കോഴിക്കോട്: ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയം തടയാന്‍ ഇരുമുന്നണികളും രഹസ്യധാരണയിലുടെ വോട്ട് മറിച്ചുവെന്ന് ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി. കെ. സജീവന്. ഈ ജനാധിപത്യ വിരുദ്ധമായ നീക്കങ്ങളെ ചെറുത്തുതോല്പിച്ചുകൊണ്ട് കോര്‍പ്പറേഷനില്‍ ഏഴ് ഡിവിഷനുകളില്‍ വിജയിക്കാനും 22 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ജില്ലയില്‍ 27 ജനപ്രതിനിധികളില്‍ നിന്നും 35 ആവുകയും ചെയ്തത് നിസ്സാരമല്ല. വോട്ട് ഷെയറില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ജില്ലയില്‍ യുഡിഎഫ് അപ്രസക്തമായി. ഇടതുപക്ഷത്തിനെതിരായ വികാരം നിലനില്ക്കുമ്പോള് യുഡിഎഫും ലീഗും സിപിഎമ്മിനെ സഹായിക്കുന്ന നിലപാട് എടുത്തതിന് അവര്‍ കനത്ത വില നല്‍കേണ്ടിവരും. ബിജെപിയുടെ ജനപിന്തുണ വര്‍ദ്ധിച്ചത് ഫലം പരിശോധിച്ചാല്‍ വ്യക്തമാണ്.
ബിജെപിയെ ജനം സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ജനവിധിയെ അട്ടിമറിക്കാന്‍ ഇടതുപക്ഷത്തിനൊപ്പം കൂട്ടുകൂടിയ യുഡിഎഫ് അപ്രസക്തമായി. ബേപ്പൂര്‍ പോര്‍ട്ട്, ബേപ്പൂര്‍, പുഞ്ചപ്പാടം, തോപ്പയില്‍ തുടങ്ങി അനേകം സ്ഥലങ്ങളില്‍ യൂഡിഎഫ് വോട്ടുകള്‍ കുത്തനെ കുറഞ്ഞിരിക്കുകയാണ്.
തോപ്പയില്‍ വാര്‍ഡില്‍ കഴിഞ്ഞ തവണ കിട്ടിയ 900 ല്‍ നിന്ന് 1965 ലേക്ക് ബിജെപി വോട്ട് വര്‍ദ്ധിപ്പിച്ചിട്ടും ലീഗ് സഹായം കൊണ്ട്എല്ഡി എഫ് ജയിച്ചു. 1800 വോട്ടുണ്ടായിരുന്ന യുഡിഎഫിന് 1300 ആയി കുറഞ്ഞു. പകരം വെളളയില്‍ സിപിഎം തിരിച്ചു സഹായിച്ച് 30 വോട്ടിന് കഴിഞ്ഞ തവണ ജയിച്ച ലീഗിന് 700 വോട്ടിന്റെ ഭൂരിപക്ഷം കൊടൂത്തു. ലീഗ് റബല്‍ മത്സരിച്ച വാര്‍ഡാണ്.
മതമൗലികവാദികളുമായി കൂട്ടുചേര്‍ന്ന ഇടതു മുന്നണിയുടെ വിജയം ജനാധിപത്യത്തിനേറ്റ കളങ്കമാണ്. ജില്ലയില്‍ ദേശീയ ജനാധിപത്യ സഖ്യം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിന്നും സീറ്റിലും വോട്ടിംഗ് നിലയിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി. ഇടതുവലതു പരസ്പര സഹായ മുന്നണിക്കെതിരായി ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാര്‍ക്ക് നന്ദി.
യുഡിഎഫ് പിരിച്ച് വിട്ട് എല്‍ഡിഎഫില്‍ ചേരുകയാവും അഭികാമ്യം. സംസ്ഥാനത്തെന്ന പോലെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ജില്ലയിലും പ്രാവര്‍ത്തികമായി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്നും അഡ്വ. വി.കെ. സജീവന് പ്രസ്താവയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: