തൃശൂര്‍: ദുരഭിമാനം വെടിഞ്ഞ്, വീണ്ടും ഭക്തരുടെ പണം ദൂര്ത്തടിയ്ക്കുന്നതില് നിന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് പിന്മാറണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത പത്തുലക്ഷം രൂപ ദേവസ്വത്തിലേയ്ക്കു തിരിച്ചടയ്ക്കണമെന്ന് ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ഫണ്ടില്‍ നിന്നും സംസ്ഥാനദുരിതാ ശ്വാസ നിധിയിലേയ്ക്ക് ചട്ടം ലംഘിച്ച് 10 ലക്ഷം നല്‍കിയതിനെതിരെ എ നാഗേഷും മറ്റും നല്കിയ പരാതിയിലായിരുന്നു ഹൈക്കോടതി വിധി.
ഹൈക്കോടതിയുടെ ഫുള്‍ ബഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്കാന് നിയമോപദേശം തേടുമെന്നുളള ദേവസ്വം ഭരണസമിതിയുടെ തീരുമാനം ധിക്കാര പരവും ഭക്തജനങ്ങളോടുളള വെല്ലുവിളിയുമാണ്. ഇതില്‍ നിന്ന് പിന്മാറാന് ദേവസ്വം തയ്യാറാകണം. അല്ലാത്തപക്ഷം ഇതിനെതിരെ ഭക്തജനങ്ങളെ സംഘടിപ്പിച്ച് ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറാകുമെന്നും എ. നാഗേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: