Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിന്നില്‍ വന്‍ റാക്കറ്റ് ; രോഗഭീഷണിയുയര്‍ത്തി ആന്ധ്രാ പന്നിയിറച്ചി വിപണിയില്‍, നടപടി എടുക്കാതെ ആരോഗ്യ വകുപ്പ്

30-40 കിലോഗ്രാം തൂക്കം വരുന്ന പന്നികളാണ് ആന്ധ്രയില്‍ ഏറെയും. കക്കൂസ് മാലന്യങ്ങളും ഓടകളിലെ മാലന്യവുമാണ് ഇവയുടെ പ്രധാനഭക്ഷണം. അലഞ്ഞു തിരിഞ്ഞു നടക്കുന്നവയായതിനാല്‍ പലതരത്തിലുള്ള രോഗങ്ങളുണ്ടാകാനും സാധ്യതയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2021, 10:04 am IST
inKannur

പയ്യാവൂര്‍: രോഗഭീഷണിയുയര്‍ത്തി ആന്ധ്രാ പന്നിയിറച്ചി വിപണിയില്‍ വ്യാപകം. മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവ നടപടിയെടുക്കാത്തത് കടുത്ത ആരോഗ്യപ്രശ്‌നത്തിന് കാരണമാകുന്നു. ആന്ധ്രാപ്രദേശിലെ ഓടകളില്‍ നിന്നും മാലിന്യങ്ങള്‍ തിന്ന് അലഞ്ഞുതിരിയുന്ന പന്നികളെ കുറഞ്ഞവിലക്ക് വാങ്ങി ഇവിടെയെത്തിച്ച് വന്‍ ലാഭം കൊയ്യുന്ന സംഘമാണ് മലയോരമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. 

30-40 കിലോഗ്രാം തൂക്കം വരുന്ന പന്നികളാണ് ആന്ധ്രയില്‍ ഏറെയും. കക്കൂസ് മാലന്യങ്ങളും ഓടകളിലെ മാലന്യവുമാണ് ഇവയുടെ പ്രധാനഭക്ഷണം. അലഞ്ഞു തിരിഞ്ഞു നടക്കുന്നവയായതിനാല്‍ പലതരത്തിലുള്ള രോഗങ്ങളുണ്ടാകാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള പന്നികളെ വലിയ ലോറികളില്‍ നാലും അഞ്ചും അട്ടിയാക്കിയിട്ട് കര്‍ണാടകയിലെ ചില കേന്ദ്രങ്ങളിലെത്തിച്ച് അവിടെ നിന്നാണ് കണ്ണൂരിലെ ചില ഫാമുകളിലെത്തിക്കുന്നത്. ഇവിടെ നിന്നും ഇവയെ ഇറച്ചിയാക്കി വില കുറച്ച് കോള്‍ഡ് സ്റ്റോറേജുകളിലെത്തിക്കുകയാണ്. 

ആന്ധ്രയില്‍ 1000-1500 രൂപക്ക് ഏജന്റുമാര്‍ മുഖേന വാങ്ങുന്ന പന്നികളെ ഇവിടെയെത്തിച്ച് ഇവിടെയുള്ള പന്നിഫാമുകളില്‍ നിന്നെന്ന വ്യാജേന കിലോവിന് 170-190 രൂപക്ക് ചില കോള്‍ഡ് സ്റ്റോറേജുകാര്‍ക്ക് വില്‍പ്പന നടത്തും. ഇവര്‍ ഉപഭോക്താക്കള്‍ക്ക് 280 രൂപക്കാണ് വില്‍പ്പന നടത്തുന്നത്. ഒരു കിലോ ഇറച്ചിക്ക് 100 രൂപ ലാഭം കിട്ടും. അതേസമയം ഇവിടെയുള്ള പന്നിഫാമുകളില്‍  നിന്നും ലഭിക്കുക 240 രൂപക്കാണ്. ഇവ വില്‍പ്പന നടത്തിയാല്‍ 40 രൂപ മാത്രമേ ലാഭം കിട്ടുകയുള്ളൂ. അതുകൊണ്ടുതന്നെ നിലവാരം കുറഞ്ഞ ആന്ധ്രാ പന്നിയിറച്ചി വില്‍പ്പന നടത്താനാണ് കോള്‍ഡ് സ്റ്റോറേജുകാര്‍ക്കും താല്‍പ്പര്യം.  

കര്‍ണാടക സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉളിക്കലിനടുത്ത് പ്രവര്‍ത്തിച്ചുവന്ന പന്നി ഫാം നാട്ടുകാര്‍ അടപ്പിച്ചിരുന്നു. ഇവിടെ അധികൃതര്‍ നടത്തിയ റെയ്ഡില്‍ ഗുണനിലവാരമില്ലാത്ത ഇറച്ചിയും പന്നികളെയും പിടികൂടിയിരുന്നു. മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നുവെങ്കിലും തുടര്‍നടപടികളുണ്ടായിട്ടില്ല. ഇരിട്ടി, ഇരിക്കൂര്‍, ശ്രീകണ്ഠ പുരം, പയ്യാവൂര്‍, ആലക്കോട് മേഖലകളില്‍ ഇത്തരത്തിലുള്ള പന്നിയിറച്ചി ചിലര്‍ വില്‍പ്പന നടത്തുന്നതായി പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.  

മലയോരമേഖലകളില്‍  നൂറുകണക്കിന് പന്നിഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പന്നികളുടെ തീറ്റകള്‍ക്കെല്ലാം കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇവിടെ നിന്നും മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍  വണ്ടിയില്‍ പോയാണ് ഹോട്ടല്‍ വേസ്റ്റുകളും മറ്റും ശേഖരിക്കുന്നത്. നെയ്യ് കുറഞ്ഞ സങ്കരയിനം പന്നികള്‍ രണ്ട് ക്വിന്റലിലേറെ തൂക്കം വരും. ഗുണനിലവാരമുള്ള ഇത്തരം പന്നിയിറച്ചിക്ക് വില കൂടിയാലും മാര്‍ക്കറ്റില്‍ ഡിമാന്റ് ഏറെയാണ്. അതിനിടയില്‍ ഗുണനിലവാരമില്ലാത്ത പന്നികളെ ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തുന്നത് പന്നിഫാമുകള്‍ക്ക് കടുത്ത ഭീഷണിയായി മാറിയിട്ടുണ്ട്.

Tags: Marketആന്ധ്രാപ്രദേശ്Pork
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

Kerala

അനുമോളെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ഷിയാസ് കരിം..കഴിയ്‌ക്കാതെ അനുമോള്‍; തിരിച്ച് അനുമോള്‍ ഷിയാസിനെ പോര്‍ക്ക് കഴിപ്പിച്ചാലോ,?

Ernakulam

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

Kerala

ഒരു കോടി രൂപ സമ്മാനം കിട്ടിയ സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കവെ തട്ടിയെടുത്തു

പുതിയ വാര്‍ത്തകള്‍

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.