Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കിരീട പോരാട്ടം മറഡോണയ്‌ക്ക് ദുരന്തത്തിന്റേതു കൂടി; ലഹരിയുപയോഗത്തിന് ഏറ്റവും കൂടുതല്‍ പഴികേട്ട കായിക താരം

1960 ഒക്‌ടോബര്‍ 30ന് ഡീഗോ മറഡോണ സീനിയറിന്റെയും ഡാല്‍മ സാല്‍വഡോറയുടെയും മകനായി ജനനം. പത്താം വയസില്‍ അര്‍ജന്റീനയിലെ പ്രമുഖ ടീമായ ജന്റീനോസ് ജൂനിയേഴ്‌സിന്റെ യൂത്ത് ടീമിലേക്ക്. അത്ഭുത ബാലനായി മാറിയ മറഡോണ 16-ാം വയസു മുതല്‍ സീനിയര്‍ ടീമുകള്‍ക്കായി ബൂട്ടുകെട്ടി. അര്‍ജന്റീന, ഇറ്റലി, സ്‌പെയ്ന്‍ രാജ്യങ്ങളെല്ലാം മറഡോണയിലെ പ്രതിഭയുടെ പൂര്‍ണഭാവം അടുത്തറിഞ്ഞു. 16-ാം വയസില്‍ അര്‍ജന്റീനക്കായി കളിച്ച ഡീഗോ ആ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെറുപ്പക്കാരനായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 27, 2020, 05:18 am IST
inFootball
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയയ്ക്ക് ശേഷം മരുമകനൊപ്പം മറഡോണ

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയയ്ക്ക് ശേഷം മരുമകനൊപ്പം മറഡോണ

ബ്യൂണസ് അയേഴ്‌സിലെ ദരിദ്ര പ്രദേശങ്ങളിലൊന്നായ വിയാ ഫിയോറിറ്റയില്‍ ഫുട്‌ബോള്‍ താരങ്ങളെ പരിചയപ്പെടുത്തുന്ന പ്രത്യേക ടിവി ചാനല്‍ ഒരു ചെറുപ്പക്കാരനെ തേടിയെത്തി. പത്തു വയസുകാരനായ ഡീഗോ മറഡോണയെ. ദാരിദ്ര്യം നിറഞ്ഞ ഫിയോറിറ്റന്‍ നാടിന് സാമ്പത്തികമായും മാനസികമായും ഫുട്‌ബോളെന്നും ആശ്വാസമായിരുന്നു. മറഡോണയും പതിവു തെറ്റിക്കാതെ ഫുട്‌ബോളിനെ ജീവിതമാക്കി.  

1960 ഒക്‌ടോബര്‍ 30ന് ഡീഗോ മറഡോണ സീനിയറിന്റെയും ഡാല്‍മ സാല്‍വഡോറയുടെയും മകനായി ജനനം. പത്താം വയസില്‍ അര്‍ജന്റീനയിലെ പ്രമുഖ ടീമായ ജന്റീനോസ് ജൂനിയേഴ്‌സിന്റെ യൂത്ത് ടീമിലേക്ക്. അത്ഭുത ബാലനായി മാറിയ മറഡോണ 16-ാം വയസു മുതല്‍ സീനിയര്‍ ടീമുകള്‍ക്കായി ബൂട്ടുകെട്ടി. അര്‍ജന്റീന, ഇറ്റലി, സ്‌പെയ്ന്‍ രാജ്യങ്ങളെല്ലാം മറഡോണയിലെ പ്രതിഭയുടെ പൂര്‍ണഭാവം അടുത്തറിഞ്ഞു. 16-ാം വയസില്‍ അര്‍ജന്റീനക്കായി കളിച്ച ഡീഗോ ആ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെറുപ്പക്കാരനായി. 1981ല്‍ ബൊക്ക ജൂനിയേഴ്‌സിലെത്തി ടീമിനെ ചാമ്പ്യന്മാരാക്കി. പിന്നീട് യൂറോപ്പിലേക്ക് കൂടുമാറ്റിയ ഡീഗോ ബാഴ്‌സലോണയുടെ മുന്നേറ്റത്തെ ചുമലിലേറ്റി. എന്നാല്‍ ബാഴ്‌സയില്‍ വലിയ വിജയം നേടാനാകാതെ പോയതോടെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറ്റലിയിലേക്ക്. ശരാശരി ടീമായ നാപ്പോളി മറഡോണയ്‌ക്ക് ഈറ്റില്ലമായി. ആ മാറ്റത്തെ വിവരക്കേടെന്ന് വിശേഷിപ്പിച്ച വിമര്‍ശകര്‍ക്ക് 1987ലും 1990ലും സിരീ എ കിരീടം നല്‍കി മറുപടി നല്‍കി. എസി മിലാന്റെയും റയല്‍ മാഡ്രിഡിന്റെയും പണപ്പെരുപ്പത്തില്‍ കണ്ണ് മഞ്ഞളിക്കാഞ്ഞ താരം നീണ്ട നാള്‍ നാപ്പോളിയില്‍ തുടര്‍ന്നു.

ഇതിനിടെ കൊക്കെയ്ന്‍ ഉപയോഗത്തിന് 15 മാസം പുറത്തിരുത്തിയതും മറഡോണയുടെ കരിയറിന്റെ ബാക്കിപത്രം. ഇതോടെയാണ് ഇറ്റലി വിടാന്‍ മറഡോണ തയാറായത്. സെവിയ്യയിലൂടെ സ്‌പെയ്‌നിലേക്ക് തിരിച്ച മറഡോണ താമസിക്കാതെ അര്‍ജന്റീനിയന്‍ ക്ലബ്ബിലേക്കും മടങ്ങി. 1997 ഒക്ടോബര്‍ 25ന് ആദ്യകാല ക്ലബ്ബായ ബൊക്കാ ജൂനിയേഴ്‌സില്‍ ഐതിഹാസിക യാത്രയ്‌ക്ക് അവസാനം. ഇതിനിടെ മറഡോണയെ ഇതിഹാസമാക്കിയ മുഹൂര്‍ത്തങ്ങള്‍ രാജ്യാന്തര തലത്തില്‍ പല തവണയുണ്ടായി. ശരാശരി ടീമിനെ കിരീടത്തിലേക്ക് നയിച്ച് മറഡോണ ദൈവതുല്യനായി. 1982, 86, 90, 94 വര്‍ഷങ്ങളില്‍ ഫിഫ ലോകകപ്പില്‍ പങ്കെടുത്തു. 1986ലെ ഇംഗ്ലണ്ടിനെതിരായ മത്സരം ചരിത്രം കൂടിയാണ്. ദൈവത്തിന്റെ കൈയൊപ്പു ചാര്‍ത്തിയ ഗോളും നൂറ്റാണ്ടിന്റെ ഗോളും ഒരേ മത്സരത്തില്‍ പിറന്ന നിമിഷം.  

1994ലെ കിരീട പോരാട്ടം മറഡോണയ്‌ക്ക് ദുരന്തത്തിന്റേതു കൂടിയാണ്. മയക്കുമരുന്ന് ഉപയോഗത്തിന് നേരിട്ട സസ്‌പെന്‍ഷന്‍ കരിയറിനെ മാറ്റിമറിച്ചു. കിരീടം മോഹിച്ചെത്തിയ മറഡോണ പകുതിവഴിയില്‍ നാട്ടിലേക്ക് മടങ്ങി. 21 വര്‍ഷത്തെ അവിസ്മരണീയ കരിയറില്‍ 490 ക്ലബ് മത്സരങ്ങളില്‍ നിന്ന് 259 ഗോളുകള്‍. 91 രാജ്യാന്തര മത്സരങ്ങളില്‍ 34 ഗോളുകള്‍. ഫെഡറേഷന്‍ ഡി ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിയ ഇന്റര്‍നെറ്റ് പോളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ താരമായും മറഡോണ തെരഞ്ഞെടുക്കപ്പെട്ടു.

1984ല്‍ കാമുകി ക്ലൗഡിയ വില്ലാഫെയ്‌നിനെ വിവാഹം ചെയ്തു. ഡാല്‍മ നിറിയയും ജിയാനിന്ന ഡിനോറയും മക്കള്‍. 2004ല്‍ വിവാഹം വേര്‍പ്പെടുത്തി. കളത്തിനകത്തും പുറത്തും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിലും മറഡോണ മടികാട്ടിയില്ല. രാഷ്‌ട്രീയ പരാമര്‍ശങ്ങളും, നിലപാടുകളും വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തി. അമിതമായ ലഹരി ഉപയോഗം ആരോഗ്യത്തെ രൂക്ഷമായി ബാധിച്ചു. പലപ്പോഴും മരണക്കിടക്കിയിലെത്തി രക്ഷപ്പെട്ടു. ലഹരിയുപയോഗത്തിന്  ഏറ്റവും കൂടുതല്‍ പഴികേട്ട കായിക താരവും ഒരുപക്ഷെ മറഡോണയായിരിക്കാം.

Tags: footballlifeMaradona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Samskriti

സാക്ഷാത്ക്കാരം

പുതിയ വാര്‍ത്തകള്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.