ലോക പ്രശസ്ത ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ല അടുത്ത വര്‍ഷം ഭാരതത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി സ്ഥിരീകരിച്ചു. ശതകോടീശ്വരന്‍ എലോണ്‍ മസ്ക്കിന്റെ ക്ലീന്‍ എനര്‍ജി, ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ല തങ്ങളുടെ വാഹനങ്ങള്‍ 2021 തുടക്കത്തില്‍ തന്നെ ഭാരതത്തില്‍ വില്‍പ്പന ആരംഭിക്കുമെന്ന് മന്ത്രി ദേശീയ മാധ്യമത്തിന് നല്കി അഭിമുഖത്തില്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി ടെസ്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഗഡ്കരി ഇതിനകം തന്നെ ചില ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇലക്ട്രിക് കാറിന്റെ വില്‍പ്പനയ്ക്കായി ഭാരതത്തിലെ ചില സംസ്ഥാനങ്ങളും കമ്പനിയുമായി കൂടിക്കാഴ്ച നടത്തി.
ഭാരതത്തിലെ നിരവധി വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അടുത്തിടെ നടന്ന ഒരു മാധ്യമ പരിപാടിയില്‍ മന്ത്രി സൂചിപ്പിച്ചിരുന്നു. ടെസ്ല വാഹനങ്ങള്‍ 2021ല്‍ ഇന്ത്യ വിപണിയില്‍ പ്രവേശിക്കുമെന്ന് എലോണ്‍ മസ്ക്ക്. മോഡല്‍ 3 വാഹനത്തിനായി ടെസ്ല പ്രീബുക്കിംഗ് തുറക്കുമെന്നും ജൂണ്‍ മാസത്തോടെ ഡെലിവറികള്‍ നടത്തുമെന്നും ദേശീയ മാധ്യമ റിപ്പോര്‍ട്ട് ചെയ്തു.
പൊതുവേ ടെസ്ല വാഹനങ്ങള്‍ക്ക് വില കുറവാണെങ്ങിലും നമ്മുടെ രാജ്യത്തിലേയ്ക്ക് വണ്ടി എത്തിക്കുമ്പോള്‍ നല്ക്കേണ്ട ഇംപ്പോര്‍ട്ട് ഡ്യൂട്ടി ചാര്‍ജ് വളരെ വലുതാണ്. വാഹനത്തിന്റെ വില സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്ങിലും ഏകദേശം 55ലക്ഷം രുപയാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: