കല്‍പ്പറ്റ: ഇത്തവണ രണ്ടു മുന്നണികളെയും പിന്നിലാക്കി ശക്തി തെളിയിക്കാന്‍ ഉള്ള ഒരുക്കത്തിലാണ് എന്‍ഡിഎ. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വനവാസി വിഭാഗക്കാര്‍ക്കും പ്രാധാന്യം നല്‍കികൊണ്ടാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. ഇടത് വലത് മുന്നണികളെ പിന്നിലാക്കി എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തും എന്ന് തന്നെയാണ് ബിജെപി വൃത്തങ്ങളുടെ കണക്ക് കൂട്ടല്‍.
പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന നിധി പോലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും വോട്ട് നേടാന്‍ എന്‍ഡിഎയെ സഹായിക്കുമെന്നും നേതാക്കള്‍ കണക്ക് കൂട്ടുന്നു. പ്രധാനമന്ത്രിയുടെ പല പദ്ധതികളും അഴിമതിരഹിത ഭരണവും എന്‍ഡിഎയെ വിജയത്തില്‍ എത്തിക്കുമെന്നാണ് ബിജെപി ക്യാമ്പിലെ പ്രതീക്ഷ. കഴിഞ്ഞ തവണ വയനാട് ജില്ലയില്‍ 14 വാര്ഡുകളില്ലാണ് ബിജെപി വിജയിച്ചത്. ഈ 14 വാര്‍ഡുകളടക്കം 117 വാര്‍ഡുകളില്‍ പൂര്‍ണ്ണ ജയസാധ്യത ഉള്ളതായി ബിജെപി കണക്കുകൂട്ടുന്നു.
കഴിഞ്ഞ തവണ ജയിച്ച 14 ഇടങ്ങളിലും മികച്ച പ്രവര്‍ത്തനങ്ങളാണ് ബിജെപി മെമ്പര്‍മാര്‍ കാഴ്ചവച്ചത്. പഞ്ചായത്തുകളില്‍ പൂതാടി 4, പുല്‍പ്പള്ളി 1, മുള്ളന്‍കൊല്ലി ഒന്ന്, നൂല്‍പ്പുഴ 1, അമ്പലവയല്‍ 1, തവിഞ്ഞാല്‍ 1, വെങ്ങപ്പള്ളി ഒന്ന്, തരിയോട് 2, പടിഞ്ഞാറത്തറ 1, എന്നിങ്ങനെയാണ്. ഇവിടങ്ങളിലെല്ലാം പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി എന്നിവ പിടിച്ചെടുക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ബിജെപി. 16 ഡിവിഷനുകളില്‍ ഉള്ള ജില്ലാ പഞ്ചായത്തില്‍ ഇത്തവണ വാശിയേറിയ മത്സരമാണ് നടക്കുന്നത്. മൂന്ന് മുന്നണികളും തിരക്കിട്ട കണക്ക് കൂട്ടലിലാണ്. നിലവില്‍ യുഡിഎഫ് ആണ് ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത്. യുഡിഎഫിന് പതിനൊന്നും, എല്‍ഡിഎഫിന് അഞ്ചും ഡിവിഷനുകളാണ് ഉള്ളത്.
കഴിഞ്ഞ ഇലക്ഷനില്‍ സീറ്റ് ഒന്നും നേടാനായില്ലെങ്കിലും ഇത്തവണ നിര്‍ണായക ശക്തിയാകും എന്നാണ് എന്‍ഡിഎ പറയുന്നത്. എല്‍ഡിഎഫിനും യുഡിഎഫിനും വിമത ശബ്ദം കൂടി വരുന്നത് ഇരു മുന്നണികളിലും ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. വിമത ശല്യവും ഗ്രൂപ്പ് പോരും ഇരുമുന്നണികളെയും ബാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. തവിഞ്ഞാല്‍, തിരുനെല്ലി, മാനന്തവാടി, പനമരം, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, കണിയാമ്പറ്റ, മീനങ്ങാടി, ബത്തേരി, ചീരാല്‍, തോമാട്ടുചാല്‍, മുട്ടില്‍, മേപ്പാടി, പൊഴുതന, പടിഞ്ഞാറത്തറ, വെള്ളമുണ്ട എന്നിവയാണ് 16 ഡിവിഷനുകള്‍. നഗര സഭകളിലും ഇത്തവണ എന്‍ഡിഎ നിര്‍ണായക ശക്തിയാകും എന്ന് തന്നെയാണ് കണക്ക് കൂട്ടുന്നത്.
ബത്തേരി നഗരസഭയില്‍ 2015 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഒന്‍പതും മുസ്ലിം ലീഗ് എട്ട് സീറ്റും നേടി. യുഡിഎഫ് ആകെ പതിനേഴു സീറ്റുകളിലാണ് വിജയിച്ചത്. സിപിഎം 16 സീറ്റിലും കേരള കോണ്‍ഗ്രസ്സ് (മാണി ) ഒരു സീറ്റിലും ജയിച്ച് തുല്യമായ സീറ്റുകള്‍ നേടിയിരുന്നു. ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്. ഭരണത്തിന് ബിജെപിയുടെ പങ്ക് അനാവാര്യമായ ഘട്ടത്തില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കാതെ സ്വതന്ത്രമായ നിലപാടെടുത്തു. കല്‍പ്പറ്റ നഗര സഭയില്‍ കഴിഞ്ഞ ഭരണസമിതിയില്‍ ആദ്യം മൂന്നുവര്‍ഷം യുഡിഎഫും പിന്നീട് എല്‍ഡിഎഫുമാണ് ഭരണചക്രം തിരിച്ചത്. എന്നാല്‍ ഇത്തവണ രണ്ടു മുന്നണികളെയും പിന്നിലാക്കി നഗരസഭയില്‍ ശക്തി തെളിയിക്കാനുള്ള ഒരുക്കത്തിലാണ് എന്‍ഡിഎ. 2010 ലും 15 ലും യുഡിഎഫിനൊപ്പമാണ് നഗരസഭ നിന്നത്.
2015ല്‍ എല്‍ജെഡിയുടെ സഹായത്തോടെ യുഡിഎഫിന് ഭരണം നിലനിര്‍ത്താനായി. ആദ്യവര്‍ഷം എല്ജെടിയിലെ ബിന്ദു ജോസും പിന്നീടുള്ള രണ്ടു വര്‍ഷം മുസ്ലിം ലീഗിന്റെ ഉമൈബ മൊയ്തീന്‍കുട്ടിയും നഗരസഭാ അധ്യക്ഷയായി. എന്നാല്‍ എല്‍ജെഡി എല്‍ഡിഎഫിലേക്ക് തിരികെ വന്നതോടെ ഭരണം എല്‍ഡിഎഫിലേക്ക് എത്തുകയും സനിത ജഗദീഷ് നഗരസഭ അധ്യക്ഷ ആവുകയും ചെയ്തു. 36 സീറ്റുള്ള മാനന്തവാടി നഗരസഭയില്‍ എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. എല്‍ഡിഎഫിന് ഇരുപതും യുഡിഎഫിന് 16 സീറ്റുകളാണ് ഉള്ളത്. ഇത്തവണ എന്‍ഡിഎ ഇവിടെ അക്കൗണ്ട് തുറക്കുമെന്ന് തന്നെയാണ് പറയുന്നത്. നാല് ബ്ലോക്കുകളില്‍ മൂന്നിടത്ത് യുഡിഎഫ് ആണ് ഭരിക്കുന്നത്. എല്‍ഡിഎഫ് ഒരിടത്തും ഭരിക്കുന്നു. ബത്തേരി ബ്ലോക്കിലാണ് എല്ഡിഎഫ്എഭരിക്കുന്നത്.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ ആകെ 14 ഡിവിഷനുകളില്‍ 9 ഡിവിഷന് യുഡിഎഫും, അഞ്ചു ഡിവിഷന് എല്‍ഡിഎഫും ആണ് ഭരിക്കുന്നത്. മാനന്തവാടി ബ്ലോക്കില്‍ 13 ഡിവിഷനുകള്‍ ഉള്ളിടത്ത് 8 യുഡിഎഫും അഞ്ച് എല്‍ഡിഎഫുമാണ്. 14 ഡിവിഷനുകളുള്ള പനമരം ബ്ലോക്കില്‍ പത്ത് യുഡിഎഫും നാല് എല്‍ഡിഎഫ് ആണ്. ബത്തേരി ബ്ലോക്കില്‍ 13 ഡിവിഷനുകളില്‍ 7 ഇടത്ത് എല്‍ഡിഎഫും ആറിടത്ത് യുഡിഎഫും ആണ്. എന്‍ഡിഎ മുന്നണിക്ക് കഴിഞ്ഞ തവണ സീറ്റ് ഒന്നും ലഭിച്ചില്ലെങ്കിലും ഇത്തവണ വന്‍ പ്രതീക്ഷയിലാണ്. അഴിമതിവിരുദ്ധ ഭരണവും, ജനക്ഷേമ പദ്ധതികളും ഇത്തവണ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ആയുധമാക്കി. 3 ബ്ലോക്കുകളിലും നിര്‍ണായക ശക്തിയായി മാറാന്‍ കഴിയുമെന്നും എന്‍ഡിഎ പറയുന്നു. 848 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയില്‍ തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ളതില്‍ 152 പ്രശ്ന ബാധിത ബൂത്തുകളാണ് ഉള്ളത്. 152 ബൂത്തുകളില്‍ 69 ബൂത്തുകളിലാണ് വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെത്തുന്നത്.
വെബ് കാസ്റ്റിംഗ് നടത്തുവാന്‍ സാങ്കേതിക തടസ്സമുള്ള 83 പ്രശ്ന ബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫി നടത്തും. ആകെ 6,25,455 വോട്ടര്‍മാരാണ് ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,05,915 പുരുഷന്മാരും 3,19,534 സ്ത്രീകളും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട 6 പേരും. പ്രവാസി വോട്ടര്‍മാര്‍ 6 പേരുണ്ട്. ഗ്രാമപഞ്ചായത്ത് വോട്ടര്‍മാര്‍ ആകെ 5,30,894 ആണ്. പുരുഷന് 2,60,090 സ്ത്രീ 2,70,798, ട്രാന്‍സ്ജെന്‍ഡര്‍ 6. നഗരസഭാ വോട്ടര്‍മാര്‍ ആകെ 94,561 പേര്. പുരുഷന് 45,825 സ്ത്രീ 48736.
പ്രതികരിക്കാൻ ഇവിടെ എഴുതുക: