Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെഹ്ബൂബ മുഫ്തിയുടെ അടുത്ത അനുയായി ഭീകരവാദ കേസില്‍ അറസ്റ്റില്‍; ഭീകരസംഘടനയ്‌ക്ക് ഒത്താശ ചെയ്തുവെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍

ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഇയാളെ ചോദ്യം ചെയ്തു വരികയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2020, 07:11 pm IST
in India

ന്യൂദല്‍ഹി: പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി)യുടെ യുവജന വിഭാഗം അധ്യക്ഷന്‍ വഹീദ് പരായെ ഭീകരവാദ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു. പാര്‍ട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടെ അടുത്ത അനുയായിയാണ് ഇയാള്‍. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ നവീദ് ബാബു ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് എന്‍ഐഎയുടെ നടപടി. ഹിസ്ബുള്‍ മുജാഹിദീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തുവെന്ന കുറ്റമാണ് വഹീദിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉയര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

ഒപ്പം ഹിസ്ബുള്‍ മുജാഹിദീന്‍ കാമന്‍ഡറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ പങ്കുണ്ടെന്നും സംശയിക്കുന്നു. ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഇയാളെ ചോദ്യം ചെയ്തു വരികയായിരുന്നു. തുടര്‍ന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ‘ചോദ്യം ചെയ്യലില്‍ നവീന്‍ ബാബുവുമായുള്ള ബന്ധം പുറത്തുകൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ട്രാന്‍സിറ്റ് റിമാന്‍ഡിനായി ഇയാളെ ഡല്‍ഹിയില്‍ ഹാജരാക്കും. തുടര്‍ന്ന് ജമ്മുവിലേക്ക് കൊണ്ടുപോകും’.- ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. 

തീവ്രവാദ ഭീഷണി നേരിടുന്ന പുല്‍വാമ ഉള്‍പ്പെടെ, തെക്കന്‍ കാശ്മീരില്‍ പിഡിപിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് പരാ.  ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് മത്സരിക്കാന്‍ നാമനിര്‍ദേശവും സമര്‍പ്പിച്ചിരുന്നു. ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ 28ന് നടക്കാനിരിക്കെയാണ് അറസ്റ്റ്. 

ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ രണ്ടു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം വാഹനത്തില്‍ സഞ്ചരിക്കവേ പിടിയിലായ ഡിവൈഎസ്പി ഹരീന്ദര്‍ സിംഗിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് വഹീദിന്റെ പങ്ക് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചത്. എന്നാല്‍ വഹീദിന് ഇയാളുമായി ബന്ധമില്ലെന്നും കേസില്‍ പെടുത്തിയതാണെന്നും മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. പിഡിപിയെയും ജമ്മു കാശ്മീരിലെ മറ്റ് രാഷ്‌ട്രീയപാര്‍ട്ടികളെയും  ഭീഷണപ്പെടുത്താനും വിലപേശാനും വേണ്ടിയാണ് ഇതെല്ലാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

Tags: terrorismഎൻ‌ഐ‌എകശമീര്‍പിഡിപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

രത്തൻ ടാറ്റയുടെ ഈ വാക്കുകൾ ശ്രദ്ധിച്ചാൽ ജീവിത വിജയം കൈവരിക്കാൻ ഏറെ സഹായകമാകും

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

മമ്മൂട്ടി, തിരുവിഴ ജയശങ്കര്‍, ഡോ. എന്‍. രാധാകൃഷ്ണന്‍

മമ്മൂട്ടി, തിരുവിഴ, ഡോ. എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് എംജിയില്‍ ഓണററി ഡോക്ടറേറ്റ് സമര്‍പ്പണം നാളെ

നന്നായി ചെയ്തു അർജുൻ, മകന്റെ ബൗളിംഗ് കണ്ടപ്പോൾ അച്ഛൻ സച്ചിന്റെ ഹൃദയം അഭിമാനം കൊണ്ട് നിറഞ്ഞു ;  ഹൃദയസ്പർശിയായ ആ കുറിപ്പ് വായിക്കാം

തന്ത്രം പാളി; ഏരിയാ കമ്മിറ്റികളിലും പിണറായിക്കും ഗോവിന്ദനും രക്ഷയില്ല; കീഴ്ഘടകങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ ചോദ്യാവലി

ദിവാകര സഹസ്രപൂര്‍ണിമ

പാരിയത്ത്കാവിലെ കുടിയൊഴിപ്പിക്കല്‍; നടപടിയെടുക്കാന്‍ കഴിയാതെ അഭിഭാഷക കമ്മിഷന്‍

രത്തൻ ഖേൽക്കറുടെ നിയമനത്തിലൂടെ രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്ന് കാട്ടപ്പെട്ടു; രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ

“ഈ വർഷം ബക്രീദ് അസമിൽ ഗോഹത്യ രഹിതമാക്കണം,” : ഈദ്ഗാഹ് കമ്മിറ്റികളുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

‘ഖാദിമ’ ദൽഹിയിലെത്തി, പ്രശംസ നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.