ചെന്നൈ: തമിഴ് സിനിമാ ലോകത്തെ വീണ്ടും വെല്ലുവിളിച്ച് തമിഴ് റോക്കേഴ്സ്. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ എച്ച്.ഡി പതിപ്പ് ചോര്‍ത്തി. വിജയ്, വിജയ് സേതുപതി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ പതിപ്പ് ചോര്‍ത്തിയത് തങ്ങളാണെന്ന് തമിഴ് റോക്കേഴ്സ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
റിലീസിന് മുമ്പും സിനിമയുടെ ചില ഭാഗങ്ങള്‍ ചോര്‍ത്തിയിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അന്നു പുറത്തായത്. ഇതോടെ 400 ഓളം വ്യാജ സൈറ്റുകള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചിരുന്നു. വിജയ്യുടെ ഇന്‍ട്രോ, ക്ലൈമാക്സ് രംഗങ്ങളടക്കമുള്ള പ്രധാനപ്പെട്ട സീനുകളാണ് ചോര്‍ന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ക്ലിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സംവിധായകന് ലോകേഷ് കനകരാജ് രംഗത്തെത്തിയിരുന്നു. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ അണിയറ പ്രവര്‍ത്തകരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, മാസ്റ്ററിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
നേരത്തെ സിനിമകള്‍ എല്ലാം ആദ്യദിനം തന്നെ ചോര്‍ത്തുന്ന തമിഴ് റോക്കേഴ്സിനെതിരെ തമിഴ് താരസംഘടന രംഗത്തുവന്നിരിന്നു. ചെന്നൈയില്‍ ഇതിന്റെ ഭാഗമായി നിരവധി പരിശോധനകള്‍ പൈറസി വിഭാഗം നടത്തുകയും. പത്തിലധികം പേര് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇവരാണ് തമിഴ് റോക്കേഴ്സ് നിയന്ത്രിച്ചിരുന്നതെന്നാണ് പോലീസ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഈ അവകാശവാദങ്ങള്‍ എല്ലാം തള്ളുന്ന രീതിയിലാണ് പുതിയ സിനിമയായ ‘മാസ്റ്ററി’ന്റെ എച്ച്.ഡി പതിപ്പ് റോക്കേഴ്സ് ടീം ചോര്‍ത്തിയിരിക്കുന്നത്. സിനിമയുടെ എച്ച്.ഡി. പതിപ്പ് എവിടെ നിന്നാണ് അപ്പ്ലോഡ് ചെയ്തതെന്ന് കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: