Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജില്ലയില്‍ പരിഹരിക്കപ്പെടാതെ വന്യമൃഗ ശല്യം

നിരവധി വന്യമൃഗ ആക്രമണങ്ങളും ജില്ലയിലുടനീളമുണ്ടായി. കൃഷിയിടത്തില്‍ കാവല്‍ കിടന്നവരേയും, വനംവകുപ്പ് വാച്ചര്‍മാരെയും കാട്ടാന ആക്രമിച്ചു ഗുരുതര പരിക്കേല്‍പ്പിച്ച സംഭവങ്ങളുമുണ്ടായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 11:16 am IST
inWayanad

കല്‍പ്പറ്റ: രണ്ടായിരത്തി ഇരുപത് കഴിഞ്ഞിട്ടും വന്യ മൃഗ ശല്യത്തിന് പരിഹാരമായില്ല. വനാതിര്‍ത്തി പ്രദേശങ്ങളും, ജനവാസ കേന്ദ്രങ്ങളും രൂക്ഷമായ വന്യമൃഗശല്യം തുടരുകയാണ്. പുല്‍പ്പള്ളി ബസവന്‍കൊല്ലി കാട്ടുനായ്‌ക്കകോളനിയിലെ ശിവകുമാര്‍ എന്ന യുവാവ്, വിറകു ശേഖരിക്കാന്‍ പോയതാണ്, ഒരു കിലോമീറ്റര്‍ ഉള്‍വനത്തില്‍ കടുവ ഭക്ഷിച്ച നിലയിലാണ് പിന്നീട് ജഡം കണ്ടെത്തിയത്.  ബത്തേരി പാട്ടവയല്‍ അന്തര്‍ സംസ്ഥാന പാതയില്‍ ഇതര സംസ്ഥാന തൊഴിലാളി രാവിലെ ജോലിക്കായി പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചു കൊന്നത്.  

നിരവധി വന്യമൃഗ ആക്രമണങ്ങളും ജില്ലയിലുടനീളമുണ്ടായി. കൃഷിയിടത്തില്‍ കാവല്‍ കിടന്നവരേയും, വനംവകുപ്പ് വാച്ചര്‍മാരെയും കാട്ടാന ആക്രമിച്ചു ഗുരുതര പരിക്കേല്‍പ്പിച്ച സംഭവങ്ങളുമുണ്ടായി. തിരുനെല്ലിയിലും, ചീയമ്പം 73 ലും നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നൊടുക്കി. തമിഴ്‌നാടന്‍ അതിര്‍ത്തികളിലും വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നു ഭക്ഷിച്ചു.  വടക്കനാട് നിന്നും രണ്ടു കടുവകളെ വനം വകുപ്പ് പിടികൂടിയതും 2020ലാണ്. ബീനാച്ചിയില്‍ രണ്ടു കുട്ടികളടക്കം മൂന്നു കടുവകളിറങ്ങി ദിവസങ്ങളോളം ഭീതി സൃഷ്ടിച്ചു. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ താലൂക്കുകളിലെല്ലാം വന്യമൃഗശല്യത്തിന്റെ കെടുതി ഒരു പോലെ അനുഭവിക്കുകയാണ്.  

ജില്ലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാവുന്നു. മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല, ലക്കിടി തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാന വലിയ ദുരിതങ്ങളാണ് സൃഷ്ടിക്കുന്നത്.  തവിഞ്ഞാല്‍ വാളാട് തോളക്കരയില്‍ കടുവ പശുവിനെ കൊന്നു തിന്നുകയും തൊട്ടടുത്ത ദിവസം കാട്ടുപോത്തിനെയും കൊന്നു തിന്നതാണ് ഈ വര്‍ഷം അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. പകല്‍നേരങ്ങളിലും വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ നിലയുറപ്പിക്കുകയാണ്. ജില്ലയിലെ നൂറുകണക്കിനാളുകള്‍ മരിച്ചും, മരിക്കാതെയും ദുരിത സമാനമായ അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. വളര്‍ത്തുമൃഗങ്ങളും, കാര്‍ഷിക വിളകളും, നശിപ്പിച്ച് സംഹാര താണ്ഡവം തുടരുമ്പോഴും ഫലപ്രദമായ പരിഹാരത്തിനുള്ള ഒരു നടപടികളുമുണ്ടായിട്ടില്ല.

കൊറോണ പ്രതിസന്ധി മൂലം നട്ടം തിരിയുമ്പോഴാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച് വന്യമൃഗശല്യം വയനാട്ടിലെ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നത്. വനം വകുപ്പിന് വന്യമൃഗ പ്രതിരോധത്തിന് ലഭിക്കുന്ന ഫണ്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നില്ല എന്ന ആക്ഷേപം ശക്തമായി ഉയരുന്നുണ്ട്. മഞ്ഞ കൊന്നയും, ഗ്രാന്റീസും, തേക്കും കാടിനുള്ളില്‍ നിറക്കുന്ന പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ദുരിതവും കര്‍ഷകര്‍ അനുഭവിക്കേണ്ടി വരികയാണ്. 2021ല്‍ ഭരണമാരംഭിക്കുന്ന ജില്ലാ ഭരണകൂടത്തിന് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ വന്യമൃഗശല്യത്തിനും, വയനാടിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത് ഇടപെട്ട് ജനകീയമായ പ്രതിരോധ സംവിധാനത്തിലൂടെ വന്യമൃഗശല്യം പരിഹരിക്കാമെന്ന പ്രതീക്ഷയാണ് ഈ നിര്‍ദേശത്തിലുള്ളത്.  ഒപ്പം വയനാടിന്റെ പരിസ്ഥിതി സംരക്ഷണവും, കാര്‍ഷിക ഉണര്‍വിനുള്ള നിര്‍ദ്‌ദേശങ്ങളും സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.  

വനം വകുപ്പിനെ ആശ്രയിച്ച് ജില്ലയിലെ വന്യമൃഗശല്യവും ജീവിത സുരക്ഷയും, കാര്‍ഷിക ഉന്നതിയും എന്നതില്‍ വയനാടന്‍ ജനതക്ക് പ്രതീക്ഷക്ക് വകയില്ല. ഈ സാഹചര്യത്തില്‍, സര്‍ക്കാരും, ത്രിതല പഞ്ചായത്തുകളും, ജനകീയ സമിതികളും പരിഹാരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്‌ദേശങ്ങള്‍ പ്രതീക്ഷക്ക് വകനല്‍കുന്നതാണ്. പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പുതിയ പ്രതീക്ഷ വയനാടന്‍ ജനതക്ക് നല്‍കുന്ന നിര്‍ദ് ദേശങ്ങള്‍ തന്നെയാകും  സര്‍ക്കാരിനു സമര്‍പ്പിക്കുന്നത്.

Tags: Wild Animalവയനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

Kerala

വന്യജീവി ഭീതിയിൽ കഞ്ചിക്കോടും മലമ്പുഴയും; ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതില്‍ സര്‍ക്കാരിനും വനം വകുപ്പിനും വിമുഖത

Kerala

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

Kerala

റാണിപുരത്ത് കാട്ടാനക്കൂട്ടവും കോടമഞ്ഞും; ട്രക്കിംഗില്‍ നിയന്ത്രണം

Kerala

പാക്കണ്ടത്ത് പുലിയെ കണ്ടെന്ന് പ്രദേശവാസികൾ; ദൃശ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.