Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജർമ്മൻ ഇടി മുഴക്കങ്ങൾ നിറഞ്ഞ ആ രാത്രിയിൽ ഡീഗോയുടെ നിറഞ്ഞ കണ്ണുകൾ ചോദിച്ചത് തനിക്ക് പകരം ആര് എന്നത് തന്നെ

90 ൽ ഇറ്റലിയിൽ വിമാനമിറങ്ങുമ്പോൾ ഡീഗോ രാജാവായിരുന്നു. നാട്ടുരാജാവ് .... എല്ലാം ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ചവൻ..

എം. സതീശന്‍byഎം. സതീശന്‍
Nov 26, 2020, 10:42 pm IST
inFootball

വുവുസേലകളുടെ കാതടപ്പിക്കുന്ന നിലവിളി ഒച്ചയ്‌ക്കിടയിലും ആഫ്രിക്കൻ അരീനയുടെ ഓരത്ത് തടിച്ചുരുണ്ട ആ കുറിയ മനുഷ്യന്റെ അമർഷം പുരണ്ട മുരളൽ കേൾക്കാമായിരുന്നു. കൈകൾ കൂട്ടിത്തിരുമ്മിയും തല കുമ്പിട്ടും ഇടയ്‌ക്കിടയ്‌ക്ക് മൈതാന വരയിലേക്ക് ഓടിക്കയറിയും അലറിക്കരഞ്ഞും …… മറഡോണയെ അവസാനം കണ്ടത് അങ്ങനെയാണ്…..

അർജന്റീനൻ വലയിലേക്ക് നാണക്കേടിന്റെ നാലാമത്തെ ഗോളും കോരിയെറിഞ്ഞ് തോമസ് മുള്ളറെന്ന ജർമ്മൻ ചെറു ബാല്യക്കാരൻ ഒഴുകി വന്ന് വിരൽ ചൂണ്ടി നിന്നത് മറഡോണയുടെ മുഖത്തേക്കായിരുന്നു…… ഒരു കാലത്തിന്റെ മുഖത്തേക്ക് ……

മൈതാനത്ത് വിയർത്ത് വിളറി നിൽപുണ്ടായിരുന്നു പുതിയ കാലം റിയൽ മിസിഹ എന്ന് വാഴ്‌ത്തിപ്പാടിയ ലയണൽ മെസി … ദക്ഷിണാഫ്രിക്കയിൽ മെസിയും കൂട്ടരും തോറ്റമ്പിപ്പോയ ആ ലോകക്കപ്പിൽ ഡീഗോ പരിശീലകനായിരുന്നു…… ജർമ്മൻ ഇടി മുഴക്കങ്ങൾ നിറഞ്ഞ ആ രാത്രിയിൽ ഡീഗോയുടെ നിറഞ്ഞ കണ്ണുകൾ ചോദിച്ചത് തനിക്ക് പകരം ആര് എന്നത് തന്നെയായിരുന്നു.

90 ൽ ഇറ്റലിയിൽ വിമാനമിറങ്ങുമ്പോൾ ഡീഗോ രാജാവായിരുന്നു. നാട്ടുരാജാവ് …. എല്ലാം ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ചവൻ…. ഒരിക്കൽ ഇംഗ്ളണ്ടിനെതിരെ കൈ കൊണ്ടു ഗോളടിച്ച ഡീഗോ ഇറ്റലിയിൽ റഷ്യൻ ഗോൾ കൈ കൊണ്ട് തടുക്കുകയും ചെയ്തു….

റോജർ മില്ലയുടെ കാമറൂൺ കറുത്ത കുതിരകളായ ആ ലോകക്കപ്പ് മത്സരങ്ങൾ പരുക്കൻ അടവുകൾക്ക് കുപ്രസിദ്ധമായി ….. മറഡോണയ്‌ക്ക് വേണ്ടി മാത്രം എതിരാളികൾ മാരകമായ മുറകൾ പുറത്തെടുത്തു. ഡിഫൻഡർമാർ പലരും കശാപ്പുശാലകളിൽ നിന്ന് നേരെ മൈതാനത്തേക്ക് എത്തിയതു പോലെ കാണപ്പെട്ടു. എന്തിന്… പ്രഗത്ഭനായ ജർമ്മൻ സ്ട്രൈക്കർ റൂഡി വോളർ പോലും ഡീഗോയെ മൈതാനത്ത് ചവിട്ടിയരച്ചു ……

ബ്രസീൽ പക്ഷേ കരുണ കാട്ടി….. പന്ത് ഡീഗോയിലെത്താതിരുന്നാൽ മാത്രം മതി, അയാൾ മൈതാനത്തൊരു കുഞ്ഞാടായിരിക്കും എന്നതായിരുന്നു കാനറികളുടെ ധാരണ. കരേക്ക മുതൽ കഫു വരെയുള്ളവർ നിറഞ്ഞാടിയ മത്സരത്തിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ ഒരിക്കൽ ….. ഒരിക്കൽ മാത്രം … പാകത്തിന് കിട്ടിയ പന്തിൽ ഡീഗോയുടെ കാൽ ചുംബിക്കുന്നതേ ലോകം കണ്ടുള്ളു….. സ്വന്തം ഹാഫിൽ നിന്ന് മഴവില്ലു പോലെ അത് ഉയർന്നു പൊന്തി …. അവിടെ അത്ര നേരം ബ്രസീലിയൻ ഗോളി ടഫറേലിന് മുന്നിൽ , ഡീഗോയുടെ പാദങ്ങളിൽ ഹൃദയം കൊരുത്ത് കാത്തു നിന്ന കനീജിയയുടെ കാൽച്ചുവട്ടിലേക്ക് ലോകത്തിന്റെ ആരവങ്ങൾക്കൊപ്പം ആ മഴവില്ല് പൊട്ടിവീണു….. പിന്നെ ചരിത്രം ….. കരേക്കയും സംഘവും നാട്ടിലേക്ക് വണ്ടി കയറി……

ഡീഗോ മടങ്ങുകയാണ്….. ആ പാദങ്ങൾക്ക് മേൽ എത്ര മുഖങ്ങൾ നമ്മൾ പതിച്ചു നോക്കി ….. ഒരിക്കൽ അത് ഏരിയൽ ഒർട്ടേഗ ആയിരുന്നു. ഒടുവിൽ ലയണൽ മെസ്സിയും …… ആർക്കും ഡീഗോയാകാൻ കഴിയില്ലെന്ന് കാലം കാട്ടിത്തന്നു…… ചരിത്രമാണ് ആ മനുഷ്യൻ …… വില്ലനായപ്പോഴും നായകനായവൻ….. റിയൽ ഹീറോ….

Tags: Maradona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Entertainment

അര്‍ജന്റീനയിലെ പത്രങ്ങളില്‍ ഞാന്‍ അയാളുടെ കാമുകി;മറഡോണയുടെ പരിപാടിക്കിടെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ തല്ലി,അയാള്‍ ബ്ലേഡ് കൊണ്ട് കീറി

India

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ 20 ലക്ഷം വിലമതിക്കുന്ന വാച്ച് മോഷ്ടിച്ചു; ദുബായ് പോലീസ് അസമില്‍; വാച്ചുമായി വാസിദ് ഹുസൈന്‍ അറസ്റ്റില്‍

Football

മറഡോണയ്‌ക്ക് ആദരം: മെസിക്ക് പിഴ

Sports

മറഡോണയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സോഹന്‍ റോയിയുടെ കവിത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.