Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഗമണ്‍ നിശാ പാര്‍ട്ടി; ഇഴഞ്ഞ് നീങ്ങി അന്വേഷണം, പോലീസിന്റെ അന്വേഷണ സംവിധാനങ്ങള്‍ തൃപ്തികരമല്ല

കേസില്‍ നേരിട്ട് പങ്കെടുത്ത 9 പ്രതികള്‍ മാത്രമാണ് പിടിയിലായത്. അവശേഷിക്കുന്ന പ്രതികളെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്ന് ഇവരെ ഇരുട്ടില്‍ തപ്പേണ്ട ഗതികേടിലാണ് പോലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 10:50 am IST
in Kerala

തൊടുപുഴ: വാഗമണ്ണിലെ സിപിഐ നേതാവിന്റെ റിസോര്‍ട്ടില്‍ നടന്ന മയക്കുമരുന്ന് നിശാപാര്‍ട്ടി സംബന്ധിച്ച ജില്ലാ പോലീസിന്റെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു. കേസില്‍ നേരിട്ട് പങ്കെടുത്ത 9 പ്രതികള്‍ മാത്രമാണ് പിടിയിലായത്. അവശേഷിക്കുന്ന പ്രതികളെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്ന് ഇവരെ ഇരുട്ടില്‍ തപ്പേണ്ട ഗതികേടിലാണ് പോലീസ്.  

ഹൈന്ദവരായ 23 ചെറുപ്പക്കാരികള്‍ സ്ഥലത്ത് നിന്ന് പോലീസ് പിടിയിലായതായി നേരത്തെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. മികച്ച കുടുംബ നിലവാരമുള്ള ഇവരെ ഒരു പ്രത്യേക മതവിഭാഗത്തിലെ ആളുകള്‍ ഇടപെട്ട് ഇവിടെ എന്തിന് എത്തിച്ചുവെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തമായ അന്വേഷണം വേണമെന്ന ആവശ്യം ഹൈന്ദവ സംഘടനങ്ങളും ഉന്നയിക്കുന്നു.

സംഭവത്തിലെ രാജ്യാന്തര മയക്ക് മരുന്ന് മാഫിയയെ പിടികൂടാനോ ഇതിന്റെ ഉറവിടങ്ങള്‍ തേടാനോ ലോക്കല്‍ പോലീസിന് ആവില്ലെന്നിരിക്കെ കേസ് അന്വേഷണം വെച്ച് വൈകിപ്പിക്കുന്നത് ആരെയൊക്കെയോ സഹായിക്കാനാണെന്ന പരാതിയും വ്യാപകമാണ്. ഇത്തരം മയക്ക് മരുന്ന് പാര്‍ട്ടികള്‍ സിമി ക്യാമ്പ് പോലെയുള്ള തീവ്രവാദ റിക്രൂട്ട് കേന്ദ്രങ്ങളായി മാറാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല.  

കേസ് ഇടുക്കി ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഇവര്‍ അന്വേഷണം ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഡിസംബര്‍ 20ന് രാത്രിയിലാണ് വാഗമണ്‍ വണ്ടിപതാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിന്ന് 59 അംഗ സംഘം നിശാപാര്‍ട്ടിക്കിടെ പിടിയിലായത്. എറണാകുളം സ്വദേശിയായ മോഡലടക്കം 9 പേര്‍ക്കെതിരെ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. ബാക്കിയുള്ള വരെ വിട്ടയച്ചപ്പോള്‍ 9 പേര്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലുണ്ട്.  

