെഷനുകള്‍ ആയി പ്രോഗ്രാം ചാര്‍ട്ട് ചെയ്തിരിക്കുന്നു. ആ ടൈംടേബിള്‍ ഞാന്‍ നോക്കിയിരുന്നു. ഈ പതിനാറില്‍ മിക്കവാറും എല്ലാംതന്നെ, പന്ത്രണ്ടോ പതിന്നാലോ എണ്ണം, ഏതെങ്കിലും വിധത്തിലുള്ള യോഗാ പരിപാടികളാണ്. ഇരുന്നിട്ടുള്ള യോഗ, കിടന്നിട്ടുള്ള യോഗ, പ്രാണായാമം, നടക്കാവുന്നവര്‍ക്ക് അത്, അങ്ങിനെ പലതും. അദ്ദേഹം രണ്ടാഴ്ച കഴിഞ്ഞ് സമാധാനമായി മരിച്ചു പോവുകയായിരുന്നു. അവിടുത്തെ യോഗാ പരിപാടികളാണ് പാലിയേറ്റീവ് കെയറില്‍ ആ രോഗികള്‍ക്ക് സാന്ത്വനം നല്കുന്നത്. കനേഡിയന്‍ സര്‍ക്കാരിന്റെ വകയാണ് ഇവിടുത്തെ പാലിയേറ്റീവ് കെയര്‍ ഹോമുകള്‍. സ്വാമിജി സാന്ത്വനം പദ്ധതിയെപ്പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ അത് ഓര്‍ക്കുകയായിരുന്നു.

സ്വാമി ചിദാനന്ദപുരി: നമുക്കും അങ്ങിനെയുള്ള സംവിധാനങ്ങള്‍ കൂടിയൊരുക്കിയാലേ അവസാന കാലത്ത് ശാന്തിയോടെ കടന്നുപോകാനുള്ള സൗകര്യം പൂര്‍ണ്ണമാകൂ. ഇവിടെ കനേഡിയന്‍ സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനത്തിലും യോഗയ്‌ക്ക് ഇത്ര പ്രാധാന്യമുണ്ടെന്നറിയുന്നത് നമുക്കും സന്തോഷം നല്കുന്ന വിവരമാണ്. യോഗ ശാസ്ത്രത്തിന്റെയും യോഗാനുഷ്ഠാനത്തിന്റെയും ആചരണം, എല്ലാ അതിര്‍വരമ്പുകളെയും ലംഘിച്ചുകൊണ്ട് ലോകം മുഴുവനും വ്യാപിക്കുന്നു എന്നതില്‍ നമുക്ക് വലിയ സന്തോഷമുണ്ട്.

സുകുമാര്‍: അതെ, എണീക്കാനോ തലപൊക്കാന്‍ പോലുമോ വയ്യാത്തവരുടെ അടുക്കല്‍ ഒരു ഫെസിലിറ്റേറ്റര്‍ ചെന്ന് രോഗിയെ വേണ്ട രീതിയില്‍ ശ്വാസമെടുക്കാനും വിരലുകളും കൈകാലുകളും അനക്കാനും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ യോഗയെ മാറ്റിയെടുത്താണ് ഉപയോഗിക്കുന്നത്. ഇതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ സ്വാമിജിയുടെ നേതൃത്വത്തില്‍ നടക്കുന്നതറിയുമ്പോള്‍ ഞങ്ങള്‍ക്കും അതിയായ സന്തോഷമുണ്ട്. അവയില്‍ ഞങ്ങളാല്‍ ആവുന്ന രീതിയില്‍ പങ്കുചേരാനും സഹകരിക്കാനും ഞങ്ങള്‍ തയ്യാറാണ്. സ്വാമിജിയുടെ സന്ദര്‍ശനത്തിനും ചോദ്യോത്തരങ്ങളിലൂടെയുള്ള ഈ അനുഗ്രഹത്തിനും വലിയ നന്ദി.

ശ്രീ ഗുരുഭ്യോ നമ:

Tags: Swami Chidananda Puri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

മാര്‍ഗദര്‍ശകമണ്ഡലിന്റെ നേതൃത്വത്തില്‍ ധര്‍മസന്ദേശ യാത്ര കോട്ടയത്ത് എത്തിയപ്പോള്‍. തിരുനക്കരയില്‍ ചേര്‍ന്ന വിരാട് ഹിന്ദുസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി ദീപം തെളിയിക്കുന്നു
Kerala

ഹിന്ദുവിന്റെ വിശാല മനസ് ചൂഷണം ചെയ്യപ്പെടേണ്ടതല്ല; നമ്മുടെ ധര്‍മരക്ഷ നമ്മുടെ മാത്രം കടമയാണ്: സ്വാമി ചിദാനന്ദപുരി

Kerala

സനാതന ധര്‍മം പരിവര്‍ത്തനത്തിന് വിധേയം: മാറ്റം ഉണ്ടാകേണ്ടത് അനിവാര്യതയിൽ നിന്ന്: സ്വാമി ചിദാനന്ദപുരി

Kerala

ഇസ്ലാമികരാജ്യങ്ങളിൽ പോലും വഖഫ് ഇല്ല ; ഇത്ര അഹങ്കരിക്കാൻ മാത്രം വഖഫ് ബോർഡ് നമ്മുടെ രാജ്യത്ത് എന്താണ് ചെയ്യുന്നത് ; സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.