Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭൂമി കൈയേറ്റം; ജിമ്മി സഖറിയയുടെ ഹര്‍ജി ഇടുക്കി കളക്ടര്‍ തള്ളി

ചിന്നക്കനാല്‍ വില്ലേജില്‍ മാത്രം ഗുരുതര കൃത്രിമങ്ങളും ക്രമക്കേടും കണ്ടെത്തിയതിനാല്‍ ഇത് സംബന്ധിച്ച് റവന്യൂ വിജിലന്‍സ്/ വിജിലന്‍സ് വകുപ്പുകളുടെ സംയുക്ത അന്വേഷണം വേണമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ ഉത്തരവില്‍ പറയുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jan 8, 2021, 09:40 pm IST
inKerala
ജില്ലാ കളക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ്

ജില്ലാ കളക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ്

ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ സബ്കളക്ടറുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത 8.5 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട് വെള്ളൂക്കുന്നേല്‍ ജിമ്മി സഖറിയ നല്‍കിയ ഹര്‍ജി ജില്ലാ കളക്ടര്‍ തള്ളി.  

അനധികൃതമായി കൈവശംവെച്ച സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയും കെട്ടിടങ്ങളുമാണ് കഴിഞ്ഞ ഒക്ടോബര്‍ 11ന് സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തിരിച്ച് പിടിച്ചത്.  

ചിന്നക്കനാല്‍ വില്ലേജില്‍ മാത്രം ഗുരുതര കൃത്രിമങ്ങളും ക്രമക്കേടും കണ്ടെത്തിയതിനാല്‍ ഇത് സംബന്ധിച്ച് റവന്യൂ വിജിലന്‍സ്/ വിജിലന്‍സ് വകുപ്പുകളുടെ സംയുക്ത അന്വേഷണം വേണമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ ഉത്തരവില്‍ പറയുന്നു. ഉത്തരവിന് പിന്നാലെ 8.5 ഏക്കര്‍ ഭൂമിയും കേരള വനം വികസന കോര്‍പ്പറേഷന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്റെ നേതൃത്വത്തില്‍ പാട്ടത്തിന് കൈമാറി.

ഒക്ടോബര്‍ 19ന് ആണ് വിഷയത്തില്‍ ജിമ്മി സഖറിയ റിവിഷന്‍ ഹര്‍ജി നല്‍കിയത്. ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച് നടത്തിയ വിശദമായ പരിശോധനക്ക് ശേഷം 13 പേജുള്ള ഉത്തരവാണ് ഇന്നലെ പുറത്തിറക്കിയത്. ജിമ്മി സഖറിയ തന്റെ ഭൂമിയെന്ന് അവകാശപ്പെട്ട സ്ഥലങ്ങളുടെ നാല് പട്ടയങ്ങളാണ് ഹാജരാക്കിയത്. ഇതില്‍ മൂന്നും വ്യാജമാണെന്നും ഉള്ള ഒരു പട്ടയത്തിന്റെ പേരിലാണ് സര്‍ക്കാര്‍ പുറംമ്പോക്കായ ഭൂമി കയ്യേറിയിരുന്നതെന്നും കണ്ടെത്തി. ഈ പട്ടയ സ്ഥലം ഇവിടെ നിന്ന് അരകിലോ മീറ്ററോളം അകലെയുമാണ്.  

ഇവ മൂന്നും പ്രത്യേകം പ്രത്യേകം പരിശോധിച്ചാണ് നടപടി സ്വീകരിച്ചത്. എല്‍എ 121/77 എന്ന പട്ടയത്തിന് ഒരു സാമ്പത്തിക വര്‍ഷം തന്നെ രണ്ട് തവണ കരം അടച്ചതായും ക്രമക്കേടുകള്‍ക്ക് വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ കൂട്ട് നിന്നതായും കണ്ടെത്തലുണ്ട്. 1993ലാണ് അവസാനമായി ഇതിന് കരമടച്ചത്.

പേരിനൊരു തണ്ടപ്പേര്‍ പോലും ഇല്ലാത്ത എല്‍എ 187/ 55 പട്ടയത്തിന് 2004ല്‍ കരമടച്ചതായും രേഖയുണ്ട്. ഈ കൃത്രിമം മറയ്‌ക്കുന്നതിനായി തണ്ടപ്പേര്‍ രജിസ്റ്ററിലെ 1985-86 കാലഘട്ടത്തിലെ താളുകള്‍ വരെ കീറിമാറ്റി. മൂന്നാമത്തെ പട്ടയവും 1993ല്‍ നല്‍കിയതായാണ് പറയുന്നത്. ഇതിന്റെ രജിസ്റ്റര്‍ രേഖകളും കീറിമാറ്റിയ നിലയിലാണ്. ഇത്തരത്തില്‍ മറ്റുള്ളവരെ ബിനാമികളാക്കിയാണ് തട്ടിപ്പ് മൊത്തം നടത്തിയിരിക്കുന്നത്. എല്‍എ 203/ 78 എന്ന പട്ടയയത്തിന്റെ അതിര് പറയുന്ന സ്ഥലത്തെ പട്ടയങ്ങള്‍ പോലും വ്യാജമായി രേഖകളില്‍ എഴുതി ചേര്‍ത്തിരിക്കുന്നതാണെന്നും കണ്ടെത്തലുണ്ട്. ഹാജരാക്കിയ യഥാര്‍ത്ഥ പട്ടയത്തിന്റെ പേരില്‍ മറ്റൊരു പുറംമ്പോക്ക് ഭൂമിയാണ് കൈവശം വെച്ചിരുന്നത്. ഇത്തരത്തില്‍ മറ്റ് സ്ഥലങ്ങളിലും ഭൂമി ഇരട്ടിപ്പായി ഇയാള്‍ കൈവശം വെച്ചിട്ടുണ്ടോ എന്നതും പരിശോധിക്കണമെന്നും ഉത്തരവിലുണ്ട്. ഓരോ കാര്യങ്ങളും വിശദമായി പറയുന്ന റിപ്പോര്‍ട്ട് ഭൂമി കൈയേറ്റ വിഷയങ്ങളില്‍ അധികൃതര്‍ എങ്ങനെ നടപടി എടുക്കണം എന്നതിലേക്കും വിരള്‍ ചൂണ്ടുന്ന ഒന്നാണ്.  

അതേ സമയം വിഷയത്തില്‍ ഹൈക്കോടതിയിലും കേസ് നടന്ന് വരികയായതിനാല്‍ ഇത് പ്രകാരമാകും അന്തിമ നടപടി. ചിന്നക്കനാലില്‍ തന്നെ 70 ഏക്കര്‍ ഭൂമി ഇതേ കുടുംബം കൈയേറി മറിച്ച് വിറ്റതുമായി ബന്ധപ്പെട്ടും നിലവില്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ട്. 2017ല്‍ പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച് നീക്കിയത് ജിമ്മിയുടെ ജേഷ്ഠന്‍ കൈയേറിയ സ്ഥലത്ത് നിന്നാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.