കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രമവശേഷിക്കവേ ഇടത് വലത് മുന്നണികളുടെ ആശങ്കയേറുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തന് കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയില്‍, മകന് മയക്കുമരുന്ന് കേസിലുള്‍പ്പെടെ പിടിയിലായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമൊഴിയല്‍, 150 കോടിയോളം രൂപയുടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ എം. സി കമറുദ്ദീന്റെ റിമാന്റ്, തുടങ്ങി ഇടത് വലത് മുന്നണി നേതാക്കള്‍ അഴിമതിയിലും കള്ളക്കടത്തിലും മുങ്ങികുളിച്ച് നില്ക്കുന്ന കാലത്താണ് തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്.
ഇരുമുന്നണികളും കോട്ടകളെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ വോട്ടിംഗ് ശതമാനത്തിലെ കുറവ് ചെറുതൊന്നുമല്ല മുന്നണി നേതാക്കളെ ആശങ്കയിലാഴ്ത്തുന്നത്. നിരവധി സ്ഥലങ്ങളില്‍ റിബലുകള്‍ ലിഗിനും സിപിഎമ്മിനും ഏറെ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ജില്ലയില്‍ ഇത്തവം 600ലേറെ സീറ്റുകളില്‍ കനത്ത പോരാട്ടമാണ് നടന്നത്. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷന്, ആറ് ബ്ലോക്ക് പഞ്ചായത്തുകളിലെ 83 ഡിവിഷന്, മുന്ന് നഗരസഭകളിലെ 113 വാര്‍ഡുകള്‍, 30 ഗ്രമപഞ്ചായത്തുകളിലെ 664 വാര്‍ഡുകളും ചേര്‍ന്ന് ജില്ലയിലാകെ 877 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
മുന്‍കാലങ്ങളില്‍ ഈസി വാക്കോവര്‍ നടന്നിരുന്ന പാര്‍ട്ടി ശക്തികേന്ദ്രങ്ങളെന്ന് ഇടത് വലത് മുന്നണികള്‍ അവകാശപ്പെട്ടിരുന്ന പ്രദേശങ്ങളില്‍ സാന്നിധ്യമറിയിക്കാനും മത്സരിക്കാനും എന്‍ഡിഎ നേതൃത്വത്തിന് കഴിഞ്ഞത് ഇരുമുന്നണികളെയും വിറളിപിടിപ്പിച്ചിട്ടുണ്ട്. പലയിടത്തും പാര്‍ട്ടികളുടെ ഉരുക്കുകൊട്ടകളെന്ന് വാദിക്കുന്നിടത്ത് എന്‍ഡിഎയ്ക്ക് വിള്ളലുണ്ടാക്കാന്‍ സാധിച്ചതായി നേതാക്കള്‍ പറയുന്നു. എന്ത് ചെയ്താലും പാര്‍ട്ടി ചിഹ്നങ്ങളില്‍ വോട്ട് വീഴുമെന്ന ഇടത് വലത് നേതൃത്വങ്ങളുടെ ധാരണയ്ക്ക് ഇത്തവണ മാറ്റം വന്നിട്ടുണ്ട്.
കുറ്റിക്കോല്‍, ബേഡഡുക്ക, പീലിക്കോട്, മടിക്കൈ തുടങ്ങിയ ഇടത് കോട്ടകളെന്ന് അവകാശമുന്നയിക്കുന്നിടത്ത് കനത്ത പോരാട്ടം നടന്നത് നേതാക്കളുടെ നെഞ്ചിടിപ്പേറ്റുന്നു. കാസര്‍കോട് നഗരസഭയിലുള്‍പ്പെടെ ലീഗ് പ്രദേശങ്ങളില്‍ ലീഗ് സ്വതന്ത്രരുടെ സാന്നിധ്യം കൊണ്ട് സജീവമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ അനായാസ വിജയം നേടിയിരുന്ന ലീഗിന് ഇവരുടെ സാന്നിധ്യം ഉയര്‍ത്തിയ ഭീഷണി ചെറുതല്ല. മുസ്ലിം ലീഗ് കഴിഞ്ഞപ്രാവശ്യം വിജയിച്ച കാസര്‍കോട് നഗരസഭയിലെ 19 സീറ്റുകളില്‍ ഭൂരിഭാഗം സീറ്റുകളിലും കനത്ത പോരാട്ടമാണ് നടന്നത്.
ജില്ലാ പഞ്ചായത്തില്‍ മത്സരം കനത്ത ഡിവിഷനുകളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ഗ്രാമപഞ്ചായത്തുകളില്‍ 80 ശതമാനത്തോളം കനത്ത മത്സരമാണ് നടന്നത്. നിലവധി സീറ്റുകളില്‍ എന്‍ഡിഎയ്ക്കെതിരെ സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ എല്‍ഡിഎഫ്-യുഡിഎഫ് നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. സീറ്റുകള്‍ പലതും കൈവിട്ടുപോവുകയും വോട്ടുകളുടെ എണ്ണത്തില്‍ കുറവും സംഭവിച്ചാല്‍ ഇടത് വലത് ജില്ലാ നേതൃത്വങ്ങള്‍ക്ക് ന്യായീകരിക്കാന്‍ നല്ല വിയര്‍പ്പൊഴുക്കേണ്ടിവരും. എറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിച്ച് ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന വലിയ ഒറ്റക്കക്ഷിയായി എന്‍ഡിഎ മാറുമെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: