കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സംസ്ഥാന കമ്മിറ്റി ഓഫിസുകളിലും നടന്ന പരിശോധനയ്‌ക്കിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ച് മതമൗലിക വാദികള്‍. കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടില്‍ പരിശോധന നടത്തി പുറത്തിറങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ‘ബോലോ തക്ബീര്‍’ മുഴക്കിയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
പരിശോധനയുടെ വിവരമറിഞ്ഞ് വീടിന് പുറത്ത് തടിച്ചുകൂടിയവരാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ‘ബോലോ തക്ബീര്‍’ വിളിച്ചത്. നേതാക്കളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലാപ്‌ടോപ്പുകളും പുസ്തകങ്ങളും പിടിച്ചടെുത്തുവെന്നാണ് വിവരം. കൊച്ചിയിലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. കളമശേരിയിലെ ഇ എം അബ്ദുള്‍റഹ്മാന്റെ വീട്ടിലെ പരിശോധനയ്‌ക്കിടെയായിരുന്നു കൊച്ചിയിലെ പ്രതിഷേധം.
സംഘടനയുടെ ദേശീയ സമിതി അംഗങ്ങളും ഭാരവാഹികളുമായ ഏഴു നേതാക്കളുടെ വീടുകളിലാണ് പരിശോധന നടത്തിയത്. പിന്നാലെ കോഴിക്കോട് മീന്‍ ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിലും റെയ്ഡ് നടന്നു. സുരക്ഷയ്‌ക്കായി സിആര്‍പിഎഫിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ഡല്‍ഹി യൂണിറ്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളുടെ പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: