ചെറുകോല്‍പ്പുഴ: സനാതന ധര്‍മം എല്ലാക്കാലത്തും കാലോചിതമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിരുന്നെന്ന് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. സ്വയം നവീകരണം ഉണ്ടായികൊണ്ടിരിക്കും. മാറ്റത്തിന് വേണ്ടിയല്ല മാറ്റം കൊണ്ടുവരുന്നത്. മാറ്റം അനിവാര്യതയില്‍ നിന്നാണ് ഉണ്ടാകേണ്ടത്. അത് ചരിത്രപാഠം ഉള്‍ക്കൊണ്ടാകണം. പരിവര്‍ത്തനം വരുത്തേണ്ട മേഖലകളില്‍ എല്ലാക്കാലത്തും അത് സ്വീകരിച്ചിട്ടുണ്ട്. സനാതന ധര്മത്തില് എല്ലാക്കാലങ്ങളിലും ആചാര്യന്മാര് കൂടിച്ചേര്‍ന്ന് അത് നടപ്പാക്കിയിരുന്നു. ഈ കാലഘട്ടത്തില്‍ ധര്‍മാചാര്യ സഭയ്ക്കും ഈ ദൗത്യം ഉണ്ടെന്നും സ്വാമി പറഞ്ഞു.
113 ാമത് ചെറുകോല്‍പുഴ ഹിന്ദുമതപരിഷത്തിന്റെ ധര്‍മാചാര്യസഭയില്‍ അധ്യക്ഷപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. പരിഷത്ത് നഗറിലെത്തിയ സംന്യാസിശ്രേഷ്ഠരെ പൂര്‍ണകുംഭം നല്കി സ്വീകരിച്ച് ആനയിച്ചു. ഗുജറാത്തിലെ പ്രശസ്തമായ വാനപ്രസ്ഥാശ്രമത്തിലെ മുനി സത്യജിത്ത് മഹാരാജ് നിലവിളക്ക് കൊളുത്തി ധര്‍മാചാര്യ സഭയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, പത്തനംതിട്ട ഋഷി ജ്ഞാന സാധനാലയത്തിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠഗിരി, പാലക്കാട് ദയാനന്ദാശ്രമത്തിലെ സ്വാമി കൃഷ്ണാത്മാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് ഗോപിനാഥാന്‍ നായര്‍, ഹിന്ദുമത മഹാമണ്ഡലം എക്സി. അംഗം പി.എന്‍. സോമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: