കൊല്ലം: മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് അച്ഛന് പോലീസില്‍ പരാതി നല്കി. ആശ്രാമം കമ്പിക്കകം ദേശിംഗനാട് 128-ല്‍ രണ്ട് വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന താമരകുളം സ്വദേശികളായ ചന്ദ്രന്-ശകുന്തള ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയമകന് വിഘ്നേഷ് (23) മരിച്ച സംഭവത്തില്‍ ദുരുഹത ആരോപിച്ചാണ് കുടുംബം പരാതി നല്‍കിയത്.
ഈസ്റ്റ് പോലീസ് എസ്എച്ച്ഒയ്ക്ക് ആണ് പരാതി നല്‍കിയത്. സംഭവത്തെ കുറിച്ച് പരാതിയില്‍ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ 22ന് വീട്ടുകാര്‍ക്ക് പരിചയമില്ലാത്ത രണ്ടുപേര്‍ എത്തി വിഘ്നേശിനെ വീട്ടില്‍ നിന്ന് വിളിച്ചു പുറത്തേക്കു കൂട്ടികൊണ്ട് പോയിരുന്നു. അതിന് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞ് രാത്രി ഒന്‍പതരയോടെ വിഘ്നേഷിന്റെ അമ്മയുടെ ഫോണില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് അടിയന്തിരമായി ആശുപത്രിയില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ വരികയായിരുന്നു. അതിന്റ അടിസ്ഥാനത്തില്‍ വിഘ്നേഷിന്റെ മാതാപിതാക്കള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോള്‍ വിഘ്നേഷ് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് എന്തോ മരുന്ന് വിക്നേഷിന്റെ കയ്യില്‍ കുത്തി വച്ചിരിക്കുന്നുയെന്നും വിക്നേഷിന്റെ പോക്കറ്റില്‍ നീഡില്‍ വളഞ്ഞ സിറിഞ്ചും കണ്ടതായി പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞെന്നും മാതാപിതാക്കള്‍ പറയുന്നു. പിന്നീട് വിഘ്നേഷിന്റെ മരണനന്തര കര്‍മ്മങ്ങള്‍ക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയേറ്റവും നടന്നതായി ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പ് ഉളിയകോവില്‍ സ്വദേശിയുമായി വിഘ്നേഷ് അടിപിടി നടന്നതുമായി ബന്ധപ്പെട്ട് കൊല്ലം കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭീഷണികള്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: