Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുദ്ധതന്ത്രങ്ങളുമായി നേതാജി

ഇത്തരത്തിലുള്ള ഗറില്ലയുദ്ധതന്ത്രം മുഗളര്‍ക്ക് അപരിചിതമായിരുന്നു. മറാഠാ സൈന്യത്തിന്റെ കുതിരക്കുളമ്പടിയുടെ പ്രഹരമേറ്റും തീക്ഷ്ണമായ വാളിന്റെ ആഘാതംകൊണ്ടും ആ പെരുമ്പാമ്പിന്റെ ശരീരത്തില്‍ രക്തപ്രവാഹമുണ്ടായെങ്കിലും അതിന്റെ തൊലിക്കട്ടികൊണ്ട്, അത് ഭേദിച്ച് പ്രാണഹാനിവരുത്താന്‍ സാധിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2020, 03:00 am IST
in Samskriti

1660-ലെ വര്‍ഷപ്രതിപദയുടെ പൂര്‍വദിവസം ശയിസ്‌തേഖാന്‍ സ്വരാജ്യത്തിന്റെ അതിര്‍ത്തിയിലെത്തി. അവിടംതൊട്ട് ഗ്രാമീണരെയും നഗരവാസികളെയും ഗ്രാമങ്ങള്‍തോറും നഗരങ്ങള്‍തോറും ചെന്ന് ആക്രമിക്കാന്‍ തുടങ്ങി. മഠങ്ങളും മന്ദിരങ്ങളും തകര്‍ത്തു തുടങ്ങി. സ്ത്രീപുരുഷ ഭേദമെന്യേ ജനങ്ങളെ കൊന്നൊടുക്കി. മതപരിവര്‍ത്തനം മുതലായവയുടെ നഗ്നതാണ്ഡവം നടത്തി. സ്വരാജ്യത്തിന്റെ ഓരോ കോട്ടയും കീഴടക്കിക്കൊണ്ട് പെരുമ്പാമ്പിനെപ്പോലെ പതുക്കെ മുന്നോട്ട് നീങ്ങി. ശിവാജി പന്‍ഹാളക്കോട്ടയില്‍ നിസ്സഹായാവസ്ഥയില്‍ കഴിയുകയായതിനാല്‍ ശയിസ്‌തേഖാനെ തടയാന്‍ സാധിക്കുമായിരുന്നില്ല. രാജഗഢില്‍ നിന്നും ജീജാബായിയുടെ നിര്‍ദ്ദേശമനുസരിച്ച് മാവളിവീരന്മാരുടെ ചെറിയ ഗണം അപ്രതീക്ഷിതമായി മുഗളസൈന്യത്തെ ആക്രമിച്ച് ആള്‍നാശം വസ്തുനാശം എന്നിവ വരുത്തി ഇരുട്ടില്‍ മറയുമായിരുന്നു.

ഇത്തരത്തിലുള്ള ഗറില്ലയുദ്ധതന്ത്രം മുഗളര്‍ക്ക് അപരിചിതമായിരുന്നു. മറാഠാ സൈന്യത്തിന്റെ കുതിരക്കുളമ്പടിയുടെ പ്രഹരമേറ്റും തീക്ഷ്ണമായ വാളിന്റെ ആഘാതംകൊണ്ടും ആ പെരുമ്പാമ്പിന്റെ ശരീരത്തില്‍ രക്തപ്രവാഹമുണ്ടായെങ്കിലും അതിന്റെ തൊലിക്കട്ടികൊണ്ട്, അത് ഭേദിച്ച് പ്രാണഹാനിവരുത്താന്‍ സാധിച്ചില്ല. അവസാനം ശയിസ്‌തേഖാന്‍ പൂനേ നഗരത്തില്‍ എത്തി. ലാല്‍മഹളില്‍ തന്നെ താമസിക്കാനാരംഭിച്ചു. ഇവിടെയായിരുന്നു ശിവാജിയുടെ ബാല്യകാല ജീവിതം. സ്വരാജ്യത്തിന്റെ സ്വപ്‌നം ഉദിച്ചതും ഇവിടെയായിരുന്നു. ശിവാജിയുടെ വീടാണിത്. എന്നാലത് ഇന്ന് ശത്രുവിന്റെ മുഖ്യസ്ഥാനമായി മാറി. ഈ ഭവനത്തിനു ചുറ്റും ഒരു ലക്ഷത്തോളം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. സ്വരാജ്യത്തിന്റെ രാജധാനിയായ രാജഗഡിനു മുകളിലും കാലത്തിന്റെ കരിനിഴല്‍ പതിച്ചിരിക്കുകയായിരുന്നു.

ബീജാപ്പൂരിന്റെ പരിസരങ്ങളില്‍ വിജയയാത്ര നടത്തിക്കൊണ്ടിരുന്ന നേതാജിപാല്‍ക്കല്‍, ശിവാജി പാല്‍ഹാള ദുര്‍ഗത്തില്‍ ബന്ധനസ്ഥനായിരിക്കയാണെന്നറിഞ്ഞു. എന്നാല്‍ അയ്യായിരം സൈന്യവുമായി ചെന്ന് ജൗഹറിന്റെ പ്രബലസൈന്യവ്യൂഹം തകര്‍ത്ത് ശിവാജിയെ മോചിപ്പിക്കുക എന്നത് അസാദ്ധ്യമാണ്. പിന്നെന്ത് എന്ന് ചിന്തിച്ചപ്പോള്‍ നേതാജിക്ക് മറ്റൊരുപായം തോന്നി. ബീജാപ്പൂരിന്റെ സൈന്യം ജൗഹറിന്റെ കൂടെ ഇപ്പോള്‍ പന്‍ഹാളിലാണ് ഉള്ളത്. നേരേചെന്ന് ബീജാപ്പൂരിനെ ആക്രമിച്ചാല്‍ രാജധാനിയുടെ രക്ഷക്കായി ജൗഹറോ മറ്റാരെങ്കിലുമോ എത്തും. അപ്പോള്‍ പന്‍ഹാളകോട്ടയുടെ പ്രതിരോധം ദുര്‍ബ്ബലമാകും.

നേതാജി ഹുക്കേരി-ഗോകാക-ധാരാവാഡ് എന്നീ പ്രദേശങ്ങള്‍ കീഴടക്കിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹം നേരെ ബീജാപ്പൂരിനെ ആക്രമിക്കാന്‍ നിശ്ചയിച്ചു. ശിവാജിയുടെ സേനാപതി നേതാജി പാല്‍ക്കര്‍ (മറ്റൊരു ശിവാജി എന്നാണറിയപ്പെട്ടിരുന്നത്). ബീജാപ്പൂര്‍ രാജധാനി ആക്രമിക്കാന്‍ വരുന്നു എന്ന വാര്‍ത്ത അറിഞ്ഞ ബീജാപ്പൂര്‍ സുല്‍ത്താന്റെ ഹൃദയമിടിപ്പ് വര്‍ധിച്ചു. അപ്പോഴവിടെ നഗര രക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്ന അയ്യായിരം സൈനികരെ ഉണ്ടായിരുന്നുള്ളൂ. അള്ളാവിനെ സ്മരിച്ചുകൊണ്ട് സുല്‍ത്താന്‍, ഖവാസ്ഖാന്റെ നേതൃത്വത്തില്‍ ഈ സേനയെ അയച്ചു. ബീജാപ്പൂരിന്റെ നിലനില്‍പ്പിന്റെ വിഷമഘട്ടമായിരുന്നു അത്. ഭാഗ്യം ബീജാപ്പൂരിന്റെ പക്ഷത്തായിരുന്നു. നേതാജിയുടെ സൈന്യം ബീജാപ്പൂരിനടുത്തെത്തുമ്പോഴേക്കും വളരെയധികം തളര്‍ന്നു കഴിഞ്ഞിരുന്നു. അഫ്‌സല്‍ഖാന്റെ ഹനനത്തിനു ശേഷം ഇതുവരെയും അവിശ്രമം യുദ്ധത്തിലേര്‍പ്പെട്ടിരിക്കയായിരുന്നു നേതാജിയുടെ സേന. ബീജാപ്പൂര്‍ സൈന്യമാകട്ടെ വിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല അവരുടെ മുന്നില്‍ രാജാവിന്റെയും രാജ്യത്തിന്റെയും നിലനില്‍പ്പിന്റെ യുദ്ധമായിരുന്നു അത്. ബീജാപ്പൂര്‍ സൈന്യം ജീവന്‍മരണ പോരാട്ടം നടത്തി. ഈ യുദ്ധത്തില്‍ നേതാജിക്ക് പരാജയം സമ്മതിക്കേണ്ടിവന്നു. പരാജയപ്പെട്ട് പലായനം ചെയ്ത നേതാജിയുടെ സേനയെ പിന്തുടര്‍ന്നാക്രമിക്കാനുള്ള സാഹസം  ബീജാപ്പൂര്‍ സൈന്യവും കാണിച്ചില്ല. ബീജാപ്പൂര്‍ രക്ഷപ്പെട്ടു എന്നതുതന്നെ ഖവാസ്ഖാന്റെ സമാധാനം. നേതാജിയോട് ഒരു ഭാഗ്യപരീക്ഷണത്തിന് ഖവാസ്ഖാന്‍ മുതിര്‍ന്നില്ല. അപ്പോഴേക്കും ശിവാജിയുടെ പത്രം നേതാജിക്കു ലഭിച്ചു. സ്വരാജ്യത്തേക്കു മടങ്ങുക, നേതാജി സ്വരാജ്യത്തേക്ക് മടങ്ങി.  

(തുടരും)

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.