Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കാപ്പിറ്റോള്‍ കലാപം അമേരിക്കയ്‌ക്കു കളങ്കം

കാപ്പിറ്റോള്‍ കലാപം അമേരിക്കന്‍ ജനാധിപത്യത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുന്നു. സ്വാഭാവികമായ അധികാര കൈമാറ്റത്തിന് തടസ്സം നിന്ന ട്രംപ് ഒടുവില്‍ പരാജയം സമ്മതിച്ചിരിക്കുകയാണ്. ബൈഡന്റെ വിജയം യുഎസ് കോണ്‍ഗ്രസ്സ് അംഗീകരിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 05:00 am IST
inEditorial

അമേരിക്കന്‍ പാര്‍ലമെന്റായ സെനറ്റും ജനപ്രതിനിധിസഭയും ചേരുന്ന കാപ്പിറ്റോളിലേക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിക്കുന്ന അക്രമാസക്തരായ ആയിരക്കണക്കിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ഇരച്ചു കയറിയത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അക്രമികളില്‍നിന്ന് രക്ഷപ്പെടുത്താന്‍ പാര്‍ലമെന്റംഗങ്ങളെ ഭൂഗര്‍ഭ മാര്‍ഗത്തിലൂടെയാണ് ഒഴിപ്പിച്ചതെന്നറിയുമ്പോള്‍ വെറും പ്രതിഷേധമല്ല, യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് വ്യക്തം. സാധാരണ നിലയില്‍ യുദ്ധവും ഭീകരാക്രമണവും മറ്റുമുണ്ടായാല്‍ ഉപയോഗിക്കുന്നതിനാണ് ഈ ഭൂഗര്‍ഭ തുരങ്കം. അക്രമികളെ ചെറുക്കാന്‍ സുരക്ഷാഭടന്മാര്‍ നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ മരിച്ചതായാണ് ആദ്യ വിവരം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവന്നു. ഇതില്‍നിന്നുതന്നെ കാപ്പിറ്റോളില്‍ നടന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു കലാപമായിരുന്നു എന്നുറപ്പിക്കാം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഓഫീസില്‍നിന്ന് പൈപ്പു ബോംബുവരെ കണ്ടെടുത്തു എന്ന റിപ്പോര്‍ട്ടുകള്‍ ഇതിന് തെളിവാണ്. ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസ്സിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് ട്രംപ് അനുകൂലികള്‍ സംഘടിതമായി അക്രമം നടത്തിയത്. അമേരിക്കയുടെ പ്രതിച്ഛായയ്‌ക്ക് ഈ സംഭവം വലിയ തോതില്‍ മങ്ങലേല്‍പ്പിച്ചിരിക്കുന്നു. അടിമത്തം നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ആഭ്യന്തര കലാപത്തിന്റെ മുറിപ്പാടുകള്‍ അമേരിക്കക്കാരില്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന വസ്തുത മറക്കാവുന്നതല്ല.

ഇത് പ്രതിഷേധമല്ല, കലാപമാണെന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകളില്‍ ജനാധിപത്യപരമായി ചിന്തിക്കുന്ന അമേരിക്കക്കാരുടെ മുഴുവന്‍ ആശങ്കയും പ്രതിധ്വനിക്കുന്നുണ്ട്. അതേസമയം, സ്വന്തം പാര്‍ട്ടിക്കാരെ അക്രമികളായി കാണാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറല്ല. തങ്ങള്‍ക്ക് ലഭിക്കേണ്ട തെരഞ്ഞെടുപ്പ് വിജയം കൃത്രിമം നടത്തി ഡമോക്രാറ്റുകള്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് ട്രംപ് ആവര്‍ത്തിക്കുകയാണ്. ഇതിന്റെ ക്ലൈമാക്‌സാണ് കാപ്പിറ്റോള്‍ കലാപത്തില്‍ കണ്ടത്. ഇവിടെ അരങ്ങേറിയ സംഭവവികാസങ്ങളോട് ലോക രാജ്യങ്ങള്‍ അവിശ്വാസത്തോടെയാണ് പ്രതികരിച്ചത്. കടുത്ത വാക്കുകളുപയോഗിച്ച അവര്‍, ഇത് അമേരിക്കയല്ലെന്നുവരെ പറഞ്ഞുവച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം ഏറ്റവും ശ്രദ്ധേയമാണ്. കലാപത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നതാണെന്നും, നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ജനാധിപത്യ നടപടികള്‍ ധ്വംസിക്കപ്പെടാന്‍ പാടില്ലെന്നുമുള്ള മോദിയുടെ വാക്കുകളില്‍ ഭാരതത്തിന്റെ സന്ദേശമുണ്ട്. സമാധാനപരമായ അധികാര കൈമാറ്റം നിര്‍ബന്ധമായും നടക്കേണ്ടതുണ്ട് എന്ന് മോദിയെപ്പോലെ മറ്റ് പല രാഷ്‌ട്രത്തലവന്മാരും പറയുന്നിടത്താണ് അമേരിക്കയിലെ ഇപ്പോഴത്തെ ഭരണ പ്രതിസന്ധിയുടെ പരിഹാരം കിടക്കുന്നത്.

കാപ്പിറ്റോളിലെ കലാപം രാജ്യത്തിന് അപമാനകരമാണെന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രതികരണത്തില്‍ ഇപ്പോഴത്തെ അമേരിക്കയുടെ നേര്‍ച്ചിത്രമുണ്ട്. ലോകത്ത് സ്വേച്ഛാധിപത്യപരമായി പെരുമാറുമെങ്കിലും അമേരിക്കന്‍ ജനാധിപത്യം വളരെ ശക്തമാണെന്ന ധാരണയാണ് പൊതുവെയുള്ളത്. റിപ്പബ്ലിക്കന്‍-ഡമോക്രാറ്റിക് പാര്‍ട്ടികളിലായി വേര്‍തിരിഞ്ഞു നില്‍ക്കുന്നതാണ് ആ രാജ്യത്തെ രാഷ്‌ട്രീയമെങ്കിലും രാജ്യത്തെ ബാധിക്കുന്ന പൊതു പ്രശ്‌നങ്ങളില്‍ ഇരുവരും ഒറ്റക്കെട്ടാവാറുണ്ട്. രണ്ട് പക്ഷവും മാറി മാറി ഭരണം നടത്തിയ പതിറ്റാണ്ടുകളുടെ ചരിത്രമാണ് അമേരിക്കയ്‌ക്കുള്ളത്. ഒരിക്കല്‍പ്പോലും അധികാര കൈമാറ്റത്തിന്റെ കാര്യത്തില്‍ ഇപ്പോഴത്തേതുപോലുള്ള തര്‍ക്കവും പ്രതിസന്ധിയും ഉടലെടുത്തിട്ടില്ല. ഇതൊരു പഴങ്കഥയായി മാറുമോ, ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ അപവാദമായി മാത്രം കണക്കിലെടുത്താല്‍ മതിയോ എന്നതാണ് നിര്‍ണായകം. ഒരു കാര്യം ഉറപ്പാണ്. കാപ്പിറ്റോള്‍ കലാപം അമേരിക്കന്‍ ജനാധിപത്യത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുന്നു. സ്വാഭാവികമായ അധികാര കൈമാറ്റത്തിന് തടസ്സം നിന്ന ട്രംപ് ഒടുവില്‍ പരാജയം സമ്മതിച്ചിരിക്കുകയാണ്. ബൈഡന്റെ വിജയം യുഎസ് കോണ്‍ഗ്രസ്സ് അംഗീകരിക്കുകയും ചെയ്തു. ട്രംപിനെ അപേക്ഷിച്ച് പരിണതപ്രജ്ഞനാണ് ജോ ബൈഡന്‍. പ്രസിഡന്റ് പദവിയിലെത്തുന്ന ബൈഡന് പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിക്കാനാവുമെന്ന് പ്രതീക്ഷിക്കാം.

Tags: യുഎസ്usabidentrumph
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.