Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുന്‍ ബാര്‍ക് സിഇഒ പാര്‍ത്ഥോ ദാസ്ഗുപ്തയ്‌ക്ക് ജയിലില്‍ ക്രൂരപീഢനം; മുംബൈ പൊലീസിന്റെ ക്രൂരതകള്‍ തുറന്ന് പറഞ്ഞ് മകള്‍ പ്രത്യൂഷ;മോദി ഇടപെടണമെന്ന്

ഒരു വര്‍ഷം നാല് കോടിയോളം സമ്പാദിക്കുന്ന അദ്ദേഹം 30 ലക്ഷത്തിന് അഴിമതി കാണിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ- മുന്‍ ബാര്‍ക് സിഇഒ പാര്‍ത്ഥോ ദാസ്ഗുപ്തയുടെ ഭാര്യസംരജ്‌നി ദാസ്ഗുപ്ത ചോദിക്കുന്നു. റിപ്പബ്ലിക് ടിവിയുടെ ടിആര്‍പി റേറ്റിംഗ് കൂട്ടാന്‍ 30 ലക്ഷം രൂപ വാങ്ങി ദാസ്ഗുപ്ത സഹായിച്ചുവെന്നതാണ് പ്രധാന ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2021, 11:08 pm IST
inIndia

മുംബൈ: ടിആര്‍പി ക്രമക്കേടിന്റെ പേരില്‍ മുന്‍ ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) സിഇഒ പാര്‍ത്ഥോ ദാസ്ഗുപ്തയെ മുംബൈ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് കുടുംബം. ഡിസംബര്‍ 25ന് കസ്റ്റഡിയില്‍ എടുത്ത ശേഷം അദ്ദേഹത്തെ തലോജ ജെയിലില്‍ പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

റിപ്പബ്ലിക് ടിവി സിഇഒ അര്‍ണാബ് ഗോസ്വാമിയ്‌ക്ക് അനുകൂലമായി ടിആര്‍പി റേറ്റിംഗ് മാറ്റാന്‍ 30 ലക്ഷം രൂപ കൈക്കൂലിയായി ദാസ്ഗുപ്തയ്‌ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് മുംബൈ പൊലീസിന്റെ ആരോപണം. അടിയന്തരമായി പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് ദാസ്ഗുപ്തയുടെ മകള്‍ പ്രത്യൂഷ ദാസ്ഗുപ്ത ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാല് പേജുള്ള ഒരു കത്ത് പ്രത്യൂഷ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും അയച്ചിട്ടുണ്ട്. ജനവരി 15ന് അബോധാവസ്ഥയില്‍ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മകള്‍ ഇതേക്കുറിച്ച് നടത്തിയ ഒരു പിടി ട്വിറ്റര്‍ പോസ്റ്റുകളില്‍ പറയുന്നു. എന്നാല്‍ സംഭവം നടന്ന് ഏകദേശം 14 മണിക്കൂറുകള്‍ക്ക് ശേഷം ജനവരി 16ന് മൂന്ന് മണിക്ക് മാത്രമാണ് തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. അതേ സമയം ആശുപത്രിയില്‍ എത്തിയപ്പോള്‍ എമര്‍ജന്‍സി വിഭാഗത്തില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടക്കുന്ന അച്ഛനെയാണ് കണ്ടതെന്നും പ്രത്യുഷ ദാസ് ഗുപ്ത പറഞ്ഞു.  

ഭാര്യയും മകളും ആശുപത്രിയില്‍ എത്തിയതിന് ശേഷം മാത്രമാണ് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നും മകള്‍ പറയുന്നു. എനനാല്‍ പിന്നീട് ഇതുവരെ കുടുംബത്തെ യാതൊന്നും അറിയിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. ജയിലധികൃതരോട് ബന്ധപ്പെട്ടിട്ടും അദ്ദേഹത്തെ കാണാന്‍ അനുവദിച്ചിട്ടില്ലത്രെ. ജയിലില്‍ ക്രൂരമായ പീഢനങ്ങള്‍ക്ക് വിധേയനായ ദാസ്ഗുപ്ത അങ്ങേയറ്റം മനസ്സ് തകര്‍ന്ന അവസ്ഥയിലാണെന്നും പ്രത്യൂഷ പറഞ്ഞു. ശാരീരികമായും മാനസികമായും അദ്ദേഹം പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ശോചനീയമായ ആരോഗ്യസ്ഥിതി ജയിലിലെ പീഢനമാണെന്നും പ്രത്യുഷ ആരോപിച്ചു.

ജനവരി 8,11, 15 തീയതികളില്‍ തലോജ ജെയില്‍ അധികൃതര്‍ക്ക് പാര്‍ത്ഥോ ദാസ്ഗുപ്തയുടെ കുടുംബം ഇമെയില്‍ അയിച്ചിരുന്നു. അദ്ദേഹത്തിന്റെ രോഗാവസ്ഥകള്‍ കുടുംബം കേണപേക്ഷിച്ച് പറഞ്ഞിരുന്നു. പക്ഷെ ജയിലധികൃതര്‍ അത് ചെവിക്കൊണ്ടില്ല. പാര്‍ത്ഥോ ദാസ്ഗുപ്തയെ ജയിലില്‍ പീഡിപ്പിക്കാന്‍ ആര്‍ക്കോ പണം കൊടുക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി ഭാര്യ സംറജ്‌നി ദാസ്ഗുപ്ത പറയുന്നു. ഇനി തലോജ ജയിലില്‍ കൊണ്ടുപോയാല്‍ അവര്‍ തന്നെ കൊല്ലുമെന്നും ഭര്‍ത്താവ് പറഞ്ഞതായി സംരജ്‌നി ദാസ്ഗുപ്ത പറയുന്നു. ഒരു വര്‍ഷം നാല് കോടിയോളം സമ്പാദിക്കുന്ന അദ്ദേഹം 30 ലക്ഷത്തിന് അഴിമതി കാണിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ- സംരജ്‌നി ദാസ്ഗുപ്ത ചോദിക്കുന്നു. റിപ്പബ്ലിക് ടിവിയുടെ ടിആര്‍പി റേറ്റിംഗ് കൂട്ടാന്‍ 30 ലക്ഷം രൂപ വാങ്ങി ദാസ്ഗുപ്ത സഹായിച്ചുവെന്നതാണ് പ്രധാന ആരോപണം.

Tags: ഐഎസ്മുംബൈമുംബൈ പൊലീസ്ബാര്‍ക്arnab goswamiടിആര്‍പി തട്ടിപ്പ് കേസ്പാര്‍ത്ഥോ ദാസ്ഗുപ്ത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

റിപ്പബ്ലിക് ടിവി ലോഗോ (വലത്ത് മൂകളില്‍) ഇന്ത്യ സുരക്ഷ നല്‍കുന്ന ഇറാന്‍റെ കപ്പലായ ലവാന്‍ (വലത്ത് താഴെ) രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇറാന്‍ കപ്പലിന്‍റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സിഐഎസ് എഫ് ഉദ്യോഗസ്ഥര്‍ (ഇടത്ത്)
India

രാജ്യസുരക്ഷയില്‍ കൈവെച്ച് റിപ്പബ്ലിക് ടിവി ചാനല്‍ സംഘം; ഇന്ത്യ അഭയം നല്‍കിയ ഇറാന്‍ കപ്പലിന്റെ ലൊക്കേഷന്‍ കൈമാറാനോ ഈ ഫോട്ടോയെടുപ്പ്?

India

ഇന്ത്യയില്‍ വൈകാതെ ഭരണം അട്ടിമറിക്കാനുള്ള കലാപം ഉണ്ടാകുമെന്ന് അര്‍ണബ് ഗോസ്വാമി

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.