Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 02:00 pm IST
in Kerala

കൊച്ചി : . ഒരു മതത്തിലെയും പൂജ്യബിംബങ്ങളെയോ, നമ്മുടെ സാംസ്കാരികബിംബങ്ങളെയോ അവഹേളിക്കാനുള്ള അവിവേകം ആർക്കും ഉണ്ടാവരുതെന്ന് സ്വാമി ചിദാനന്ദപുരി . അതിനുള്ള പ്രതികരണപ്രവർത്തനങ്ങൾ സമാജത്തിൽ ഉണ്ടാവേണ്ടതുണ്ട്. ഇത് ഏതെങ്കിലും മതവുമായോ മതങ്ങളുമായോ കൂട്ടിക്കുഴയ്‌ക്കേണ്ടുന്ന വിഷയമല്ല, രാഷ്‌ട്രവിഘടനവാദവുമായും മതഭീകരതയുമായും ബന്ധിപ്പിക്കേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

‘ ഇക്കഴിഞ്ഞ വിഷുപുണ്യനാളിൽ ഹൈന്ദവചേതനയെയും നമ്മുടെ വിശ്വാസങ്ങളെയും ധന്യമായ വിഷുക്കണിസങ്കല്പത്തെയുമൊക്കെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ട് ഒരേ ദിവസം കേരളത്തിന്റെ വിഭിന്നങ്ങളായ സ്ഥലങ്ങളിൽ നിന്നും ഒരേപോലെ, സമാനതകളുള്ള ആശംസാ- അവഹേളനപരസ്യങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. വ്രണിതസമാജത്തിൽ നിന്നും സ്വാഭാവികമായി പ്രതികരണങ്ങളുണ്ടായി.

സമൂഹത്തിൽ ചർച്ചകളായി. “വന്നുപോയ അബദ്ധം”, “സദുദ്ദേശപൂർണ്ണം”, “മതേതരം” എന്നൊക്കെയുള്ള നിലയിൽ ആ നെറികേടിനെ ന്യായീകരിക്കാനും വെള്ളപൂശാനും ഒട്ടേറെ പേർ രംഗത്തു വന്നു. പരിമിതമായ ആശയപ്രചരണസ്വാതന്ത്ര്യമുള്ള നമ്മുടെ സമൂഹത്തിൽ അതൊക്കെയാവട്ടെ. എന്നാൽ സത്യം മാത്രമല്ലേ ആത്യന്തികമായി നിലകൊള്ളൂ.

ഒരേ സമയം കേരളത്തിലെ എട്ടോ- ഒമ്പതോ സ്ഥലങ്ങളിൽ നിന്നു സമാനമായ പരസ്യങ്ങൾ ഇറക്കപ്പെട്ടത് ആകസ്മികമെന്നോ, സദുദ്ദേശപൂർണ്ണമെന്നോ സാമാന്യബോധമുള്ള ആർക്കും ഉൾക്കൊള്ളാനാവുകയില്ല. നമ്മുടെ നാട്ടിൽ സാഹോദര്യവും സഹവർത്തിത്വവും പുലരണം എന്നിച്ഛിക്കുന്നുവെങ്കിൽ അതിനെ സംബന്ധിച്ച് ന്യായവും നീതിയുക്തവുമായ അന്വേഷണവും തുടർനടപടികളും നിയമപാലകർ നടത്തട്ടെ. ഈ വിഷയത്തിൽ ഇത്തരം നെറികേട് ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക എന്നതാണു രാഷ്‌ട്രസ്നേഹികളായ സാമാന്യജനങ്ങളുടെ അടിയന്തിരകർത്തവ്യം. ഒരുമതത്തിലെയും പൂജാബിംബങ്ങളെ അപമാനിക്കാനുള്ള ഔദാര്യം ആർക്കും ഇവിടെ തോന്നരുത്.

ഉണ്ണിക്കണ്ണനെ അപമാനിക്കുന്ന, ശാസ്ത്രവിരുദ്ധമായ പ്രവൃത്തിയെ ന്യായീകരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരിൽ പലരും ‘ശ്രീരാമൻ മാംസം കഴിച്ചിട്ടില്ലേ’, ‘മുത്തപ്പന് കള്ളും മത്സ്യവും നേദ്യമല്ലേ’ എന്നെല്ലാമുള്ള അയുക്തയുക്തികളുമായി ഇറങ്ങുന്നുണ്ട്. അതിനു നമ്മുടെ പ്രഭാഷണങ്ങളിൽനിന്ന് അടർത്തിയെടുത്ത അല്പഭാഗങ്ങളെ കൂട്ടുപിടിക്കുന്ന മൂഢതയും അവരിൽ ചില മൂഢർ കാണിക്കുന്നുമുണ്ട്. ക്ഷത്രിയമഹാരാജാവായിരുന്ന ശ്രീരാമൻ മാംസം കഴിച്ചവിഷയം വിഷുക്കണിയും ഉണ്ണിക്കണ്ണനുമായി ബന്ധപ്പെടുത്താൻ യോഗ്യമോ? ഇനി, അന്നുള്ള ക്ഷത്രിയർക്കു വിഹിതമായ വിധം കാട്ടിൽ വേട്ടയാടി ഭക്ഷിച്ച രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ അപമാനിക്കാൻ വേണ്ടി ഇന്നു തയ്യാറാക്കിയാൽ അതിനെ ഹിന്ദുസമാജം സഹിക്കണമെന്നാണോ പറയുന്നത്? അതു നടപ്പില്ല. അവിടെ രാമബാണം തന്നെയേ വഴിയുള്ളൂ.

ഇതുപോലെ അവിവേകത്താൽ ആരെങ്കിലും ഇതരമതബിംബങ്ങളെ അവഹേളിക്കുന്നത് ആവിഷ്കാരസ്വാതന്ത്ര്യമായി മാനിക്കപ്പെടുമോ ആവോ! മാത്രവുമല്ല, ശ്രീകൃഷ്ണനെ അപമാനിച്ചത് പറയുമ്പോൾ ശ്രീരാമചരിതം സമുദ്ധരിക്കുന്നവർ ഭഗവാൻതന്നെ ഉഗ്രനരസിംഹമൂർത്തിയായി വന്നപ്പോൾ ഹിരണ്യകശിപുവിന്റെ മാറുപിളർന്നു രക്തം കുടിച്ചിട്ടുണ്ടെന്നുമറിയുക. അപമാനഭാരമേറുകയും ഭക്തധർമ്മരക്ഷണത്തിനുള്ള അനിവാര്യത വരികയും ചെയ്തപ്പോൾ ജഡമായ തൂണിൽ നിന്നാണ് ആ ചൈതന്യസ്വരൂപം പ്രകടമായത് എന്നും ഓർമ്മിക്കുക! മത്സ്യം, വരാഹം, കൂർമ്മം, തുടങ്ങിയ അവതാരങ്ങളിൽ എന്തൊക്കെ കഴിച്ചിട്ടുണ്ടാവാം. അത് വാമനമൂർത്തിയുമായോ ഭാർഗ്ഗവരാമാനുമായോ ഒക്കെ ബന്ധിപ്പിക്കുന്നത് മൂഢതയല്ലാതെ മറ്റെന്ത്?

സാത്വികവും രാജസികവും താമസികവുമൊക്കെയായ ആരാധനാക്രമങ്ങളിൽ ഉള്ള വിഭിന്നതകൾ അറിയാത്തവർ ഭദ്രകാളിയുമായും മുത്തപ്പനുമായും ഗുളികനുമായും മറ്റും ഉണ്ണികൃഷ്ണനെ ചേർത്തു പുലമ്പുന്നത് അസ്വീകാര്യം മാത്രം. ഈവിധത്തിലുള്ള എല്ലാ ആരാധനാക്രമങ്ങളെയും അതതിന്റെ ദിവ്യതയിൽ കാണുകയും ആദരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ മനസ്സ്.

പോരെങ്കിൽ, ശ്രീകൃഷ്ണൻ മാംസം കഴിച്ചിരുന്നു എന്നാണു മറ്റൊരു വാദം. വ്രജവാസിയായിരുന്ന ഉണ്ണികൃഷ്ണനോ വൃന്ദാവനവിഹാരിയായിരുന്ന ബാലഗോപാലകൃഷ്ണനോ മാംസം ഭുജിച്ചിരുന്നു എന്നുള്ളതിന് എന്തെങ്കിലും ശാസ്ത്രപ്രമാണം ചൂണ്ടിക്കാണിക്കാൻ ആർക്കെങ്കിലും പറ്റുമോ?

ആദ്യം ചെയ്ത തെറ്റിനേക്കാൾ വലിയ തെറ്റുകൾ ചെയ്യാതിരിക്കുക. ഒരു മതത്തിലെയും പൂജ്യബിംബങ്ങളെയോ, നമ്മുടെ സാംസ്കാരികബിംബങ്ങളെയോ അവഹേളിക്കാനുള്ള അവിവേകം ആർക്കും ഉണ്ടാവരുത്. അതിനുള്ള പ്രതികരണപ്രവർത്തനങ്ങൾ സമാജത്തിൽ ഉണ്ടാവേണ്ടതുണ്ട്. ഇത് ഏതെങ്കിലും മതവുമായോ മതങ്ങളുമായോ കൂട്ടിക്കുഴയ്‌ക്കേണ്ടുന്ന വിഷയമല്ല, രാഷ്‌ട്രവിഘടനവാദവുമായും മതഭീകരതയുമായും ബന്ധിപ്പിക്കേണ്ടതാണ്. ഉണരുക, ചരിത്രത്തിൽ നിന്നു പാഠം ഉൾക്കൊള്ളുക

Tags: Swami Chidananda Puri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

മാര്‍ഗദര്‍ശകമണ്ഡലിന്റെ നേതൃത്വത്തില്‍ ധര്‍മസന്ദേശ യാത്ര കോട്ടയത്ത് എത്തിയപ്പോള്‍. തിരുനക്കരയില്‍ ചേര്‍ന്ന വിരാട് ഹിന്ദുസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി ദീപം തെളിയിക്കുന്നു
Kerala

ഹിന്ദുവിന്റെ വിശാല മനസ് ചൂഷണം ചെയ്യപ്പെടേണ്ടതല്ല; നമ്മുടെ ധര്‍മരക്ഷ നമ്മുടെ മാത്രം കടമയാണ്: സ്വാമി ചിദാനന്ദപുരി

Kerala

സനാതന ധര്‍മം പരിവര്‍ത്തനത്തിന് വിധേയം: മാറ്റം ഉണ്ടാകേണ്ടത് അനിവാര്യതയിൽ നിന്ന്: സ്വാമി ചിദാനന്ദപുരി

Kerala

ഇസ്ലാമികരാജ്യങ്ങളിൽ പോലും വഖഫ് ഇല്ല ; ഇത്ര അഹങ്കരിക്കാൻ മാത്രം വഖഫ് ബോർഡ് നമ്മുടെ രാജ്യത്ത് എന്താണ് ചെയ്യുന്നത് ; സ്വാമി ചിദാനന്ദപുരി

Kerala

ഭാരതത്തിന്റെ സ്വത്വം പ്രധാനമന്ത്രി ലോകത്തിന് പരിചയപ്പെടുത്തി: സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.