Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴയില്‍ മുസ്ലീ ലീഗ്-സിപിഎം സംഘര്‍ഷം: നാല് പേര്‍ പിടിയില്‍

പ്രതികളുടെ ചിത്രം പകര്‍ത്താനോ ഇതിനുള്ള സൗകര്യമൊരുക്കാനോ പോലീസ് തയ്യാറായില്ല. പലതവണ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും ഭയം ഉള്ളതുപോലെ ആയിരുന്നു ഉദ്യോഗസ്ഥരുടെ പെരുമാറ്റം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2020, 10:47 am IST
in Idukki
ജില്ലാ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷം

ജില്ലാ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷം

തൊടുപുഴ: തൊടുപുഴ നഗരത്തില്‍ വോട്ടെടുപ്പ് ദിവസം രാത്രിയുണ്ടായ അടിപിടിയില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍. വോട്ടെടുപ്പിന് പിന്നാലെ ഇരു വിഭാഗത്തിൽ പെട്ട പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.

സംഭവത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍പ്പെട്ട 28 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുമ്പംകല്ല് താളിക്കുഴയ്‌ക്കല്‍ അജാസ് (43), കെ.കെ. ആര്‍ ജങ്ഷന്‍ കണിയാപറമ്പില്‍ ജിബു കെ. ജമാല്‍(33), വെങ്ങല്ലൂര്‍ ഷാപ്പുംപടി പുത്തിരിയില്‍ ദിലീപ്(45), തൊടുപുഴ ചന്തക്കുന്ന് മുണ്ടയ്‌ക്കല്‍ ഷമീര്‍(30) എന്നിവരെയാണ് തൊടുപുഴ സിഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. പ്രതികളുടെ ചിത്രം പകര്‍ത്താനോ ഇതിനുള്ള സൗകര്യമൊരുക്കാനോ പോലീസ് തയ്യാറായില്ല. പലതവണ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും ഭയം ഉള്ളതുപോലെ ആയിരുന്നു ഉദ്യോഗസ്ഥരുടെ പെരുമാറ്റം.

ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍ ഷരീഫിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. അക്രമത്തില്‍ സ്ഥാനാര്‍ത്ഥിക്കും സഹോദരനും ഭാര്യക്കും മക്കള്‍ക്കും പരുക്കേറ്റു. യാതൊരു പ്രകോപനവുമില്ലാതെ അക്രമി സംഘം വീട് കയറി അക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്‌ലിം ലീഗിലെ സി.കെ. ഷരീഫും എല്‍ഡിഎഫിലെ സിപിഐ പ്രതിനിധി മുഹമ്മദ് അഫ്സലും തമ്മില്‍ മത്സരം നടന്ന വാര്‍ഡാണിത്. പോളിംഗിന് ശേഷം ഒരു സംഘം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കെകെആര്‍ ജങ്ഷനിലെത്തി സംഘര്‍ഷത്തിന് ശ്രമിച്ചിരുന്നു.

സി.കെ. ഷരീഫും കുടുംബവും ചികില്‍സ തേടി എത്തിയ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. പരുക്കേറ്റവരെ സന്ദര്‍ശിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീമിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. ഇതേ സമയം ഇവിടെ എത്തിയ സിപിഎം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസലിനോട് സമാധാന പാതയില്‍ മുന്നോട്ട് പോകണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഏരിയാ സെക്രട്ടറി തിരിച്ചു പോയി അല്‍പ സമയത്തിനകം നാല്‍പതോളം വരുന്ന അക്രമി സംഘം മാരകായുധങ്ങളുമായി ആശുപത്രിക്കുള്ളിലേക്ക് കയറുകയായിരുന്നു എന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ വീണ്ടും ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ഇവിടെ ഉണ്ടായിരുന്ന പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ കയറി നടത്തിയ അക്രമത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

അതേ സമയം പകല്‍ സിപിഎമ്മും രാത്രി പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനവും നടത്തുന്നവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഭരണത്തിന്റെ തണലില്‍ ഇതിനെല്ലാം പോലീസും സൗകര്യമൊരുക്കുകയാണ്.

Tags: cpmarrestMuslim LeagueThodupuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

കവിത: ദാഹത്തിന്റെ സാക്ഷ്യം

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.