കല്‍പ്പറ്റ: വയനാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന മെഡിക്കല്‍ കോളേജ് മാറി മാറി വന്ന ഭരണകൂടങ്ങള്‍ തെരഞ്ഞെടുപ്പിന് വോട്ട് നേടാനുള്ള മുദ്രാവാക്യമാക്കി മാറ്റിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍. മെഡിക്കല്‍ കോളേജിന്റെ പേരില്‍ കോടി കണക്കിന് രൂപയാണ് ഗവണ്മെന്റ് ധൂര്‍ത്തടിച്ചത്.
സൗജന്യമായി ലഭിച്ച ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ അടിച്ച് മാറ്റിയതിനു ശേഷം ഭൂമി പ്രാപ്തമല്ല എന്ന് വിധിയെഴുതിയത് മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഇടപെടലാണ്. സിപിഎംന് കമ്മീഷനടിച്ച് മാറ്റനുള്ള കറവ പശുവാണ് മെഡിക്കല്‍ കോളേജ്. ചേലോടും, വിംസും മെഡിക്കല്‍ കോളേജിന്റെ മറവില്‍ കമ്മീഷന് തട്ടാനുളള പദ്ധതിയായിരുന്നു.രണ്ടും ഇപ്പോള്‍ ഉപേക്ഷിച്ചു. ആസ്പിരേഷന്‍ ഡിസ്ടിക് പ്രോഗ്രമിലൂടെ കേന്ദ്ര ഗവണ്മെന്റ് മെഡിക്കല്‍ കോളേജിന് പണം നല്‍കാമെന്ന് പറഞ്ഞിട്ടും അത് നേടിയെടുക്കാതെ ഗവണ്മെന്റ് മലക്കം മറിഞ്ഞത് അഴിമതി നടത്താന്‍ പറ്റാത്ത ഫണ്ടായതു കൊണ്ടാണ്.
ആസ്പിരേഷന്‍ ഡിസ്ടിക് പ്രോഗ്രാം അട്ടിമറിച്ചതിന്റെ കാരണം ഭരണകൂടം ജനങ്ങളോട് വിശദീകരിക്കണം. മെഡിക്കല്‍ കോളേജിന്റെ പേരില്‍ ഖജനാവില്‍ നിന്ന് ധൂര്‍ത്തടിച്ച പണത്തിന്റെ കണക്ക് പറയാന്‍ സിപിഎം എംഎല്‍എമാര്‍ തയ്യാറാകണം. പരിസ്ഥിതി പ്രശ്നത്തിന്റെ പേരില്‍ നിര്‍മ്മാണം നിര്‍ത്തി വെച്ച മടക്കിമലയിലെ ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട്പുറത്ത് വിടാന്‍ സി.കെ. ശശീന്ദ്രന് എംഎല്‍എക്ക് ധൈര്യമുണ്ടോയെന്നും നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎം നടത്തുന്ന ജലരേഖയാണ് മെഡിക്കല്‍ കോളേജെന്നും വിഷയത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറാകുകയാണെന്നും സജി ശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: