ശ്രീനഗര്‍: ഏഴു പാര്‍ട്ടികളുടെ കൂട്ടായ്മയായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍(പിഎജിഡി) അഥവാ ഗുപ്കര്‍ സഖ്യത്തിന് ജമ്മുകാശ്മീരില്‍ ആദ്യ പ്രഹരം. സഖ്യം വിട്ടുവെന്ന് പീപ്പീള്‍സ് കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണ്‍ സജാദ് ലോണ്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ജില്ലാ വികസന കൗണ്‍സില്‍(ഡിഡിസി) തെരഞ്ഞെടുപ്പില്‍ ചില സഖ്യകക്ഷികള്‍ പകരം സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്ന് ആരോപിച്ചാണ് നടപടി.നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും പിഎജിഡി തലവനുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് എഴുതിയ കത്തിലാണ് സജാദ് ലോണ്‍ തീരുമാനം പ്രഖ്യപിച്ചത്.
ഡിഡിസി തെരഞ്ഞെടുപ്പില്‍ പിഎജിഡി പരാമവധി സീറ്റുകളില്‍ ജയിച്ചുവെന്നതില്‍ സംശയമില്ലെന്ന് കത്തില്‍ പറയുന്നു. കണക്കുകള്‍ നമുക്ക് മറയ്ക്കാനാകില്ല. ഗുപ്കര്‍ സഖ്യം വിജയിച്ച സീറ്റുകള്‍ കൂടാതെ, ധാരാളം വോട്ടുകള്‍ പിഎജിഡിക്ക് എതിരെ രേഖപ്പെടുത്തപ്പെട്ടപ്പെട്ടെന്ന കണക്കും ഓഗസ്റ്റ് അഞ്ചിന്റെ(ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍) പശ്ചാത്തലത്തിലുണ്ടെന്ന് ഒരു മാധ്യമം പുറത്തുവിട്ട കത്തില്‍ ലോണ്‍ പറയുന്നു.
പിഎജിഡിക്കെതിരായി പോള്‍ ചെയ്യപ്പെട്ട വോട്ടുകള്‍ ഭൂരിഭാഗവും ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ സഖ്യകക്ഷികള്‍ നിര്‍ത്തിയ പകരക്കാരാലാണെന്ന് വിശ്വിസിക്കുന്നതായി ലോണ്‍ പറഞ്ഞു. പിപ്പീള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി), സിപിഎം തുടങ്ങിയ കക്ഷികളാണ് സഖ്യത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: