Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധം; മയക്കുമരുന്നിന്റെ തലസ്ഥാനമായ ബാങ്കോക്കിലേക്ക് പറന്നത് ആറുതവണ; പെട്ടന്ന് കോടിപതി; സക്കീര്‍ ഹുസൈനെതിരെ ഇഡിക്ക് പരാതി

ആറു തവണയാണ് സക്കീര്‍ ബാങ്കോക്കിലേക്ക് പോയത്. മയക്കുമരുന്ന് കേസില്‍ പ്രതിയായ ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമുള്ള സക്കീര്‍ മയക്കുമരുന്നിന്റെ കേന്ദ്രമായ ബാങ്കോക്കിലേക്ക് നടത്തിയ യാത്രയില്‍ ദുരൂഹത നിഴലിക്കുന്നു. സക്കീറിനെതിരെ ഒമ്പത് പ്രധാനപ്പെട്ട കണ്ടെത്തലുകളാണ് സിപിഎം അച്ചടക്ക നടപടി റിപ്പോര്‍ട്ടിലുള്ളത്. രണ്ട് സെന്റ് സ്ഥലത്തുണ്ടായിരുന്ന വീട്ടില്‍ താമസിച്ചിരുന്ന സക്കീര്‍ ഹുസൈന്‍ 10 വര്‍ഷത്തിനിടെ അഞ്ച് വീടുകളാണ് സ്വന്തമാക്കിയത്. 76 ലക്ഷം രൂപയ്‌ക്കാണ് ഒടുവില്‍ വീട് വാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2020, 10:07 am IST
inKerala

കൊച്ചി: സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി വി. എ. സക്കീര്‍ ഹുസൈന്‍ പത്തു വര്‍ഷത്തിനിടെ സമ്പാദിച്ചത് കോടികളുടെ അനധികൃത സ്വത്ത്. സക്കീര്‍ ഹുസൈനെതിരെയുള്ള അച്ചടക്ക നടപടിയില്‍ സിപിഎം ജില്ലാ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സക്കീര്‍ ഹുസൈനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചു. അനധികൃത സ്വത്തുസമ്പാദനത്തില്‍ അന്വേഷണമാവശ്യപ്പെട്ടാണ് കളമശേരി സ്വദേശിയായ ഗിരീഷ് ബാബു എന്‍ഫോഴ്സ്മെന്റിന് പരാതി നല്‍കിയിരിക്കുന്നത്.

സക്കീര്‍ ഹുസൈന്റെ വിദേശയാത്രകളിലും ദുരൂഹതയുണ്ട്. ആറു തവണയാണ് സക്കീര്‍ ബാങ്കോക്കിലേക്ക് പോയത്. മയക്കുമരുന്ന് കേസില്‍ പ്രതിയായ ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമുള്ള സക്കീര്‍ മയക്കുമരുന്നിന്റെ കേന്ദ്രമായ ബാങ്കോക്കിലേക്ക് നടത്തിയ യാത്രയില്‍ ദുരൂഹത നിഴലിക്കുന്നു. സക്കീറിനെതിരെ ഒമ്പത് പ്രധാനപ്പെട്ട കണ്ടെത്തലുകളാണ് സിപിഎം അച്ചടക്ക നടപടി റിപ്പോര്‍ട്ടിലുള്ളത്. രണ്ട് സെന്റ് സ്ഥലത്തുണ്ടായിരുന്ന വീട്ടില്‍ താമസിച്ചിരുന്ന സക്കീര്‍ ഹുസൈന്‍ 10 വര്‍ഷത്തിനിടെ അഞ്ച് വീടുകളാണ് സ്വന്തമാക്കിയത്. 76 ലക്ഷം രൂപയ്‌ക്കാണ് ഒടുവില്‍ വീട് വാങ്ങിയത്.  

2016ല്‍ നടത്തിയ വിദേശയാത്ര സക്കീര്‍ ഹുസൈന്‍ മറച്ചുവച്ചു. പാര്‍ട്ടി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ദുബായ്‌യിലേക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ബാങ്കോക്കിലേക്കാണ് സക്കീര്‍ ഹുസൈന്‍ പോയതെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് പാര്‍ട്ടിയുടെ അനുമതി വാങ്ങിയില്ല. സക്കീറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കളമശേരി ഏരിയ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് പരിശോധന ഉണ്ടായിട്ടില്ലെന്നും സംഘടനാവീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ക്വട്ടേഷനെന്ന പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തല്‍, പ്രളയഫണ്ട് തട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദനം, സ്ഥലം എസ്ഐയെ ഭീഷണിപ്പെടുത്തല്‍, ലോക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പോലീസുകാര്‍ക്ക് നേരെ തട്ടിക്കയറല്‍ എന്നിങ്ങനെ നിരവധി വിവാദങ്ങള്‍ നേരിടുകയും ആരോപണ വിധേയനാവുകയും ചെയ്തയാളാണ് സക്കീര്‍ ഹുസൈന്‍.  

ബ്രാഞ്ച് സെക്രട്ടറി കെ.കെ. ശിവന്‍ നല്‍കിയ പരാതിയില്‍ സംസ്ഥാനസമിതി അംഗം സി.എം. ദിനേശ് മണി, ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആര്‍. മുരളീധരന്‍ എന്നിവരടങ്ങുന്ന പാര്‍ട്ടി അന്വേഷണ കമ്മീഷനാണ് സക്കീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. 2016ല്‍ യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സക്കീര്‍ അറസ്റ്റിലാവുകയും, ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പാര്‍ട്ടി നീക്കുകയും ചെയ്തിരുന്നു. പിന്നീട് പാര്‍ട്ടി അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാനം തിരികെ നല്‍കി. ഇതു കൂടാതെ നിരവധി പരാതികള്‍ സക്കീര്‍ ഹുസൈനെതിരെ ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവില്‍ അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോഡ് അംഗം സിയാദിന്റെ ആത്മഹത്യ കുറിപ്പില്‍ സക്കീറിന്റെ പേര് പരാമര്‍ശിക്കപ്പെട്ടതും, കോടിക്കണക്കിന് രൂപയുടെ പ്രളയ ഫണ്ട് തട്ടിപ്പില്‍ ബന്ധമുള്ളതെല്ലാം വിവാദമായിരുന്നു. സിപിഎം മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ക്കെതിരെ രംഗത്ത് വരുമ്പോഴും പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇയാളെ സംരക്ഷിച്ചു നിര്‍ത്തുകയായിരുന്നു.

Tags: cpmഇഡിബിനീഷ് കോടിയേരിസക്കീര്‍ ഹുസൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.