Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കവിതയില്‍ അവ്യക്തരാഗം

'മാവു പൂക്കാത്ത ഒരു കാലത്ത് എങ്ങനെയാണ് കവിത പൂക്കുക' എന്ന് രാജന്‍ കൈലാസ് ചോദിക്കുന്നത് നിഷ്‌കളങ്കമായാണ്. അതില്‍, പക്ഷേ തന്റെ കാലവും കവിതയും നേരിടുന്ന പ്രശ്‌നങ്ങള്‍ അന്തര്‍വഹിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 03:00 am IST
inLiterature

എകെ ഹരികുമാര്‍

മലയാളകവിതയില്‍ ഇപ്പോള്‍ ഒരു പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ആധുനികതയുടെ ക്ഷീണം എണ്‍പതുകളുടെ ഒടുവില്‍ തുടങ്ങി, രണ്ടായിരത്തോടെ പൂര്‍ണമായി. ഇപ്പോഴും ചിലര്‍ ആധുനികതയുടെ അവശിഷ്ടഭാവുകത്വത്തെ  അവതരിപ്പിക്കുന്നുണ്ടെങ്കിലും അതെല്ലാം നിര്‍ജ്ജീവമായാണ്  അനുഭവപ്പെടുന്നത്. ഒറ്റക്കവിത എന്ന നിലയില്‍ ഗാഢമായ മനനത്തിനും വിചിന്തനത്തിനും ഉതകുന്ന രചനകള്‍ തീരെയില്ലെന്ന് പറയാം. എങ്ങോട്ടാണ്  പോകേണ്ടതെന്ന ഒരു ശൂന്യത കവികള്‍ അഭിമുഖീകരിക്കുന്ന പോലെ  തോന്നുന്നു.

ആധുനികതയും ഉത്തരാധുനികതയും പാരമ്പര്യവാദവും എല്ലാം കൂടിച്ചേര്‍ന്ന് അവ്യക്തമായി  ഒഴുകുകയാണ് മലയാളത്തില്‍. അയ്യപ്പപണിക്കരുടെ കവിതകള്‍ തിരിച്ചുവരുന്നുണ്ട്. ഒ.എന്‍.വിയുടെ ‘കുഞ്ഞേടത്തി’യും മറ്റും വീണ്ടും കേള്‍ക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു. സുഗതകുമാരിയുടെ ‘തുലാവര്‍ഷപ്പച്ചകള്‍’ വല്ലാതെ ഗൃഹാതുരമാക്കുന്നു. അക്കിത്തത്തിന്റെ മൗനകാലം, ആ കവിയുടെ വേദാത്മകമായ പദാനുരണനങ്ങളില്‍ വായനക്കാര്‍ മോഹാലസ്യപ്പെട്ടു കഴിയുന്ന കാലമായിരുന്നല്ലോ.  

ഓരോ കവിയും ഓരോ ആവിഷ്‌കാര നീര്‍ച്ചാലായി മാറുകയാണിന്ന്. കുറേ കവികളുടെ പേര് ചേര്‍ത്ത് ഒരു ഭാവുകത്വത്തിനു ശ്രമിക്കാന്‍ പറ്റാത്ത വിധം വിചിത്രമായ പഥങ്ങള്‍ ഉണ്ടായിരിക്കുന്നു. നവഭാവുകത്വവുമായി പരിചയമുണ്ടായാല്‍ പോരാ, അത് രസാനുഭവമാക്കണം. കവിത ഗണിതശാസ്ത്രമോ ഭാഷാശാസ്ത്രമോ അല്ല; അത് സൗന്ദര്യാനുഭവമായി മാറണം. ഈയിടെ കെ.എ. ജയശീലന്‍ കവിതയെ കവികള്‍  ഭാഷാശാസ്ത്രപരമായാണ്  കാണുന്നുതെന്ന് വിശദീകരിച്ചതോര്‍ക്കുന്നു. കവിത അതിന്റെ അബോധത്തെ  സൃഷ്ടിക്കുന്നത് കവിയുടെ പോലും ജ്ഞാനമണ്ഡലത്തിന് പുറത്താണെന്ന് ടി.എസ്. എലിയറ്റ് പറഞ്ഞിട്ടുണ്ട്. വാസ്തവികതയെ അറിയാനുള്ള സിദ്ധി പ്രധാനമാണ്. ‘കരുണ’യില്‍ വാസവദത്ത ഒടുവില്‍  കഴിയുന്ന ചുടലക്കാടിന്റെ  വിവരണം ആശാന്‍ നല്‍കുന്നത് കവിയുടെ ഈ നിരീക്ഷണ ബോധത്തിന് തെളിവാണ്.

പോയവര്‍ഷം വായിച്ച കവിതകളില്‍ നിന്ന് പുതിയ തലമുറയില്‍പ്പെട്ട കുറേ കവികളെയും അവരുടെ കവിതകളെയും ഓര്‍ത്തെടുക്കുകയാണിവിടെ. കെ.എ.ജയശീലന്‍ (നദീവൃത്തം,  മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബര്‍ 15), സ്റ്റെല്ലാ മാത്യു (പൂവിറുക്കും പോലെ  മീന്‍പിടിക്കുന്നൊരുവന്‍, ഭാഷാപോഷിണി, നവംബര്‍), എം.ആര്‍. വിഷ്ണുപ്രസാദ് (ദൈവത്തിന് നിരക്കാത്ത വൈദ്യുതി, മലയാളം, നവംബര്‍ 15 ), കുഞ്ഞപ്പ പട്ടാനൂര്‍ (ബഹുസ്വരത, പ്രഭാതരശ്മി, ഒക്ടോബര്‍), കെ.വി.സുമിത്ര (സൂര്യപ്രഭയുടെ ഇലക്കാലം, പ്രസാധകന്‍, ഡിസംബര്‍), അനുഭൂതി ശ്രീധരന്‍ (ഒരു വൈശാഖക്കനവ്, കേസരി, ഡിസംബര്‍ 11), എം.എസ്. ബനേഷ് (പരിശീലനം, ഭാഷാപോഷിണി, ഡിസംബര്‍), സുറാബ് (മടങ്ങിവന്ന കവിതകള്‍, എഴുത്ത്, ഡിസംബര്‍), വിജേഷ് എടക്കുന്നി (പനി, മാധ്യമം ആഴ്‌ച്ചപ്പതിപ്പ്, നവംബര്‍ 9 ), രാധാകൃഷ്ണന്‍ എടച്ചേരി (രാമകൃഷ്ണന്‍, എഴുത്ത്, ഡിസംബര്‍), സുധീഷ് കോട്ടേമ്പ്രം (പച്ചിലപ്പേടി, മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പ്, നവംബര്‍ 28), എന്‍.ജി. ഉണ്ണികൃഷ്ണന്‍ (സ്വകാര്യം, മാധ്യമം ആഴ്ചപ്പതിപ്പ് നവംബര്‍ 30), കാര്യാവില്‍  രാധാകൃഷ്ണന്‍ (അശരീരികള്‍, അപ്രത്യക്ഷം, കേസരി, ഡിസംബര്‍ 18 ),  അടുതല ജയപ്രകാശ് (അമ്ലമഴ, ഗ്രന്ഥാലോകം, നവംബര്‍), ജയപ്രകാശ് എറവ് (ചിന്തകള്‍ക്ക് കൂട്ടിരിക്കുമ്പോള്‍, കലാപൂര്‍ണ, ഡിസംബര്‍), ബിജു കാഞ്ഞങ്ങാട് (മീന്‍ചാറിലെ നാവികന്‍, എഴുത്ത്, നവംബര്‍), ശ്രീകല ചിങ്ങോലി ( ഒരേ തൂവല്‍, എഴുത്ത്, നവംബര്‍) തുടങ്ങിയവര്‍ ഒരു പ്രസ്ഥാനത്തിനു വേണ്ടിയല്ല എഴുതിയത്. ഒരു വനത്തിലകപ്പെട്ട് ദിക്കറിയാതെ ഉഴറുമ്പോള്‍ നമ്മള്‍ സ്വയമൊരു  വഴിയായിത്തീരും. അതുപോലെയാണ് കവനങ്ങള്‍.

കുരീപ്പുഴ ശ്രീകുമാറിന്റെ ചില  സ്ഥലനാമങ്ങള്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്,നവംബര്‍ 22 ), പി. നാരായണക്കുറുപ്പിന്റെ അമ്മൂമ്മച്ചന്തം (ആശ്രയ മാതൃനാട്, ഡിസംബര്‍), കെ.വി.ബേബിയുടെ മാതൃകാ ദമ്പതികള്‍ (മാധ്യമം ആഴ്ചപ്പതിപ്പ്, നവംബര്‍ 30 ), മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ  കപ്പിത്താന്‍ (കേസരി ഓണപ്പതിപ്പ് ), എസ്. രമേശന്‍ നായരുടെ വയലാര്‍ (പ്രഭാത രശ്മി, സെപ്റ്റംബര്‍), ശ്രീകുമാരന്‍തമ്പിയുടെ പ്രണവോത്സവം (ജന്മഭൂമി ഓണപ്പതിപ്പ്) എന്നീ കവിതകള്‍  സ്വതന്ത്രാവിഷ്‌കാരമായി നില്‍ക്കുകയാണ്.

രാജന്‍ കൈലാസിന്റെ ‘മാവ് പൂക്കാത്ത കാലം’ (ഡി.സി.), ഡോ.മധു മീനച്ചിലിന്റെ ‘പാക്കനാര്‍ തോറ്റം ‘ (വേദ ബുക്‌സ് )എന്നീ കവിതാസമാഹാരങ്ങളാണ് പോയവര്‍ഷം എന്നെ ആകര്‍ഷിച്ചത്. രണ്ടുപേരും ആധുനികവും ഉത്തരാധുനികവുമായ ലോകത്തിന്റെ മിഥ്യകളെ മറികടന്നുകൊണ്ട് സ്വകീയമായ മിത്തുകള്‍  കണ്ടെടുക്കുകയാണ്. അത് സമകാലികമാകുമ്പോള്‍ കവിതയുടെ രസച്ചരട് മുറിയുന്നുമില്ല.

‘മാവു പൂക്കാത്ത ഒരു കാലത്ത് എങ്ങനെയാണ് കവിത പൂക്കുക’ എന്ന് രാജന്‍ കൈലാസ് ചോദിക്കുന്നത് നിഷ്‌കളങ്കമായാണ്. അതില്‍, പക്ഷേ തന്റെ കാലവും കവിതയും നേരിടുന്ന പ്രശ്‌നങ്ങള്‍ അന്തര്‍വഹിക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.