Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വെള്ളയില്‍ ചരിത്രം ആവര്‍ത്തിക്കും; ടി. മണിക്ക് മുന്നേറ്റം

കൈവെച്ച എല്ലാ മേഖലകളിലും തന്റേതായ വിജയമുദ്ര പതിപ്പിച്ച ജനകീയ നേതാവാണ് മണിയെന്നത് നാട്ടുകാരുടെ അനുഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 04:27 pm IST
in Kozhikode
ടി. മണി

ടി. മണി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് ബിജെപിയുടെ കൗണ്‍സിലറെ സമ്മാനിച്ച വെള്ളയില്‍ ഡിവിഷന്‍ വീണ്ടും ആ ചരിത്രം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്.  കെ.പി. രഘുനാഥായിരുന്നു ഈ ഡിവിഷനില്‍ നിന്ന് 1995ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കൗണ്‍സിലറായത്. പിന്നീട് ബിജെപിയെ പരാജയപ്പെടുത്താന്‍ വാര്‍ഡ് അശാസ്ത്രീയമായി വെട്ടിമുറിക്കുകയായിരുന്നു.  

എന്നാല്‍ ക്രമേണ വോട്ട് വര്‍ദ്ധിപ്പിച്ച് ഇത്തവണ വിജയം അനായാസേന നേടിയെടുക്കുന്ന തരത്തില്‍ ബിജെപി മുന്നേറ്റം സാധ്യമായിക്കഴിഞ്ഞുവെന്ന് താമരചിഹ്നത്തില്‍ മത്സരിക്കുന്ന ടി. മണി പറയുന്നു.പൊതുജനസേവനരംഗത്ത് പതിറ്റാണ്ടുകളുടെ ചരിത്രമാണ് മണിക്കുള്ളത്. ഇപ്പോള്‍ ബിജെപി ഒബിസി മോര്‍ച്ച നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. കഴിഞ്ഞ രണ്ട് പ്രളയകാലഘട്ടത്തില്‍ സേവാഭാരതി, ബിഎംഎസ്ആര്‍എ എന്നിവ സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പുകളുടെ ഏകോപനം മണിക്കായിരുന്നു.  

2010 മുതല്‍ ബിജെപി വെള്ളയില്‍ ഏരിയാ പ്രസിഡന്റ്, നോര്‍ത്ത് മണ്ഡലം സെക്രട്ടറി, അരയസമാജം സെക്രട്ടറി, ക്ഷേത്രസമിതി സെക്രട്ടറി, റസിഡന്റ്‌സ് അസോസിയേഷന്‍  ഉപാധ്യക്ഷന്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച മണി വെള്ളയില്‍ പ്രദേശത്തുകാര്‍ക്ക് സുപരിചിതനാണ്. സിഐടിയു കുത്തകയാക്കി വെച്ചിരുന്ന മെഡിക്കല്‍ ഔഷധവിപണന തൊഴിലാളികളുടെ മേഖലയില്‍ 1988 ല്‍ ബിഎംഎസ്ആര്‍എ എന്ന  സംഘടന രൂപീകരിക്കുന്നതിലും അതിന്റെ വളര്‍ച്ചയിലും വലിയ പങ്ക് വഹിച്ചു. ഈ മേഖലയിലെ പ്രധാന സംഘടനയായി ഇന്നത് മാറിക്കഴിഞ്ഞു.

കൈവെച്ച എല്ലാ മേഖലകളിലും തന്റേതായ വിജയമുദ്ര പതിപ്പിച്ച ജനകീയ നേതാവാണ് മണിയെന്നത് നാട്ടുകാരുടെ അനുഭവം. വികസനം മുരടിച്ച വാര്‍ഡില്‍ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുമെന്ന് വാഗ്ദാനമാണ് ടി. മണി നല്‍കുന്നത്.  വെള്ളയില്‍ ഡിസ്‌പെന്‍സറി നവീകരണം, മത്സ്യത്തൊഴിലാളികള്‍ക്ക് വിശ്രമകേന്ദ്രം, പിഎസ്‌സി കോച്ചിംഗ് സെന്റര്‍, മാലിന്യ നിര്‍മ്മാര്‍ജനത്തിന് ആധുനിക രീതികള്‍, തൊഴിലാളി വിദ്യാഭ്യാസ കേന്ദ്രം, സ്വയം സംരംഭകത്വത്തിന് പരിശീലനം തുടങ്ങിയ വാഗ്ദാനങ്ങളാണ് ടി. മണി മുന്നോട്ട് വെക്കുന്നത്.  

ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തുന്നതിനും തുടര്‍ നിരീക്ഷണത്തിനും പ്രദേശത്ത് ‘നമോക്ലിനിക്കും’ സജ്ജമാക്കുമെന്നും കുറഞ്ഞ ചെലവില്‍ രോഗനിര്‍ണ്ണയ പരിശോധനകള്‍ ലഭ്യമാക്കുമെന്നും ടി. മണി പറഞ്ഞു. വെള്ളയില്‍ തൊടിയില്‍ പ്രമുഖ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച മണിയുടെ ഭാര്യ ദീപ ടി. മണി ബിജെപി ജില്ലാ കമ്മറ്റി അംഗമാണ്. 2010 ല്‍ മുന്നാലിങ്കല്‍  വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.  

തുടക്കത്തില്‍ ത്രികോണ മത്സരമായിരുന്നെങ്കിലും പല തവണ വോട്ടര്‍മാരെ നേരിട്ട് കണ്ട മണി പ്രചാരണത്തില്‍ വ്യക്തമായ മേല്‍ക്കൈനേടിക്കഴിഞ്ഞു.  വിമതശല്യം ഇരുമുന്നണികളെയും വേട്ടയാടുമ്പോള്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വലിയ മുന്നേറ്റമാണ് ബിജെപി കൈവരിച്ചത്. ഇടത് മുന്നണി ചിത്രത്തിലേയില്ലാത്ത അവസ്ഥയില്‍ യുഡിഎഫിലെ പടലപിണക്കവും ഡിവിഷനിലെ പരിചയവും തനിക്ക് മുതല്‍ക്കൂട്ടാകുമെന്ന് മണി കരുതുന്നു. ഇരുമുന്നണികളിലെയും വിമതരടക്കം ഒന്‍പത് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

Tags: kozhikodecandidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

പുതിയ വാര്‍ത്തകള്‍

ഇന്ന് അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രത, തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയും

ഇതാണ് രാഷ്‌ട്രീയ മാന്യത: അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെയുള്ള അധിക്‌ഷേപത്തെ അപലപിച്ച് യോഗി, കര്‍ക്കശ നടപടിക്കു നിര്‍ദേശം

അയോധ്യ ക്ഷേത്രത്തില്‍ സംഭാവന എണ്ണുന്ന ജീവനക്കാരന്റെ വീട്ടില്‍ നിന്നും പൊലീസ് പത്ത് ലക്ഷം പിടിച്ചു, മൂന്നംഗ അന്വേഷണസംഘം, ഒരുത്തനെയും വിടില്ലെന്ന് യോഗി

നിപ സ്ഥിരീകരിച്ച വ്യക്തി വെന്റിലേറ്ററില്‍ തുടരുന്നു, റെംഡിവിര്‍ മരുന്നിന്റെ ആദ്യ ഡോസ് നല്‍കി

നവീകരണത്വര ഇന്ത്യയുടെ ഡിഎന്‍എയില്‍ ഉണ്ട്, ഇന്ത്യയില്‍ ഉള്ളത് രണ്ട് ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍: മോദി

വകുപ്പില്‍ ഇരുന്ന് ‘തൊരപ്പന്‍ പണി’ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി, നിപയില്‍ നിലവില്‍ ആശങ്ക വേണ്ടതില്ല-കെ മുരളീധരന്‍

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്ത

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

കൗണ്‍സിലര്‍ സുഗതനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തു;സി ഐ വിപിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം, 3 പേര്‍ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.