Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനാത്മ വാസനകളെ അകറ്റുക

വിവേകചൂഡാമണി 193

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 14, 2020, 05:08 pm IST
inSamskriti

ശ്ലോകം 273

ജലാദിസമ്പര്‍ക്കവശാത് പ്രഭൂത-

ദുര്‍ഗ്ഗന്ധധൂതാളഗരുദിവ്യ വാസനാ

സംഘര്‍ഷണേനൈവ വിഭാതി സമ്യക്-

വിധുയമാനോ സതി ബാഹ്യഗന്ധേ

അകില്‍ സ്വതവേ സുഗന്ധമുള്ള ഒരു വസ്തുവാണ്. വെള്ളത്തില്‍ കിടന്നാല്‍ ദുര്‍ഗന്ധം ഉണ്ടാകും. എന്നാല്‍ നല്ലപോലെ തേച്ചുരച്ചാല്‍ അതില്‍ നിന്ന് നല്ല മണം പുറത്തുവരും.

സ്വാഭാവികമായി സുഗന്ധ വസ്തുക്കളായ അഗരു എന്നറിയപ്പെടുന്ന അകിലും ചന്ദനവുമൊക്കെ കുറെ കാലം വെള്ളത്തില്‍ കിടന്നാല്‍ ചീഞ്ഞ മണമാണ് ഉണ്ടാകുക.എന്നാല്‍ ഇവയെ നന്നായി കല്ലിലോ ചാണയിലോ ഉരച്ചാല്‍ നല്ല സുഗന്ധം ഉയര്‍ന്നു വരും.

ശ്ലോകം 274

അന്തഃശ്ചിതാനന്തദുരന്ത വാസനാ-

ധൂളീവിലിപ്താ പരമാത്മവാസനാ

പ്രജ്ഞാതി സംഘര്‍ഷണതോ വിശുദ്ധാ

പ്രതീയതേ ചന്ദനഗന്ധവത് സ്ഫുടാ

ഉള്ളിലിരിക്കുന്ന തീരാ വാസനകള്‍ മൂലം മൂടപ്പെടുന്നതിനാല്‍ പരമാത്മാവിന്റെ പരിമളം അനുഭവിക്കാന്‍ കഴിയില്ല. ജ്ഞാനാഭ്യാസമാകുന്നതേച്ചുരയ്‌ക്കല്‍ നടത്തിയാല്‍ ചന്ദനഗന്ധം പോലെ അനുഭവമാകും.

അനാത്മ വാസനകളാകുന്ന പൊടി കൊണ്ട് പരമാത്മവാസന മൂടപ്പെടുന്നു. പഞ്ചകോശസമ്പര്‍ക്കമില്ലാതെ മനസ്സ് നിത്യനിരന്തരമായ ബ്രഹ്മത്തിലേക്ക് പ്രജ്ഞ പ്രവഹിക്കണം. അപ്പോള്‍ അനാത്മവാസന നീങ്ങി ചന്ദനസുഗന്ധം നിറയും.  

വാസ്തവത്തില്‍ സത് സ്വരൂപികളാണ് നമ്മള്‍. വാസനകള്‍ കാരണം നമ്മുടെ വ്യക്തിത്വം ദുഷിക്കുകയും കാമം, ക്രോധം, ലോഭം, മോഹം തുടങ്ങിയ ദുര്‍ഗന്ധങ്ങള്‍ വമിക്കുകയും ചെയ്യുന്നു. ഭോഗതൃഷ്ണ കൊണ്ട് മലീമസമാണ് ഇന്ന് നമ്മുടെ വ്യക്തിത്വം. നമ്മുടെ യഥാര്‍ഥസ്വരൂപമായ ആത്മാവിന്റെ പരിമളം അപ്പോള്‍ ഉണ്ടാകില്ല. ഇത് സമൂഹത്തിന് ഉപകാരത്തേക്കാള്‍ കൂടുതല്‍ ഉപദ്രവകരമാകും.

ചന്ദനമുട്ടി സാധാരണ നിലയില്‍ സുഗന്ധമുള്ളതാണെങ്കിലും കുറെ കാലം വെള്ളത്തില്‍ കിടന്നാല്‍ ചീഞ്ഞ മണം ഉണ്ടാകും. അതിനെ വെള്ളത്തില്‍ നിന്ന് എടുത്ത് വൃത്തിയാക്കി കല്ലില്‍ ഉരച്ചാല്‍ അതിന്റെ ശരിക്കുള്ള സുഗന്ധം പുറത്ത് വരും. നല്ല മണം എല്ലാവര്‍ക്കും ആനന്ദമേകും.

ആത്മസ്വരൂപികളായ നാം ഓരോരുത്തര്‍ക്കും ദേഹവുമായുള്ള താദാത്മ്യം കാരണം താന്‍ ശരീരമാണെന്ന അദ്ധ്യാസം അഥവാ തെറ്റിദ്ധാരണ ഉണ്ടാകും. ദേഹാദ്ധ്യാസം മൂലം വാസനകളുടെ ദുര്‍ഗന്ധമാകും പുറത്ത് വരുക. കാമം മുതലായവ ചീഞ്ഞ് നാറുമ്പോള്‍ സ്‌നേഹം, ദയ തുടങ്ങിയ സദ്ഗുണങ്ങള്‍ക്ക് സ്ഥാനമുണ്ടാകില്ല. ധ്യാനമാകുന്ന തേച്ചു കഴുകലിലൂടെയും ഉരയ്‌ക്കലിലൂടെയും മാലിന്യവും ദുര്‍ഗന്ധവും നീങ്ങും. യഥാര്‍ത്ഥ വ്യക്തിത്വം പ്രകടമാകും.

ചന്ദനത്തിന്റെ സുഗന്ധം സ്വതവേ ഉള്ളതാണ്. നാം കൊടുക്കുന്നതല്ല. ഉരയ്‌ക്കുമ്പോള്‍ അത് പുറത്ത് വരുന്നു. അതുപോലെ നമ്മുടെ ദിവ്യത വേറെ എവിടെ നിന്നെങ്കിലും കൊണ്ടു വരേണ്ടതില്ല. വാസനാത്രയങ്ങള്‍ മൂലം ആത്മാവിന്റെ പരിമളം നഷ്ടപ്പെടുന്നു. ധ്യാനാഭ്യാസം ചെയ്യുമ്പോള്‍ ദുര്‍വാസനകളെ നീക്കി ആത്മസുഗന്ധം ചുറ്റും പടര്‍ത്തും. ചന്ദനഗന്ധം പോലെ ദിവ്യമാണ് നമ്മുടെ യഥാര്‍ത്ഥ സ്വരൂപം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.