റിസോര്‍ട്ടിന് ലൈസന്‍സില്ല

വാഗമണ്‍ മേഖലയിലെ 12 കിലോ മീറ്ററിലായി ഏതാണ്ട് 500ല്‍ അധികം റിസോര്‍ട്ടുകളുള്ളതാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ഇതില്‍ 100ല്‍ താഴെ റിസോര്‍ട്ടുകള്‍ക്കാണ് പഞ്ചായത്ത് ലൈസന്‍സ് പോലുമുള്ളത്. കേസ് പിടികൂടിയ ക്ലിഫ് ഇന്‍ റിസോര്‍ട്ടിന് ലൈസന്‍സ് ഇല്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇത് പ്രകാരം ഉടമയ്‌ക്കെതിരെ നടപടി ഉണ്ടാകും. സിപിഐ ലോക്കല്‍ സെക്രട്ടറിയും ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. മുമ്പും സ്ഥലത്ത് മയക്ക് മരുന്ന് പാര്‍ട്ടി നടത്തിയിരുന്നു. വനം വകുപ്പ് നക്ഷത്ര ആമയെ പിടികൂടിയ സംഭവവും റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഉണ്ടായി. എന്നാല്‍ ഉന്നത രാഷ്‌ട്രീയ സ്വാധീനത്തില്‍ ഇതില്‍ നിന്നെല്ലാം ഇയാള്‍ തടിയൂരി.  

കേസില്‍ അടിമുടി ദുരൂഹത: കെ. സുരേന്ദ്രന്‍

വാഗമണ്ണിലെ മയക്കുമരുന്ന് നിശാ പാര്‍ട്ടിയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേസില്‍ അടിമുടി ദുരൂഹതയുണ്ട്.  

അന്തര്‍ദേശീയ മയക്കുമരുന്ന് സംഘവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നതും ബംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധമുണ്ടോയെന്നതും അന്വേഷിക്കണം. സ്ഥലം എംഎല്‍എ അടക്കം നിരന്തരം എത്തുകയും വലിയ രാഷ്‌ട്രീയ പിന്തുണയുള്ളതുമാണ് കേസ് പിടികൂടിയ റിസോര്‍ട്ട്. ഇതില്‍ സമഗ്രമായ അന്വേഷണം വേണം.  

റിസോര്‍ട്ട് ഉടമയെ അറസ്റ്റ് ചെയ്യാന്‍ എന്താണ് പോലീസ് തയ്യാറാവാത്തത്. അധികാരികളുടെ മൂക്കിന് താഴെ സ്വരൈ്യ വിഹാരം നടത്തിയിട്ടും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. പോലീസിന് അന്വേഷിക്കാന്‍ സംവിധാനമില്ലെങ്കില്‍ നാര്‍ക്കോട്ടിക്ക് സെല്ലിന് കേസ് കൈമാറാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നീണ്ട് പോയാല്‍ ഇക്കാര്യത്തില്‍ ബിജെപി ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.    

ആഴത്തിലുള്ള അന്വേഷണം ബുദ്ധിമുട്ട്: അഡീ. എസ്പി  

മയക്ക് മരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒരുപാട് ആളുകള്‍ പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതായി അന്വേഷണ ചുമതലയുള്ള ജില്ലാ അഡീ. എസ്പി സുരേഷ് കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ലോക്കല്‍ പോലീസെന്ന നിലയില്‍ ഇവിടങ്ങളിലെത്തുന്നതിന് സമയക്കുറവുണ്ട്. ഇതാണ് ക്രൈബ്രാഞ്ചിന് കേസ് കൈമാറാന്‍ കാരണം. കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് മുട്ടം കോടതിയില്‍ ഹാജരാക്കും. പിന്നാലെ കേസിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.  

Tags: പോലീസ്അന്വേഷണംVagamonNight party
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

Kerala

രാസലഹരിക്കടത്ത്: ശ്രാവണ്‍ താര വാഗമണ്ണിലേക്കു കടന്നത് ഭര്‍ത്താവ് ആലപ്പുഴയില്‍ അറസ്റ്റിലായതോടെ

Kerala

വാഗമണില്‍ നിന്ന് മടങ്ങിയ വിനോദയാത്രാ സംഘത്തിന്‌റെ ട്രാവലര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

Kerala

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രി യാത്രയ്‌ക്ക് നിരോധനം, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി, ഇലവീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കും പ്രവേശനമില്ല

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

പുതിയ വാര്‍ത്തകള്‍

അഹിംസയുടെ വഴി

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

താമ്രലിപ്തി തുറമുഖത്തേക്ക്

നിയമവിജയവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (03 ജൂൺ 2026) – AI ജ്യോതിഷം

2026 വ്യാഴ മാറ്റം: തുലാം രാശിക്കാരുടെ പൊതുവായ വിശകലം

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.