Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു

. 40 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ മൂന്നിടയിലധികം വെള്ളം ഉയര്‍ന്നിട്ടുണ്ട്. രണ്ട് അടിവെള്ളം കൂടി ഉയര്‍ന്നാല്‍ ക്ഷേത്രത്തിലെ നടരാജവിഗ്രഹം അടക്കം നീരാടും. ക്ഷേത്രത്തില്‍ വെള്ളം കയറിയാലും പതിവ് പൂജകള്‍ മുടക്കിയിട്ടില്ലെന്ന് തന്ത്രി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2020, 08:41 pm IST
inIndia

തിരുന്നല്‍വേലി: ബുറേവി ചുഴലിക്കാറ്റ് കനത്തന്യൂനമര്‍ദമായി മാന്നാര്‍ കടലിടുക്കില്‍ നിലയുറപ്പിച്ചതോടെ തമിഴ്‌നാട്ടിലും കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും കനത്തമഴ. തമിഴ്‌നാട്ടില്‍ ഇന്ന് രാവിലെമുതലാണ് മഴ ആരംഭിച്ചത്. രാമനാഥപുരം, തൂത്തുക്കുടി, കടലൂര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. തിരുവനന്തപുരം ജില്ലയില്‍ വൈകിട്ട് ആറുമുതല്‍ മഴ ശക്തമായിട്ടുണ്ട്. 43 വര്‍ഷത്തിന് ശേഷം തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ചിദംബരം നടരാജ ക്ഷേത്രത്തിലും വെള്ളം കയറി. 40 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ മൂന്നിടയിലധികം വെള്ളം ഉയര്‍ന്നിട്ടുണ്ട്. രണ്ട് അടിവെള്ളം കൂടി ഉയര്‍ന്നാല്‍ ക്ഷേത്രത്തിലെ നടരാജവിഗ്രഹം അടക്കം നീരാടും. ക്ഷേത്രത്തില്‍ വെള്ളം കയറിയാലും പതിവ് പൂജകള്‍ മുടക്കിയിട്ടില്ലെന്ന് തന്ത്രി വ്യക്തമാക്കി.  

ചോളരാജവംശത്തിന്റെ തലസ്ഥാനമായിരുന്ന തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ടചോളപുരത്തിന് 50 കി.മീ. മാറി കടലൂര്‍ ജില്ലയിലാണ് ചിദംബരം ക്ഷേത്രം. 40 ഏക്കറില്‍ പരന്നുകിടക്കുന്ന കൃഷ്ണശിലാ നിര്‍മിതികളുടെ വിസ്മയമാണ് ക്ഷേത്രം.  . പുണ്യതീര്‍ഥമായ ശിവഗംഗ പുഷ്‌കരണി, ശിവകാമസുന്ദരിയുടെ ക്ഷേത്രം, ഭഗവദ്കഥകളുടെ വര്‍ണചിത്രങ്ങളുള്ള വിശാലമായ തളം എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍. ശിവഗംഗതീര്‍ഥക്കരയില്‍ കിഴക്കേ ഗോപുരത്തിനടുത്തായാണ് രാജസഭ.  ഇവിടെയുള്ള ശില്പങ്ങള്‍ കൊത്തിയ ആയിരംകാല്‍മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്.  

ക്ഷേത്ര ഐതിഹ്യം

ദാരുക വനത്തിലെ മുനിമാരുടെ അഹങ്കാരം ശമിപ്പിക്കാന്‍ ശിവന്‍ ഭിക്ഷുവായും മഹാവിഷ്ണു മോഹിനീ രൂപത്തിലും എത്തി. മുനിമാര്‍ സൃഷ്ടിച്ച മായാസുരനായ മുയലകന്റെ മേല്‍ പാദങ്ങളാഴ്‌ത്തി ശിവഭഗവാന്‍ താണ്ഡവമാടി. പിന്നീട് വിഷ്ണു ആനന്ദനടനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദിശേഷനായ അനന്തന് ശിവന്റെ ആനന്ദതാണ്ഡവം കാണണമെന്ന് മോഹമുദിച്ചു. അതിന്റെ ഫലമായി ആദിശേഷന്‍ പതഞ്ജലിയായി ജന്മമെടുത്തു.

തില്ലൈ വനമെന്നായിരുന്നു ചിദംബരം ക്ഷേത്രമിരുന്ന സ്ഥലത്തിന്റെ പഴയ പേര്. ഇവിടെ തില്ലൈ മരങ്ങള്‍ (കണ്ടല്‍ വൃക്ഷം)ഇടതൂര്‍ന്ന വനമായിരുന്നത്രേ. തില്ലൈ വനത്തില്‍ പതഞ്ജലിയും വ്യാഘ്രപാദ മഹര്‍ഷിയും സ്വയം ഭൂവായ ലിംഗത്തെ പൂജിച്ചു കഴിഞ്ഞു. സന്തുഷ്ടനായ ശിവന്‍ തൈമാസത്തിലെ പൂയം നക്ഷത്രവും പൗര്‍ണമിയും ചേരുന്ന ദിവസം പ്രത്യക്ഷനായി താണ്ഡവ നടനമാടി. മുനിമാരുടെ അപേക്ഷപ്രകാരം ആ സ്ഥലത്ത് ലോകമുക്തിക്കായി എക്കാലവും ആനന്ദനടനം ചെയ്യാമെന്ന് ഭഗവാന്‍ ആശീര്‍വദിച്ചു. അങ്ങനെയാണ് ചിദംബരത്ത് നടരാജ പ്രതിഷ്ഠയുണ്ടായത്. പില്‍ക്കാലത്ത് ഈ സ്ഥലത്ത് ശിവാനുഗ്രഹത്താല്‍ രോഗമുക്തി നേടിയ സിംഹവര്‍മനെന്ന പല്ലവ രാജാവ് ക്ഷേത്രം പണിതെന്നാണ് ഐതിഹ്യം. ആയിരം വര്‍ഷം മുമ്പ് ചോളരാജാക്കന്മാരുടെ കാലത്ത് ക്ഷേത്രത്തില്‍ അനേകം നിര്‍മാണജോലികള്‍ നടന്നു.

Tags: ക്ഷേത്രംബുറെവി ചുഴലിക്കാറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.