Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവനടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കമലിനെതിരേ വീണ്ടും പരാതി; കേസ് സെറ്റില്‍ ചെയ്‌തെന്നത് പരസ്യമായി കുറ്റസമ്മതം; കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യം

ശിക്ഷ ലഭിക്കേണ്ട കുറ്റം ചെയ്തയാള്‍ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പരാതിയില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 01:15 pm IST
in Kerala

തിരുവനന്തപുരം:  യുവനടിയെ അവസരം നല്‍കാമെന്ന് പറഞ്ഞു പീഡിപ്പിച്ച സംഭവത്തില്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലിനെതിരേ വീണ്ടും പോലീസില്‍ പരാതി. സംഭവുമായി ബന്ധപ്പെട്ട് സംവിധായകന്‍ കമല്‍ ചാനലില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പൊലീസില്‍ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിയാണ് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയത്.

പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായികവേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി ആരോപിച്ച് യുവനടി കമലിനെതിരെ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ‘അത് നമ്മുടെ സിനിമയില്‍ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാന്‍ സെറ്റില്‍ ചെയ്‌തെന്നും’ കമല്‍ പരാമര്‍ശിച്ചതിനെതിരെയാണ് പരാതി. ശിക്ഷ ലഭിക്കേണ്ട കുറ്റം ചെയ്തയാള്‍ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പരാതിയില്‍ പറയുന്നു.

ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലിനെതിരേ യുവനടി ഉന്നയിച്ച പീഡന ആരോപണങ്ങളും വെളിപ്പെടുത്തലുകളും അതീവഗുരുതരമായതാിയരുന്നു. കൊച്ചിയിലെ അഭിഭാഷകന്‍ മുഖനേ തിരുവനന്തപുരം ചലച്ചിത്ര അക്കാഡമിയുടെ ഓഫിസിലേക്കാണ് കമാലുദ്ദീന്‍ മുഹമ്മദ് മജീദ് എന്ന കമലിന്റെ പേരില്‍ 2019 ഏപ്രില്‍ 26ന് വക്കീല്‍ നോട്ടീസ് എത്തുന്നത്.  

നോട്ടീസിലെ വിശദാംശങ്ങളുടെ പ്രസ്തഭാഗങ്ങള്‍ ഇവയാണ്- 2018 ഡിസംബര്‍ 26ന് ജയന്‍ എന്ന സുഹൃത്തും നിര്‍മാതാവും വഴിയാണ് കൊച്ചിയിലുള്ള യുവനടി കമലിനെ പരിചയപ്പെടുന്നത്. അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അവസരം ലഭിക്കുമെന്ന് പറഞ്ഞാണ്  നിര്‍മാതാവ് സംവിധായകനായ കമലിനെ പരിചയപ്പെടുത്തുന്നത്. 2018 ഡിസംബര്‍ 25ന് തന്നെ ഈ നിര്‍മാതാവ് യുവനടിയുടെ ചിത്രങ്ങള്‍ വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു കമലുമായുള്ള കൂടിക്കാഴ്ച.  

2019 ജനുവരി 25ന് ഷൂട്ടിങ് ആരംഭിക്കുന്ന വിനായകന്‍ നായകനായ തന്റെ ചിത്രത്തിലേക്ക് നായികപ്രധാന്യമുള്ള കഥാപാത്രം യുവനടിക്കു നല്‍കാന്‍ താത്പര്യമുണ്ടെന്ന് കമല്‍ അറിയിക്കുന്നു. ശേഷം വാട്ട്സ്ആപ്പ് വഴി കൂടുതല്‍ ചിത്രങ്ങള്‍ കമല്‍ ആവശ്യപ്പെട്ടെങ്കിലും യുവനടി തയാറായില്ല. പിന്നീട് നിരന്തരം അടുപ്പമേറിയ സന്ദേശം അയയ്‌ക്കുകയും ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു.  

2018 ഡിസംബര്‍ 31ന് യുവനടിയെ വിളിക്കുകയും സിനിമ സംബന്ധിയായ ചര്‍ച്ചയ്‌ക്ക് തൊട്ടടുത്ത ദിവസം തിരുവനന്തപുരം മരുതന്‍കുഴിയിലെ പിടിപി നഗര്‍ എസ്എഫ്എസ് സിറ്റി സ്പേസിലെ ഫ്ളാറ്റില്‍ എത്താന്‍ അറിയിക്കുകയും ചെയ്തു. അവിടെ എത്തിയ യുവനടിയെ കമല്‍ കടന്നുപിടിക്കുകയും സിനിമയിലെ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതു യുവനടിയെ മാനസികമായും ശാരീരികമായും തളര്‍ത്തി എന്നും കമല്‍ എന്ന സംവിധായകന്‍ ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്ന് തെളിയുകയുമായിരുന്നെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഇതിനു ശേഷവും ലൈംഗികവേഴ്ച ആവശ്യപ്പെട്ട് കമല്‍ നിരന്തരം സന്ദേശം അയയ്‌ക്കുകയും വിളിക്കുകയും ചെയ്തെങ്കിലും യുവനടി ഇത് അവഗണിക്കുകയായിരുന്നു.ഇതിനു ശേഷമാണ് 2019 ജനുവരി 25ന് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തില്‍ യുവനടിക്കു പകരം മറ്റൊരാളെ ഉള്‍പ്പെടുത്തി ഷൂട്ടിങ് തുടങ്ങിയത്. നായിക വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി കമല്‍ ഉയോഗിക്കുകയായിരുന്നെന്ന് ഇതോടെ മനസിലായി.തന്നോട് ചെയ്ത ക്രൂരതയുടെ മുറിവുകള്‍ ഉണങ്ങും മുന്‍പാണ് യുവനടിയെ ഒഴിവാക്കി സിനിമ ആരംഭിച്ചത്. ഇതോടെ യുവനടി മാനസികമായി തളര്‍ന്നെന്നും പരാതിയില്‍ പറയുന്നു.  

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആമി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രണ്ടു യുവനടിമാരോട് കമല്‍ സമാനമായ രീതിയില്‍ ലൈംഗിക ചൂഷണം നടത്തിയതായി അറിഞ്ഞത്. എന്നാല്‍, ദുര്‍ബലരായ അവര്‍ക്ക് അധികാരവും സ്വാധീനവുമുള്ള കമലിനെതിരേ പരാതി പറയാനുള്ള ധൈര്യം ഉണ്ടായില്ല. കമല്‍ തന്റെ സ്വാധീനം സിനിമ മേഖലയില്‍ പുതിയതായി എത്തുന്ന യുവനടിമാരെ ചൂഷണം ചെയ്യാനാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അതിനാാല്‍, യുവനടിയോട് ചെയ്ത അപരാധത്തില്‍ മാപ്പുപറയുകയും മാനനഷ്ടം നല്‍കുകയും ചെയ്തില്ലെങ്കില്‍ അമ്മ, ഫെഫ്ക എന്നീ സിനിമ സംഘടനകള്‍ക്കു മുന്നില്‍ പരാതി നല്‍കുമെന്നടക്കം വക്കീല്‍ നോട്ടീസ് പറയുന്നു.  എന്നാല്‍, ഈ വാര്‍ത്തയോട് പ്രതികരിക്കുമ്പോഴാണ് അതെല്ലാം സെറ്റില്‍ ചെയ്ത സംഭവമാണെന്ന് കമല്‍ പറഞ്ഞത്.  

Tags: പോലീസ്പീഡന കേസ്കമല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.