Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ്പ് റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തയാഴ്ച പുനരാരംഭിക്കും

കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കരാറുകാരന്‍ തയാറായതോടെയാണ് റോഡ് നിര്‍മ്മാണം വീണ്ടും ആരംഭിക്കുന്നത്

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 20, 2020, 02:11 pm IST
inKerala

മൂന്നാര്‍: അഞ്ചുമാസത്തിലധികം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ്പ് റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തയാഴ്ച പുനരാരംഭിക്കും. ഗ്യാപ്പ് റോഡ് നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിലുണ്ടായി കൃഷി നശിച്ച കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ കരാറുകാരന്‍ തയാറായതോടെയാണ് റോഡ് നിര്‍മാണം പുനരാരംഭിക്കാന്‍ വഴി തെളിഞ്ഞത്.

നഷ്ടപരിഹാരത്തിന്റെ ഭാഗമായി കരാറുകാരന്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് എട്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും ഭൂമി കൃഷിയോഗ്യമാക്കി നല്‍കുകയും ചെയ്യും. നഷ്ടപരിഹാരത്തിന്റെ ബാക്കി തുക നാലുമാസത്തിനുള്ളില്‍ നല്‍കണം. കൃഷി നശിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ധാരണയായതോടെ ഗ്യാപ്പ് റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. റോഡില്‍ വീണ കല്ല് പൊട്ടിച്ചു നീക്കുന്നതും റോഡരികില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതും ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുമെന്ന് ദേശീയപാതാ വിഭാഗം അറിയിച്ചു.

കഴിഞ്ഞ ജൂണ്‍ 17നുണ്ടായ മലയിടിച്ചിലില്‍ 200 മീറ്ററോളം റോഡ് ഒലിച്ചുപോവുകയും 10 ഏക്കറോളം കൃഷി ഭൂമി നശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് ആറിന് രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍തോതില്‍ വീണ്ടും കൃഷി നശിച്ചു. നഷ്ടപരിഹാരം ലഭിക്കാതെ റോഡ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ നിലപാടെടുത്തതോടെയാണ് പണി മുടങ്ങിയത്. 10 ലക്ഷം രൂപ കര്‍ഷകര്‍ ഏക്കറിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും കരാറുകാനന്‍ ഇതിന് തയ്യാറായില്ല. 

ചര്‍ച്ചക്കൊടുവില്‍ 5 ലക്ഷം വരെ എത്തിയെങ്കിലും കര്‍ഷകര്‍ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായില്ല. ജനപ്രതിനിധികളും ജില്ലാ കളക്ടരും നിരവധി തവണ വിഷയത്തില്‍ ഇടപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്കയച്ച കത്തില്‍ കരാറുകാരനില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കി കര്‍ഷകര്‍ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചര്‍ച്ചയിലാണ് കരാറുകാരനും കൃഷിക്കാരും ഒത്തുതീര്‍പ്പിന് വഴങ്ങിയത്. 

Tags: kochiഗ്യാപ്പ് റോഡ്Dhanushkodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

പുതിയ വാര്‍ത്തകള്‍

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.